കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസ ആദ്യമായി സിനിമ കണ്ടു! പിതാവിന്റെ സിനിമ കണ്ട താരപുത്രന്റെ സന്തോഷം
കുഞ്ചാക്കോ ബോബനെ തന്നെ മകന്‍ ഇസഹാക്കിനും വലിയ ആരാധക പിന്തുണയാണുള്ളത്. ഏപ്രിലിലായിരുന്നു ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. ഈസ്റ്റര്‍ ദിനങ്ങളില്‍ ചാക്കോച്ചന്റെ മകനുണ്ടായ സന്തോഷത്തിലായിരുന്നു കേരളക്കര. പിന്നാലെ ഇസ എന്ന് വിളിക്കുന്ന ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോയുടെ ഓരോ വിശേഷങ്ങളും പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ ആദ്യമായി സിനിമ കണ്ടതിന്റെ സന്തോഷത്തിലാണ് താരപുത്രന്‍. നടി ഉണ്ണിമായ ആണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇസ ആദ്യമായി സിനിമ കാണാന്‍ പോയ കാര്യം പറഞ്ഞ് കൊണ്ട് ചിത്രം പങ്കുവെച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച അഞ്ചാം പാതിര എന്ന സിനിമയാണ് താരപുത്രന്‍ ആദ്യമായി കണ്ടത്.

അഞ്ചാം പാതിരയ്ക്ക് ഏറ്റവും സ്‌പെഷ്യല്‍ ഇതാണ്. എന്റെ പാപ്പുടു ഇസ കുട്ടന്‍ ആദ്യ ബിഗ് സ്‌ക്രീനിലൂടെ അവന്റെ അപ്പായിയുടെ (കുഞ്ചാക്കോ ബോബന്‍) സിനിമ കണ്ടപ്പോള്‍. ചാക്കോച്ചന്റെ 2020 ലെ ആദ്യ മൂവിയാണെന്നും ഉണ്ണിമായ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇസ തിയറ്ററില്‍ ചിരിച്ച് കൊണ്ടിരിക്കുന്ന ഒരു ഫോട്ടോയും നടി പങ്കുവെച്ചു. ഈ പോസ്റ്റിന് താഴെ വളരെ ശരിയാണെന്ന കമന്റുമായി കുഞ്ചാക്കോ ബോബനും എത്തിയിരുന്നു.


Click it and Unblock the Notifications











