അപ്പനെപ്പോലെ ഡീസന്‍റാണ് ഇസയെന്ന് പ്രിയ! അമ്മയെപ്പോലെയാവുമോ ഇനിയെന്ന് ചാക്കോച്ചന്‍!

മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോയായാണ് കുഞ്ചാക്കോ ബോബനെ വിശേഷിപ്പിക്കാറുള്ളത്. അനിയത്തിപ്രാവിലൂടെ സിനിമയിലെത്തിയ ചാക്കോച്ചന് തുടക്കം മുതല്‍ത്തന്നെ ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ജനഹൃദയങ്ങളില്‍ ഇടം പിടിക്കുകയായിരുന്നു താരം. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയെന്ന റെക്കോര്‍ഡും താരത്തിന് സ്വന്തമാണ്. ഇന്നും ഈ റെക്കോര്‍ഡ് താരത്തില്‍ ഭദ്രമാണ്. ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്നും മാറി വേറിട്ട കഥാപാത്രങ്ങളുമായും താരമെത്തിയിരുന്നു. വില്ലനായും അതിഥിയായുമൊക്കെ താരമെത്തിയിരുന്നു. സിനിമാജീവിതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്.

പ്രിയയ്ക്കും ചാക്കോച്ചനുമിടയിലേക്ക് അടുത്തിടെയായിരുന്നു ഇസ എത്തിയത്. ഇസ്ഹാക്ക് എന്നാണ് മകന് ഇരുവരും പേര് നല്‍കിയത്. ഇസയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിമി,നേരം കൊണ്ടാണ് വൈറലായി മാറുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടയില്‍ കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വന്നിരുന്നു. തന്നേക്കാള്‍ കൂടുതല്‍ അത്തരത്തിലുള്ള ചോദ്യങ്ങള്‍ നേരിട്ടത് പ്രിയയായിരുന്നുവെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു. ഇസയ്ക്ക് ചുറ്റുമായാണ് ഇപ്പോള്‍ ഇവരുടെ ലോകം കറങ്ങുന്നത്.

Kunchako Boban

ഇസ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും ഇവരെത്തിയിരുന്നു. മുട്ടിലിഴയല്‍ തുടങ്ങിയിരിക്കുകയാണ് ഇസ ഇപ്പോള്‍. എഴുന്നേറ്റ് നില്‍ക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതില്‍ മിടുക്കനാണ്. രാത്രിയില്‍ നന്നായി ഉറങ്ങാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആള്‍ ഡീസന്റാണ്. ഇനി കുറച്ചുകഴിഞ്ഞ് അമ്മയെപ്പോലെയാവുമോയെന്നത് കണ്ട് തന്നെ അറിയണമെന്നും ചാക്കോച്ചന്‍ പറയുന്നു. പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും മകനെക്കുറിച്ച് മനസ്സുതുറന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X