ആദ്യ കണ്‍മണിയുടെ ചിത്രം പുറത്ത് വിട്ട് കുഞ്ചാക്കോ ബോബന്‍! തന്റെ മകളുടെ ഹീറോ ആക്കണമെന്ന് അദിതി രവി
പതിനാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് താനൊരു അച്ഛനായി എന്ന വാര്‍ത്ത നടന്‍ കുഞ്ചാക്കോ ബോബന്‍ ആരാധകരെ അറിയിച്ചത്. മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ വര്‍ഷം ആദ്യ കണ്‍മണി പിറക്കുന്നത്. മകന്റെ വരവ് ആഘോഷമാക്കി മാറ്റിയ ചാക്കോച്ചന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.
മകന്റെ കൈയും കാലും കാണുന്ന ചിത്രമായിരുന്നു ഇതുവരെ താരം പങ്കുവെച്ചത്. താരപുതന്റെ മുഖം കാണാന്‍ കാത്തിരിക്കുകയാണെന്നും ഉടനെ ചിത്രം പുറവിടണമെന്നുമെല്ലാം ആരാധകര്‍ അഭ്യര്‍ഥിച്ചിരുന്നു. ഒടുവിലിതാ മകന്റെ മുഖം ആദ്യമായി പരസ്യമാക്കിയിരിക്കുകയാണ് ചാക്കോച്ചന്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം അതിവേഗമാണ് വൈറലായി മാറിയിരിക്കുന്നത്. രസകരമായ കാര്യം ഇതിന് താഴെയുള്ള കമന്റുകളാണ്.

മകന്റെ ചിത്രം പുറത്ത് വിട്ട് ചാക്കോച്ചന്‍
ജൂണ്‍ പതിനാറ് ഫാദേഴ്‌സ് ഡേ യോട് അനുമാനിച്ചാണ് മകന്റെ മുഖം ചാക്കോച്ചന്‍ പുറത്ത് വിട്ടത്. താന്‍ അച്ഛന്റെ റോളിലേക്ക് ഉയര്‍ത്തപ്പെട്ടു. അതാണ് പിതൃത്വത്തിലേക്കുള്ള എന്റെ ടിക്കറ്റ്. എല്ലാ ദിവസവും ഫാദേഴ്‌സ് ഡേ ആക്കുന്നതിന് എന്റെ ജൂനിയറായ ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോയ്ക്ക് നന്ദി പറയുകയാണ്. കൊട്ടക്കണക്കിന് സന്തോഷം നല്‍കുന്നതിന് ദൈവത്തോട് നന്ദി പറയുകയാണ്. അതുപോലെ വലിയൊരു കാത്തിരിപ്പ് അനുഗ്രഹമാക്കിയതിനും നന്ദി. എന്നുമാണ് ചിത്രത്തിനാപ്പം ചാക്കോച്ചന്‍ പറയുന്നത്. കുഞ്ഞിനൊപ്പം കട്ടിലില്‍ കിടക്കുന്ന കുഞ്ചാക്കോ ബോബനും ചിത്രത്തിലുണ്ട്.

കമന്റുകളുടെ ബഹളമാണ്
മകന്റെ ചിത്രം പുറത്ത് വിടണമെന്ന് ഏറെ ദിവസങ്ങളായി ആരാധകര്‍ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം താരങ്ങളുമുണ്ടായിരുന്നു. ഒടുവില്‍ ചിത്രവുമായി താരമെത്തിയപ്പോള്‍ ചിത്രത്തിന് താഴെ ബഹളമാണ്. ഏറെ കാലത്തിന് ശേഷം ഫാദേഴ്‌സ് ഡേ യില്‍ കണ്ട മനോഹരമായ ചിത്രമിതാണെന്നാണ് പലരും പറയുന്നത്. എനിക്കൊരു മോള്‍ ഉണ്ടാവുമ്പോള്‍ ഹീറോ ആയി ചാക്കോച്ചന്റെ മകനെ വിടണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് നടി അദിതി രവി. അല്ലാതെ അപ്പോഴും അവന്റെ അച്ഛന്‍ നായകനായി വന്നേക്കരുതെന്ന ശാസനയും അദിതി കമന്റിലൂടെ പറഞ്ഞിരിക്കുകയാണ്. ടൊവിനോ തോമസ്, അശ്വതി ശ്രീകാന്ത്, അനുമോള്‍, ജോസഫ് അന്നക്കുട്ടി ജോസഫ്, ജയസൂര്യ, ഐശ്വര്യ ലക്ഷ്മി, അനു സിത്താര, നൈല ഉഷ, അര്‍ച്ചന കവി, റിമി ടോമി, അനുശ്രീ, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.

ആദ്യത്തെ കണ്‍മണി
അനിയത്തി പ്രാവും നിറവുമടക്കമുള്ള സിനിമകളിലൂടെ ചോക്ലേറ്റ് ഹീറോയായി മാറിയ കുഞ്ചാക്കോ ബോബന് കേരളത്തില്‍ വലിയൊരു വിഭാഗം ആരാധികമാരുണ്ടായിരുന്നു. എന്നാല്‍ ചാക്കോച്ചന്‍ ഏറെ കാലമായി പ്രണയത്തിലായിരുന്നു. ഒടുവില്‍ 2005 ഏപ്രില്‍ രണ്ടിന് കുഞ്ചാക്കോ ബോബനും പ്രിയ ആന്‍ സാമുവേലും
വിവാഹിതരായി. നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാക്കോച്ചനും പ്രിയയ്ക്കും ആദ്യത്തെ കണ്‍മണി പിറക്കുന്നത്. പതിനാലാം വിവാഹവാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞതിഥി വന്ന സന്തോഷ വിവരം താരം പുറത്ത് അറിയിച്ചു. കുഞ്ഞ് പിറന്നതില്‍ താരകുടുംബത്തെ പോലെ തന്നെ കേരളക്കര ഒന്നാകെ ആഘോഷമാക്കിയിരുന്നു.

ചോക്ലേറ്റ് ഹീറോ ഇമേജ്
തൊണ്ണൂറുകളില്‍ ചോക്ലേറ്റ് ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങളായിരുന്നു കുഞ്ചാക്കോ ബോബന് ലഭിച്ചിരുന്നത്. ഈ സിനിമകളെല്ലാം ഹിറ്റായിരുന്നെങ്കിലും സ്ഥിരമായിട്ടുള്ള പ്രണയ നായകനില്‍ നിന്നും മാറിയിരിക്കുകയാണ് താരം. ഇപ്പോള്‍ അഭിനയ പ്രധാന്യമുള്ളതും വ്യത്യസ്ത കഥാപാത്രങ്ങളുമാണ് ഏറ്റെടുക്കാറുള്ളത്. ഈ വര്‍ഷം അള്ള് രാമേന്ദ്രന്‍ എന്ന സിനിമയാണ് കുഞ്ചാക്കോ ബോബന്റേതായി ആദ്യമെത്തിയത്. ശേഷം വൈറസ് എന്ന ചിത്രത്തിലും ചാക്കോച്ചന്‍ അഭിനയിച്ചു. നിപ്പയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ഡോക്ടര്‍ ആയിട്ടാണ് അഭിനയിച്ചത്. ഇനി കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ഏഴോളം ചിത്രങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


Click it and Unblock the Notifications