കുഞ്ചാക്കോ ബോബന് ജോലിയ്ക്ക് പോവാന്‍ മടി! കാരണം താരപുത്രന്‍ തന്നെ, ചാക്കോച്ചന്റെ കണ്‍ഫ്യൂഷനിതാണ്

പതിനാല് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു മകന്റെ പിറവി. മകന്റെ ഇരുപത്തിയെട്ട് കെട്ടും മാമ്മോദീസയുമെല്ലാം വമ്പന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. മലയാള സിനിമാലോകം ഒന്നടങ്കം ചാക്കോച്ചന്റെ കുഞ്ഞിനെ കാണാന്‍ എത്തിയിരുന്നു.

പിതാവ് ആയതോടെ മകന്‍ ഇസഹാക്കിന് ചുറ്റുമാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ലോകം. മകന്റെ വരവോടെ തന്റെ ജീവിതം മൊത്തം മാറിയെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു. ചാക്കോച്ചന്റെ വാത്സല്യത്തെ കുറിച്ച് പ്രിയയും വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ജോലിയ്ക്ക് പോകാന്‍ വരെ മടിയാണെന്നാണ് സോഷ്യല്‍ മീഡിയ വഴി താരം പറയുന്നത്.

 ഇസയ്ക്ക് ചുറ്റും നടന്ന് ചാക്കോച്ചന്‍

ജോലിയ്ക്ക് പോകണോ അതോ കുഞ്ഞ് ഇസയ്‌ക്കൊപ്പം സമയം ചെലവഴിക്കണോ എന്ന കണ്‍ഫ്യൂഷനാണ് ചാക്കോച്ചന്‍ ഇപ്പോള്‍. ഇസയെ വിട്ട് ഷൂട്ടിംഗിന് പോവാന്‍ മടിയാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വീഡിയോ ആണ് താരം പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ചേട്ടന് ജോലിയ്ക്ക് പോവാന്‍ താല്‍പര്യമില്ലെങ്കില്‍ ആ വേഷത്തിലേക്ക് എന്ന ശൂപാര്‍ശ ചെയ്യാമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

 ഇസയ്ക്ക് ചുറ്റും നടന്ന് ചാക്കോച്ചന്‍

മലയാളത്തിന്റെ എക്കാലത്തെയും ചോക്ലേറ്റ് നായകനായിരുന്നു കുഞ്ചാക്കോ ബോബന്‍. മലയാളി ആരാധികമാരെ വിഷമത്തിലാക്കി 2005 ഏപ്രില്‍ രണ്ടിനാണ് ചാക്കോച്ചന്‍ വിവാഹിതനാവുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു പ്രിയ ആന്‍ സാമുവേലിനെ ചാക്കോച്ചന്‍ വിവാഹം കഴിക്കുന്നത്.

വിവാഹശേഷം ഒരു കുഞ്ഞിന് വേണ്ടി ഇരുവരും കാത്തിരിക്കേണ്ടി വന്നത് പതിനാല് വര്‍ഷങ്ങളായിരുന്നു. മകന് ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്ന പേരുമിട്ടു. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.

ഇസയ്ക്ക് ചുറ്റും നടന്ന് ചാക്കോച്ചന്‍

താരദമ്പതികളുടെ ഓരോ ദിവസവും ഇസയെ ചുറ്റിപറ്റിയാണ്. മകനൊപ്പമുള്ള കൊച്ച് കൊച്ച് നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് ഇരുവരും. ഇക്കാര്യങ്ങള്‍ പ്രിയ തന്നെ തുറന്ന് പറഞ്ഞിരുന്നു.

ചാക്കോച്ചന്‍ ഇപ്പോള്‍ ഇസയ്ക്ക് ചുറ്റുമാണെന്നും കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നു. എടുത്ത് നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞ് കരഞ്ഞാല്‍ ഞാന്‍ അറിയാറില്ല. പക്ഷേ ചാക്കോച്ചന്‍ ചാടി എഴുന്നേല്‍ക്കും. കുഞ്ഞ് വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല വിഷമിക്കണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞ് കൊണ്ടിരുന്ന ആളാണ്.

ഇസയ്ക്ക് ചുറ്റും നടന്ന് ചാക്കോച്ചന്‍

അവനോടുള്ള സ്‌നേഹം കാണുമ്പോള്‍ ദൈവമേ ഇത്രയും സ്‌നേഹം മസില്‍ ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ടെന്ന്. മകനുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയ പറഞ്ഞത് ഇങ്ങനെയായിരുന്നു. മകനെ കുറിച്ച് ചാക്കോച്ചനും നേരത്തെ പലവട്ടം തുറന്ന് പറഞ്ഞിട്ടുണ്ട്. അതിനൊപ്പം സോഷ്യല്‍ മീഡിയ നിറയെ ചിത്രങ്ങള്‍ പങ്കുവെക്കാറുമുണ്ട്. ജൂനിയര്‍ കുഞ്ചാക്കോ ബോബന് ഇപ്പോള്‍ തന്നെ ആരാധകരുടെ ബഹളമാണ്.

 ഇസയ്ക്ക് ചുറ്റും നടന്ന് ചാക്കോച്ചന്‍

ഈ വര്‍ഷം അള്ള് രാമേന്ദ്രന്‍ എന്ന സിനിമയായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായി തിയറ്ററുകളിലേക്ക് എത്തിയത്. നിപ്പയെ ആസ്പദമാക്കി ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസിലും ചാക്കോച്ചന്‍ അഭിനയിച്ചിരുന്നു.

ഡോ. സുരേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാക്കോച്ചന്റേതായി ഇനി വരാനുള്ളതും അഡാറ് ചിത്രങ്ങളാണ്. ചിത്രീകരണം ആരംഭിച്ചതും പ്രീപ്രൊഡക്ഷന്‍ നടന്ന് കൊണ്ടിരിക്കുന്ന ചിത്രങ്ങളും ഈ കൂട്ടത്തിലുണ്ട്.

Recommended Video

അച്ഛന്‍ കുഞ്ചാക്കോയ്ക്ക് നൂറില്‍ നൂറു മാര്‍ക്ക് നല്‍കി പ്രിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X