ജയസൂര്യയെ വളരെ എളുപ്പത്തിൽ സിനിമയിൽ അഭിനയിപ്പിക്കാം!! രസകരമായ വഴി വെളിപ്പെടുത്തി ചാക്കോച്ചൻ
2019 മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഒരു മികച്ച വർഷമാണ്. ഒരു പിടി നല്ല ചിത്രങ്ങളാണ് ഈക്കുറി തിയേറ്ററുകളിൽ എത്തിയത്. റിലീസിനെത്തിയ ഭൂരിഭാഗം ചിത്രങ്ങളും മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്.
കേരളത്തെ പിടിച്ച കുലുക്കിയ നിപ്പയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു ഒരിക്കിയ ചിത്രത്തിൽ മലയാള സിനിമയിലെ മുൻനിര യുവ താരങ്ങൾ അണിനിര നിന്നിരുന്നു. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ താര സമ്പന്നമായ ചിത്രമായിരുന്നു വൈറസ്. മികച്ച പ്രകടനമായിരുന്നു താരങ്ങൾ കാഴ്ചവെച്ചത്. തിയേറ്ററുകളിൽ നിപ്പ വിജയകരമായി പ്രദർശനം തുടരുമ്പോൾ ഒരു രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് ചാക്കോച്ചൻ. കപ്പ ടിവി സംപ്രേക്ഷണം ചെയ്ത ചാറ്റ് ഷോയിലായിരുന്നു സംഭവം.

വൻ താര നിര
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാതതിരുന്ന ചിത്രമായിരുന്നു വൈറസ്. ജീവിതത്തിൽ നേരിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളായിരുന്നു ചിത്രത്തിലൂടെ ആഷിഖ് അബുവും കൂട്ടരും അവതരിപ്പിച്ചത്. കഥ പോലെ തന്നെ ചിത്രത്തെ കാത്തിരിക്കാൻ പ്രേരിപ്പിച്ച ഒരു കാരണം ചിത്രത്തിലെ കാസ്റ്റിംഗ് ആയിരുന്നു, മലയാളത്തിലെ വൻതാര നിറയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. മികച്ച പ്രകടനമായിരുന്നു താരങ്ങൾ കാഴ്ചവെച്ചത്.

ജയസൂര്യയെ ട്രോളി ചാക്കേച്ചൻ
ചിത്രത്തിനന്റെ റി ലീസിനു ശേഷമുള്ള ഒരു ചാറ്റ് ഷോയിലാണ് ജയസൂര്യയുമായി ബന്ധപ്പെട്ട ഒരു രസകരമായ കഥ കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ചാക്കോച്ചനോടൊപ്പം ടൊവിനോ തോമസും മഡോണയും ചാറ്റ് ഷോയിലുണ്ടായിരുന്നു. വൈറസിൽ ജയസൂര്യയെ എളുപ്പത്തിൽ അഭിനയിപ്പിക്കാനുളള ഓരെളുപ്പവഴിയെ കുറിച്ചാണ് ചാക്കോച്ചൻ തുറന്നു പറഞ്ഞിരിക്കുന്നത്.

ജയസൂര്യയെ വൈറസാക്കി
മലയാളത്തിലെ ഭൂരിഭാഗം യുവതാരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രത്തിൽ ജയസൂര്യയെ അഭിനയിപ്പിക്കാനുളള എളുപ്പ വഴിയായിരുന്ന ഹാസ്യ രൂപത്തിൽ ചാക്കോച്ചൻ പറഞ്ഞത്. ചിത്രത്തിലെ കേന്ദ്രകഥാപാക്രമായ വൈറസ് നീ യാണ് ചെയ്യുന്നത് എന്ന് ജയനോട് പറഞ്ഞാൽ. നമുക്ക് നമുക്ക് മേക്കപ്പ് അങ്ങനെ ചെയ്യാം , അല്ലെങ്കിൽ എൻട്രി ഇങ്ങനെയാക്കാം ആക്ഷനിലൂടെയായിരുന്നു ജയസൂര്യയെ ചാക്കോച്ചൻ ട്രോളിയത്. താൻ ഇതിന് ചിരിക്കില്ല എന്ന് ടോവിനൊ മറുപടി നൽകിയപ്പോൾ ആദ്യം പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ചിരിച്ചത് ടൊവിനോ ആയിരുന്നു എന്നു കൂടി താരം ചാക്കോച്ചന് പറഞ്ഞു.

ചിത്രത്തിന്റെ വിജയത്തിനു കാരണം
ചിത്രത്തിന്റെ വിജയത്തിന്റെ ഒരു പ്രധാന കാരണം ടെക്നിക്കൽ വശം കൂടിയാണെന്ന് ചാക്കോച്ചൻ പറഞ്ഞു. വൈറസിന്റെ അണിയറയിൽ ഒരു വലിയ ടീം തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്. ആഷിഖ് അബു, രാജീവ് രവി, സുഷിൻ ശ്യാം, അതു പോലെ ആർട്ട് വർക്ക് എന്നിങ്ങനെ നമ്മുടെ കാഴ്ചയെ വലുതാക്കിയ ചിത്രമായിരുന്നു വൈറസ്. മനസിൽ നിന്ന് ആളുകൾ വീട്ടിലേയ്കക് കൊണ്ട് പോകുന്ന ചിത്രമായിരിക്കും വൈറസ് .


Click it and Unblock the Notifications