പ്രിയയുടെ 107 വയസുള്ള മുത്തശ്ശി ആഗ്രഹിച്ചത് നടന്നു! ഇനിയുള്ള ആഗ്രഹവും നടക്കട്ടെയെന്ന് ചാക്കോച്ചന്‍

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഈ വര്‍ഷമാണ് ഒരു കുഞ്ഞ് പിറക്കുന്നത്. മകന്‍ പിറന്നതിന്റെ സന്തോഷത്തിലാണ് താരദമ്പതികള്‍. മകന്റെ മാമ്മോദീസ വലിയ ആഘോഷമാക്കിയാണ് നടത്തിയത്. മലയാള സിനിമാലോകം ഒന്നടങ്കം ഇതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

മകന്റെ കൂടെയുള്ള ഓരോ നിമിഷവും തങ്ങള്‍ക്ക് ആനന്ദകരമാണെന്ന് കുഞ്ചാക്കോ ബോബനും പ്രിയയും പറഞ്ഞിരുന്നു. എന്നാല്‍ ശരിക്കും ഒരു മകനെയല്ല ഒരു മകളെ ആയിരുന്നു തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് ചാക്കേച്ചന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മകള്‍ക്ക് ഇടാന്‍ വെച്ചിരുന്ന പേരിനെ കുറിച്ചും ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞിരിക്കുകയാണ്.

ചാക്കോച്ചന്റെ വാക്കുകളിലേക്ക്

'ഞാനും പ്രിയയും ആഗ്രഹിച്ചിരുന്നത് ഒരു പെണ്‍കുഞ്ഞിനെയായിരുന്നു. അവള്‍ക്കിടാന്‍ ഒരു പേരും കണ്ടെത്തിയിരുന്നു. സാറ. ആ രീതിയില്‍ കാര്യങ്ങള്‍ പോകുന്നതിനിടെയായിരുന്നു മോന്റെ ജനനം. അവന് ഒരു പേര് തിരയുമ്പോള്‍ പ്രിയയാണ് ഇസഹാക്ക് എന്ന് നിര്‍ദ്ദേശിച്ചത്. ബൈബിളില്‍ എബ്രഹാമിന്റെയും സാറയുടെയും ഒരു കഥയുണ്ട്. അവര്‍ക്ക് വളരെ വൈകിയുണ്ടായ കുട്ടിയ്ക്ക് ഇട്ട പേരാണ് ഇസഹാക്ക്. ഞങ്ങളുടെ ജീവിതവുമായി അതിന് അടുത്ത സാമ്യമുണ്ടെന്ന് തോന്നിയപ്പോള്‍ ഞങ്ങളും അവന് ഇസഹാക്ക് എന്ന് പേരിട്ടു.

 ചാക്കോച്ചന്റെ വാക്കുകളിലേക്ക്

പ്രിയയുടെ അച്ഛന്റെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവര്‍ക്ക് 107 വയസാണ് പ്രായം. എപ്പോഴും പ്രാര്‍ഥനയിലായിരിക്കും. ആ പ്രാര്‍ഥനയില്‍ എപ്പോഴും നിറയുന്ന ഒരു കാര്യമുണ്ട്. കര്‍ത്താവേ എന്നെ മുകളിലേക്ക് എടുക്കുന്നതിന് മുന്‍പ് എന്റെ കൊച്ചുമകള്‍ക്ക് ഒരു കുട്ടി ജനിച്ചിട്ടാകണമേയെന്ന്. അത് കണ്‍കുളിര്‍ക്കെ കാണാന്‍ അവര്‍ക്ക് സാധിച്ചു. പുള്ളിക്കാരിത്തിയുടെ ഇപ്പോഴത്തെ പ്രാര്‍ഥന ഞങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കണമെന്നാണ്. അങ്ങനെ തന്നെ സംഭവിക്കട്ടെയെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.

 ചാക്കോച്ചന്റെ വാക്കുകളിലേക്ക്

2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയ ആന്‍ സാമുവേലും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് പതിനാല് വര്‍ഷങ്ങങ്ങളോളം കാത്തിരുന്നതിന് ശേഷമാണ് 2019 ഏപ്രില്‍ 16 ന് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരാണ്‍കുഞ്ഞ് പിറക്കുന്നത്. ചാക്കോച്ചന് ഒരു കുഞ്ഞ് പിറന്നു എന്നത് താരദമ്പതിമാരെക്കാള്‍ ആഘോഷമാക്കിയത് ആരാധകരായിരുന്നു. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരെല്ലാം ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരുന്നു. മകന്റെ വരവിലൂടെ തനിക്ക് ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചതായി താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

ചാക്കോച്ചന്റെ വാക്കുകളിലേക്ക്

പ്രാണ, അള്ള് രാമേന്ദ്രന്‍, ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസ് എന്നീ സിനിമകളായിരുന്നു ഈ വര്‍ഷം കുഞ്ചാക്കോ ബോബന്റേതായി തിയറ്ററുകളിലേക്ക് എത്തിയത്. ഇനി പട, അഞ്ചാം പാതിര, എന്നീ സിനിമകളും ഇതുവരെ പേരിടാത്ത ഏഴോളം സിനിമകളും കുഞ്ചാക്കോ ബോബന്റേതായി വരാനിരിക്കുകയാണ്. മകന്റെ കളി ചിരികള്‍ കണ്ടിരിക്കുന്നതിനാല്‍ ജോലിക്ക് പോകാന്‍ പോലും തനിക്ക് മടിയാണെന്നാണ് താരം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X