ദിലീപും കുഞ്ചാക്കോ ബോബനും തമ്മില്‍ ശത്രുതയെന്ന് പറഞ്ഞവര്‍ കാണാതെ പോവരുത് ഈ സ്‌നേഹം! ചിത്രം വൈറല്‍!
ദോസ്ത് എന്ന സിനിമ കണ്ടവര്‍ക്കെല്ലാം അജിത്ത്-വിജയ് സൗഹൃദവും ഇഷ്ടമായിരുന്നു. കുഞ്ചാക്കോ ബോബനും ദിലീപുമായിരുന്നു സുഹൃത്തുക്കളായി എത്തിയത്. കാവ്യ മാധവനായിരുന്നു ചിത്രത്തിലെ നായിക. തുളസീദാസ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. 2001ലായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കുഞ്ചാക്കോ ബോബന്‍-ദിലീപ് കെമിസ്ട്രിക്കും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ഇരുവരും തമ്മില്‍ ശത്രുതയിലാണെന്ന തരത്തിലുള്ള കിംവദന്തികളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചിരുന്നത്.
ചാക്കോച്ചനും ദിലീപും ശത്രുക്കളാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരെ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇക്കാര്യം പ്രചരിച്ചത്. അന്നും ഇന്നും തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. ദോസ്ത് ടീമിന്റെ പുനസമാഗമത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്കെത്തിയ കുഞ്ഞതിഥിയായ ഇസഹാക്കിന്‍രെ മാമോദീസ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. പള്ളിയില്‍ വെച്ചുള്ള ചടങ്ങില്‍ കാവ്യ മാധവനും ദിലീപും പങ്കെടുത്തിരുന്നു. കുഞ്ഞതിഥിയെ ഓമനിക്കുകയും ചാക്കോച്ചനോടും പ്രിയയോടും വിശേഷങ്ങള്‍ തിരക്കുകളും അതിഥികളുമായി സംസാരിക്കുകയും സെല്‍ഫിയുമൊക്കെ എടുക്കുകയും ചെയ്തതിന് ശേഷമാണ് ദിലീപും കാവ്യ മാധവനും മടങ്ങിയത്.

ഇരുവരും ശത്രുതയിലാണെന്ന് പറഞ്ഞ് നടന്നവരൊക്കെ ചിത്രം കാണൂയെന്നായിരുന്നു ട്രോളര്‍മാരും പറഞ്ഞത്. കാവ്യ മാധവനെ കണ്ടതിന്റെ സന്തോഷത്തില്‍ വികാരധീനയായ ആരാധികയേയും വീഡിയോയില്‍ കണ്ടിരുന്നു. അതീവ സന്തോഷത്തോടെയാണ് ഇരുവരും പ്രിയയേയും ചാക്കോച്ചനേയും കാണാനെത്തിയത്. പള്ളിയിലേക്കുള്ള വരവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിജയദശമി ദിനത്തിലായിരുന്നു ദിലീപിന്റേയും കാവ്യ മാധവന്റേയും ജീവിതത്തിലേക്ക് മഹാലക്ഷ്മി എത്തിയത്.


Click it and Unblock the Notifications