അപ്പയ്ക്ക് ഇസയുടെ ആശംസ! പിറന്നാള്‍ ദിനത്തിലെ വലിയ സര്‍പ്രൈസിനെക്കുറിച്ച് ചാക്കോച്ചന്‍!

കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍. 43ലേക്ക് എത്തിയ താരത്തിന് പിറന്നാളാശംസ നേര്‍ന്ന് സിനിമാലോകവും ആരാധകരും എത്തിയിരുന്നു. ചാക്കോച്ചനുള്ള ആശംസ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ഇത്തവണത്തെ ആഘോഷം എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. വിദേശ യാത്രയിലെ വിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു നേരത്തെ ചാക്കോച്ചനും സംഘവുമെത്തിയത്. ഇപ്പോഴിതാ പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളുമായാണ് ചാക്കോച്ചനും പ്രിയയും എത്തിയിട്ടുള്ളത്.

ഇത്തവണത്തെ പിറന്നാള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ കുഞ്ഞതിഥിക്കൊപ്പമായിരുന്നു ഇത്തവണത്തെ പിറന്നാളാഘോഷം. ഇസ്ഹാക്ക് എന്ന ഇസ തന്നെയായിരുന്നു ആഘോഷങ്ങളില്‍ നിറഞ്ഞുനിന്നത്. ഇസയ്ക്കും പ്രിയയ്ക്കുമൊപ്പമുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തത്. പച്ചനിറത്തിലുള്ള വസ്ത്രമായിരുന്നു എല്ലാവരും അണിഞ്ഞിരുന്നത്. ചാക്കോച്ചനും പ്രിയയും പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

 കേക്കിന് പിന്നിലെ പ്രത്യേകത

ഹാപ്പി ബര്‍ത് ഡേ മൈ അപ്പ എന്നെഴുതിയ കേക്കായിരുന്നു ഇത്തവണ ചാക്കോച്ചന്‍ മുറിച്ചത്. കേക്കിന് മുകളില്‍ മകനേയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രവുമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ചാക്കോച്ചനാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇത്തരത്തിലൊരു കാര്യം സംഭവിക്കാനായി ഇത്രയും കാത്തിരിക്കേണ്ടി വന്നു, 25 കാരനായത് പോലെയാണ് ഇപ്പോള്‍ തനിക്ക് തോന്നുന്നതെന്നും ചാക്കോച്ചന്‍ കുറിച്ചിരുന്നു.

താരങ്ങളുടെ ആശംസ

ആരാധകര്‍ മാത്രമല്ല കമന്റുകളുമായി താരങ്ങളും എത്തിയിരുന്നു. അഹാന കൃഷ്ണ, റിമ കല്ലിങ്കല്‍, വിനയ് ഫോര്‍ട്ട്, സംവൃത സുനില്‍, ആന്‍ അഗസ്റ്റിന്‍, തുടങ്ങിയവരെല്ലാം ചാക്കോച്ചന്റെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിരുന്നു. കേക്കിന്റെ ചിത്രമായിരുന്നു ആദ്യം പങ്കുവെച്ചത്. പിന്നീടാണ് പ്രിയയ്ക്കും ഇസയ്ക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. മുക്ത, ചാന്ദ്‌നി, രാധിക, മുഹ്‌സിന്‍ പരാരി, തുടങ്ങിയവരാണ് ഈ ചിത്രത്തിന് കീഴില്‍ കമന്റ് പോസ്റ്റ് ചെയ്തത്.

ഇസയുടെ വരവ്

വിവാഹം കഴിഞ്ഞ് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് പ്രിയയ്ക്കും ചാക്കോച്ചനും അരികിലേക്ക് ഇസയെത്തിയത്. മകന്‍ എത്തിയെന്ന സന്തോഷവാര്‍ത്തയുമായെത്തിയതിന് പിന്നാലെയായാണ് ബേബി ഷവര്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. മകന്‍ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞിരുന്നു. ഇത്തവണത്തെ പിറന്നാളിന്റെ താരവും ഇസയായിരുന്നു.

ആരാധകരുടെ സ്വന്തം

ചാക്കോച്ചനോടും പ്രിയയോടും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഇവരുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് അതിനുള്ള വലിയ ഉദാഹരണം. തുടക്കത്തില്‍ കുഞ്ഞിനെ കുളിപ്പിക്കാന്‍ പ്രിയയ്ക്ക് പേടിയായിരുന്നുവെന്നും ഇപ്പോള്‍ അതൊക്കെ മാറിയെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു. പ്രിയയുടേയും ചാക്കോച്ചന്റേയും സന്തോഷം എന്നും നിലനില്‍ക്കട്ടയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

View this post on Instagram

🥳Birthday Bliss😘

A post shared by Kunchacko Boban (@kunchacks) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X