ഭാവനയെ പ്രണയിച്ചില്ല! ശാലിനി മികച്ച പെയര്‍! കാവ്യ മാധവനും ജോമോളും! നായികമാരെക്കുറിച്ച് ചാക്കോച്ചന്‍!
കുഞ്ചാക്കോ ബോബനും പ്രിയയും 15ാമത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇസ്ഹാക്ക് എന്ന ഇസയായിരുന്നു ഈ വര്‍ഷത്തെ വലിയ സന്തോഷമെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു. വിവാഹ വാര്‍ഷിക ദിനത്തിലെ പോസ്റ്റും ചിത്രങ്ങളുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. മലയാള സിനിമയുടെ പ്രണയനായകന്‍മാരെക്കുറിച്ച് പറയുമ്പോള്‍ ഈ താരത്തേയും മാറ്റിനിര്‍ത്താനാവില്ല. അനിയത്തിപ്രാവിലെ സുധിയിലൂടെയായിരുന്നു അദ്ദേഹം പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയെന്ന അപൂര്‍വ്വ റെക്കോഡും അദ്ദേഹത്തിന് സ്വന്തമാണ്.
ശാലിനിയായിരുന്നു ചാക്കോച്ചന്റെ ആദ്യ നായിക. അനുവും മിനിയുമായി ഇരുവരും ശരിക്കും ജീവിക്കുകയായിരുന്നു. വാക്കുകളിലായിരുന്നില്ല ഇവരുടെ മുഖത്തായിരുന്നു പ്രണയം. അനിയത്തിപ്രാവിലെ ഗാനങ്ങള്‍ ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നവയാണ്. സ്‌ക്രീനില്‍ മികച്ച ജോഡികളായ ഇരുവരും ജീവിതത്തിലും ഒരുമിക്കുമോയെന്ന തരത്തിലായിരുന്നു അക്കാലത്തെ ചര്‍ച്ചകള്‍. എന്നാല്‍ തന്റെ ജീവിതനായകനെ ശാലിനി എത്രയോ മുന്‍പോ തിരഞ്ഞെടുത്തിരുന്നു. അജിത്തുമായുള്ള പ്രണയത്തില്‍ ഹംസമായത് കുഞ്ചാക്കോ ബോബനായിരുന്നു.
പ്രിയയുമായുള്ള പ്രണയത്തെക്കുറിച്ചും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും, അന്നത്തെ ഫോണ്‍വിളിയെക്കുറിച്ചുമെല്ലാം കുഞ്ചാക്കോ ബോബന്‍ നേരത്തെ വാചാലനായതാണ്. ആരാധികമാര്‍ക്ക് പ്രിയയെ അറിയുമായിരുന്നില്ലെങ്കിലും കൂടെ അഭിനയിച്ചിരുന്ന നായികമാര്‍ക്കെല്ലാം ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. അതിനാല്‍ത്തന്നെ അവരിലാരോടും തനിക്ക് പ്രണയമൊന്നും തോന്നിയിരുന്നില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു.

നേരത്തെ പ്രണയിനിയെ തിരഞ്ഞെടുത്തതിനാല്‍ നായികമാര്‍ക്ക് പ്രത്യേകിച്ച് പേരുദോഷമൊന്നും താന്‍ കാരണം ലഭിച്ചിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. തന്റെ നായികമാരെക്കുറിച്ചുള്ള വിലയിരുത്തലും താരം നടത്തിയിരുന്നു. ശാലിനിയുമായി മികച്ച പ്രണയം പുറത്തെടുക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെന്ന് താരം ഓര്‍ത്തെടുക്കുന്നു.
കാവ്യ മാധവന്‍, ജോമോള്‍, മീര ജാസ്മിന്‍ ഇവരുമായും മികച്ച കെമിസ്ട്രിയായിരുന്നു. ദീപ നായര്‍, സ്‌നേഹ, അസിന്‍ തുടങ്ങിയ പുതുമുഖ താരങ്ങള്‍ തുടക്കം കുറിച്ചതും കുഞ്ചാക്കോ ബോബന്റെ സിനിമകളിലൂടെയായിരുന്നു. പ്രണയിക്കാന്‍ കഴിയാതെ പോയ നായികയായി താരം വിശേഷിപ്പിച്ചത് ഭാവനയെ ആയിരുന്നു. റൊമാന്റിക് ഭാവങ്ങളുമായി അവളുടെ മുന്നിലേക്ക് ചെല്ലുമ്പോള്‍ അവള്‍ ചിരി തുടങ്ങും. അതോടെ മൂഡ് പോവുമെന്നുമായിരുന്നു താരം പറഞ്ഞത്.


Click it and Unblock the Notifications











