ഇസയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്! മകന്‍ വന്നതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍!

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസ്ഹാഖ് എത്തിയത്. ഇസയ്ക്ക് ചുറ്റുമായാണ് ഇപ്പോള്‍ തങ്ങളുടെ ലോകം കറങ്ങുന്നതെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ വീട്ടിലേക്ക് ഓടിയെത്തിയാലും ഉറക്കമൊക്കെ ചടങ്ങാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. എത്ര ക്ഷീണമുണ്ടായാലും ഇസ ഒന്നനങ്ങിയാല്‍ താനറിയുമെന്നും അദ്ദേഹം പറയുന്നു. മകന്‍ വന്നതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

താനും പ്രിയയും ഇസയുടെ ഓരോ കാര്യങ്ങളും ആസ്വദിക്കുന്നുണ്ടെന്നും ചാക്കോച്ചന്‍ പറയുന്നു. പെണ്‍കുഞ്ഞിനെ വേണമെന്നായിരുന്നുപ്രിയ ആഗ്രഹിച്ചത്. വ്യത്യസ്തമായ വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈലുമൊക്കെ പരീക്ഷിക്കാനായിരുന്നു പ്രിയയുടെ ആഗ്രഹം. ഇടയ്ക്ക് ഇസയ്ക്ക് ബിന്ദിയൊക്കെ വെച്ച് നോക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഇസയുടെ വരവിന് മുന്‍പ് നിരവധി പേരാണ് തങ്ങളോട് കുഞ്ഞിനെക്കുറിച്ച് ചോദിച്ചതെന്നും തന്റെ നമ്പര്‍ തേടിപ്പിടിച്ച് പലരും ചികിത്സയെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും താരം പറയുന്നു.

Kunchako Boban

അമ്മയായതിന്റെ സന്തോഷത്തിലാണ് പ്രിയ. മറ്റേതൊരു അമ്മയേയും പോലെ മകനെക്കുറിച്ചുള്ള കാര്യങ്ങളോര്‍ത്തുള്ള ടെന്‍ഷനുമുണ്ട്. അവന്റെ കാര്യങ്ങള്‍ക്കായി മിക്കപ്പോഴും ഡോക്ടറിനെ വിളിക്കാറുണ്ട്. തന്നേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളെ നേരിട്ടത് പ്രിയയാണ്. കുറച്ച് കാത്തിരുന്നുവെങ്കിലും അമൂല്യമായ നിധിയാണ് അവള്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. വ്യക്തി ജീവിതത്തില്‍ മാത്രമല്ല കരിയറിലും മികച്ച നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. തേടിയെത്തുന്നതെല്ലാം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X