ചാക്കോച്ചന്റെ പ്രകടനം കണ്ട് പ്രിയ അഭിമാനത്തോടെ ഇരുന്ന നിമിഷം; വീണ്ടും വൈറലായി ആ പഴയ വീഡിയോ
മലയാളികൾക്ക് എന്നും അഭിമാനമാണ് കുഞ്ചാക്കോ ബോബൻ. 44 ലേയ്ക്ക് കടക്കുമ്പോഴും ചാക്കോച്ചൻ ഇന്നും മോളിവുഡിന്റെ ചോക്ലേറ്റ് ബോയ് ആണ്. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് നടൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അന്നും ഇന്നും മലയാളികൾക്ക് ചാക്കോച്ചൻ പഴയ സുധി തന്നെയാണ്. ആദ്യ ചിത്രത്തിൽ നടൻ ഉണ്ടാക്കിയ ഓളമൊന്നും ഇതുവരെ മലയാളത്തിലെ ഒരു താരവും ഫസ്റ്റ് ചിത്രത്തിൽ സൃഷ്ടിച്ചിട്ടില്ല.

നവംബർ 2 ന് ചാക്കോച്ചന്റെ 44ാം പിറന്നാളായിരുന്നു . നടന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. താരങ്ങളുടെ ഇടയിൽ തന്നെ ചാക്കോച്ചന് ആരാധകരുണ്ട്. താരത്തിന്റെ നിത്യയൗവനത്തിനെ കുറിച്ച് സഹപ്രവർത്തകർ തന്നെ വാചാലരാകാറുണ്ട്. എല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണ് നടനുളളത്. ഇത് തന്നെയാണ് കുഞ്ചാക്കോ ബോബനെ എല്ലാവരുടേയും പ്രിയങ്കരനാക്കുന്നത്. ചാക്കോച്ചന്റെ പിറന്നാൾ വലിയ ആഘോഷമാക്കുകയാണ് ആരാധകർ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടന്റെ ഡാൻസ് പെർഫോമൻസാണ്. വനിത അവർഡ് നിശയിലായിരുന്നു താരത്തിന്റെ പാവർപ്പാക്ക് പെർഫോമൻസ്. പിറന്നാൾ ദിനത്തിൽ സമൂഹ മാധ്യമങ്ങളിലൂടെവീണ്ടും വൈറൽ ആകുകയാണ്.
ചാക്കോച്ചന്റെ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് . സ്റ്റേജിൽ താരത്തിന്റെ ഡാൻസ് അരങ്ങേറുമ്പോൾ വേദിയിൽ അഭിമാനത്തോടെ ഇരിക്കുന്ന പ്രിയയേയും വീഡിയോയിൽ കാണാം. ഭർത്താവിന്റെ ഡാൻസ് മൊബൈൽ ഫോണിൽ പകർത്തുന്ന പ്രിയ ആയിരുന്നു വീഡിയോയുടെ ഹൈലൈറ്റ്. കട്ട സപ്പോർട്ട് കൊടുക്കുന്ന ദുൽഖർ, ഫഹദ്, നസ്രിയ, ജയസൂര്യ,ടോവിനോ എന്നിവരേയും ദൃശ്യമാകുന്നുണ്ട്. ചാക്കോച്ചന്റെ പ്രകടനത്തി ൽ ഇളകി മറിയുകയാണ് ജനക്കൂട്ടം.
ചാക്കോച്ചന്റെ പിറന്നാൾ പ്രമാണിച്ച് തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. 'നിഴല്‍' എന്ന ചിത്രത്തിന്റെ ഫ്സ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ചിലപ്പോള്‍ സ്വന്തം നിഴലിനെ വരെ നിങ്ങള്‍ ഭയപ്പെടേണ്ടി വരും എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് താരം കുറിച്ചത്. ജോണ്‍ ബേബി എന്നാണ് കഥാപാത്രത്തിന്റെ പേര്. നയന്‍താരയാണ് ചിത്രത്തിലെ നായിക. എറണാകുളമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.. ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നിഴലിനുണ്ട്.


Click it and Unblock the Notifications











