താനുമായുള്ള ബന്ധത്തിന് പ്രിയയുടെ വീട്ടുകാർക്ക് പേടിയായിരുന്നു, തുറന്ന് പറഞ്ഞ് ചാക്കോച്ചൻ

കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നടൻ, ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു മലയാളത്തിലെ ചോക്ലേറ്റ് ഹീറോ എന്നാണ് ചാക്കോച്ചനെ അറിയപ്പെടുന്നത്. അനിയത്തി പ്രാവ് പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോയാണ് നടൻ.

കൂടുതൽ സുന്ദരിയായി നടി ഭാവന, ചിത്രങ്ങൾ വൈറലാകുന്നു

കുഞ്ചാക്കോ ബോബനെ പോലെ തന്നെ പ്രിയയ്ക്കും കൈനിറയെ ആരാധകരുണ്ട് ചാക്കോച്ചൻ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് പ്രിയയുമായി പ്രണയത്തിലാവുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഇവരുടെ പ്രണയ കഥ മലയാളി പ്രേക്ഷകരുടെ ഇടയിൽ പരസ്യമായ രഹസ്യമാണ്. ഇപ്പോഴിത പ്രിയയുമായി പ്രണയത്തിലായതിനെ കുറിച്ചും ആദ്യമായി കണ്ടതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 ഫാൻ ഗേൾ മൊമന്റ്

അതൊരു ഫാൻ ഗേൾ മൊമന്റ് ആയിരുന്നുവെന്നാണ് ചാക്കോച്ചൻ പറുന്നത്. 'നക്ഷത്രത്താരാട്ട്' സിനിമ ചെയ്യുന്ന സമയത്ത് ഞാൻ തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൽ താമസിക്കുന്നു. അന്ന് ഇതുപോലെ സെൽഫി, ഫോൺ പരിപാടികൾ ഒന്നുമില്ല. മാർ ഇവാനിയോസ് കോളേജിലെ പിള്ളേർ കാണാൻ വന്നിട്ടുണ്ട്, ഓട്ടോഗ്രാഫ് വേണമെന്ന് റിസപ്ഷനിൽ നിന്നും വിളിച്ചു പറഞ്ഞു.

പ്രിയയെ  കാണുന്നത്


ഞാൻ റിസപ്ഷനിൽ എത്തിയപ്പോൾ അവിടെ കുറച്ചു സുന്ദരികളായ പെൺകുട്ടികൾ നിൽക്കുന്നു. എല്ലാവർക്കും ഓട്ടോഗ്രാഫൊക്കെ കൊടുത്തു. പെട്ടെന്ന്, അതിലൊരു കുട്ടിയുടെ കണ്ണുകളിൽ എന്റെ കണ്ണുടക്കി. ഇപ്പോഴും ഓർമ്മയുണ്ട്, പാമ്പിന്റെ സ്റ്റൈലിൽ ഉള്ളൊരു പൊട്ടാണ് പ്രിയ അന്ന് ഇട്ടിരുന്നത്. അതെന്നെ ചുറ്റിക്കാനുള്ള പാമ്പാണെന്ന് എനിക്കറിയില്ലായിരുന്നു (ചിരിക്കുന്നു).

വീട്ടുകാർക്ക് പേടി

പിന്നെ പ്രിയയ്ക്ക് എന്റെ മൊബൈൽ ഫോൺ നമ്പർ കിട്ടി. നിര്‍മാതാവായ ഗാന്ധിമതി ബാലന്റെ മകൾ പ്രിയയുടെ സുഹൃത്താണ്. എന്റെ നമ്പര്‍ അവിടെനിന്നാണ് അവള്‍ സംഘടിപ്പിച്ചത്. പതിയെ പതിയെ അതൊരു സൗഹൃദമായി മാറി. പ്രിയയുടെ വീട്ടുകാർക്ക് ആദ്യം പേടിയുണ്ടായിരുന്നു, സിനിമാക്കാരനൊക്കെ ആയതുകൊണ്ട് പറഞ്ഞു പറ്റിക്കാനുള്ള പരിപാടിയാണോയെന്ന്.

വിവാഹം


അന്ന് പ്രിയ പ്രീ ഡിഗ്രിക്ക് പഠിക്കുന്നതേയുള്ളൂ, കൊച്ചുകുട്ടിയാണ്. വേറെ ആരെയും പ്രേമിക്കാൻ ഞാൻ സമയം കൊടുത്തില്ല. പ്രിയയ്ക്ക് എൻജിനീയറിങ് പഠിക്കണമെന്നുണ്ടായിരുന്നു, അതിനു സമയം വേണമായിരുന്നു. പഠനം കഴിയുന്നത് വരെ ഞാൻ കാത്തിരുന്നു, അങ്ങനെയാണ് വിവാഹം സംഭവിക്കുന്നത്," ചാക്കോച്ചൻ പറയുന്നു.

Recommended Video

Nayattu Movie Press Meet | Kunchako Boban | Joju George | Nimisha Sajayan | Filmibeat Malayalam
പ്രണയകാലത്തെ സാഹസങ്ങൾ

പ്രണയകാലത്തെ സാഹസങ്ങളെ കുറിച്ചും ചാക്കോച്ചൻ പങ്കുവച്ചു. "അന്ന് ഡിജിറ്റൽ ക്യാമറയൊന്നുമല്ല, ഫിലിം ക്യാമറയാണ്. ഫോട്ടോ എടുത്താൽ ഇവിടെ ഡെവലപ്പ് ചെയ്യാൻ പറ്റില്ല. ചെന്നൈയിലൊക്കെ ഷൂട്ടിന് പോവുമ്പോൾ എന്നെ അധികം ആരുമറിയാത്ത സ്റ്റുഡിയോയിൽ കൊണ്ടുപോയാണ് പ്രിന്റൊക്കെ ഡെവലപ്പ് ചെയ്തെടുക്കുക."

Read more about: kunchako boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X