ഇസയ്ക്കൊപ്പം ചാക്കോച്ചൻ, സാന്റയോട് ഒരു ആവശ്യവുമായി പൃഥ്വിരാജിന്റെ അല്ലി, താരങ്ങളുടെ ക്രിസ്മസ്
ആഘോഷങ്ങൾക്ക് നിറം മങ്ങിപ്പിച്ച വർഷമായിരുന്നു 2020. അപ്രതീക്ഷിതമായി ജീവിതത്തിലെത്തിയ മഹാമാരിയായ കൊവിഡിനെ ധൈര്യപൂർവ്വം നേരിടുകയാണ് ജനങ്ങൾ. ഇന്ന് കൊവിഡ് പ്രതിസന്ധിയിൽ നിന്നുളള ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ് ലോകരാജ്യങ്ങൾ. കൊറോണ പ്രതിസന്ധിയ്ക്കിടയിലും ലോകജനത ഇന്ന് തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്തുമസ് ആഘോഷിക്കുകയാണ്.
കൊവിഡ് പ്രതിസന്ധി നില നിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ നിബന്ധന പാലിച്ചാണ് ജനങ്ങൾ ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഇപ്പോഴിത പ്രേക്ഷകർക്ക് നല്ലൊരു ക്രിസ്തുമസ് ആശംസിച്ച് താരങ്ങൾ. കുടുംബത്തോടൊപ്പമുളള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പ്രേക്ഷകർക്ക് ക്രിസ്തുമസ് ആശംസ നേർന്നിരിക്കുന്നത്.

മനോഹരമായ കുടുംബചിത്രം പങ്കുവെച്ച് കൊണ്ടാണ് കുഞ്ചാക്കോ ബോബൻ തന്റെ ആരാധകർക്കർക്ക് ക്രിസ്തുമസ് ആശംസ നേർന്നിരിക്കുന്നത്. ഇസയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം.എല്ലാവർക്കും ക്രിസ്മസിന്റെ സന്തോഷവും ആഹ്ലാദവും പ്രതീക്ഷയും അനുഗ്രഹവും ആശംസിക്കുന്നു. ഭൂതകാലത്തിന്റെ കഷ്ടപ്പാടുകളും സഹനങ്ങളും നമ്മെ കൂടുതൽ കരുത്തുറ്റവരാക്കുകയും തയ്യാറെടുപ്പുകൾ നടത്താൻ പ്രേരിപ്പിക്കുകയും സഹായമനസ്കരും പ്രത്യാശയുള്ളവരും ശുഭാപ്തിവിശ്വാസികളുമാക്കി മാറ്റട്ടെയെന്ന് കുഞ്ചാക്കോ ബോബൻ കുറിച്ചു.

സാന്റക്ക് അല്ലിയുടെ കത്ത്
മകൾ അലംകൃതയുടെ മനോഹരമായ കത്ത് പങ്കുവെച്ച് കൊണ്ടാണ് സുപ്രിയ പ്രേക്ഷകർക്ക് ക്രിസ്തുമസ് ആശംസ നേർന്നിരിക്കുന്നത്.സാന്റക്കായുള്ള അല്ലിയുടെ കത്ത് ആണിത്. ഫ്രോസൺ സിനിമയിലെ അന്ന എന്ന പാവയെ സമ്മാനമായി തനിക്ക് വേണമെന്നാണ് കുഞ്ഞ് അല്ലി പറയുന്നത്. താരപുത്രിയുടെ ആവശ്യം സാന്റ കേട്ടിരിക്കുകയാണ്.അല്ലിയുടെ പ്രിയപ്പെട്ട പാവക്കായി അമ്മ സുപ്രിയ ഓർഡർ കൊടുത്ത് കഴിഞ്ഞു. ന്യൂയർ സമ്മാനമായിട്ടാകും അലകൃതയ്ക്ക് ഈ പാവ ലഭിക്കുക.

ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടൻ ഇന്ദ്രജിത്ത് ക്രിസ്തുമസ് ആശംസ നേർന്നിരിക്കുന്നത്. പൂർണിമയും മക്കളായ പ്രാർഥനയും നക്ഷത്രയും ചിത്രത്തിലുണ്ട്. ക്രിസ്തുമസ് ആശംസകൾ എന്ന് കുറിച്ച് കൊണ്ടാണ് നടൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രജിത്തിനും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നടിമാരായ അനുശ്രീ, അപർണ ദാസ്, മുക്ത, രജിഷ വിജയൻ, പ്രിയ പി വാര്യർ തുടങ്ങിയവരും ആരാധകർക്ക് ക്രിസ്തുമസ് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. പള്ളിയിൽ മെഴുക് തിരി കത്തിക്കുന്ന ചിത്രമാണ് ക്രിസ്തുമസ് സ്പെഷ്യലായി പ്രിയ പങ്കുവെച്ചിരിക്കുന്നത്.
ഇത് എന്ത് ലുക്കാണ്, നടി അമല പോളിന്റെ പുതിയ ഗെറ്റപ്പ് വൈറലാകുന്നു


Click it and Unblock the Notifications