എന്റെ ഹൃദയത്തിന്റെ രാജകുമാരി! വിവാഹ ജീവിതം 21 ല്‍! പ്രിയയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്
മലയാളികളുടെ സ്വന്തം താരമാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയായിരുന്നു തുടക്കം. ചോക്ലേറ്റ് ഹീറോയായി തിളങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റ പ്രണയവും, വിവാഹവും ചര്‍ച്ചയായിരുന്നു. ആരെയായിരിക്കും അദ്ദേഹം വിവാഹം ചെയ്യുന്നതെന്നായിരുന്നു ചോദ്യങ്ങളെല്ലാം. ശാലിനിയുമായുള്ള കെമിസ്ട്രി വന്‍വിജയമായതോടെയായിരുന്നു ഇവര്‍ പ്രണയത്തിലാണോ എന്ന ചോദ്യങ്ങള്‍ വന്നത്. ജീവിതത്തിലും ഇവരൊന്നിച്ചാല്‍ നല്ലതായിരിക്കുമെന്നായിരുന്നു വിലയിരുത്തലുകള്‍. ഗോസിപ്പ് കോളങ്ങളിലെല്ലാം ഇവരെക്കുറിച്ച് ചര്‍ച്ചകളായിരുന്നു. അജിതുമായുള്ള പ്രണയത്തിലെ ഹംസമായിരുന്നു ചാക്കോച്ചന്‍. അതേക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. പിന്നീടൊരു സുപ്രഭാതത്തിലായിരുന്നു പ്രിയയെ പരിചയപ്പെടുത്തിയത്. ഇതാണ് എന്റെ പ്രിയ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കോളേജ് പഠനകാലത്തായിരുന്നു പ്രിയയെ ചാക്കോച്ചന്‍ കണ്ടുമുട്ടുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. പരിചയപ്പെടാനത്തെിയവരുടെ കൂട്ടത്തില്‍ പ്രിയയുമുണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമാണ് പ്രണയമായി മാറിയത്. പ്രണയം അറിഞ്ഞതോടെയായിരുന്നു വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. സിനിമാക്കാരെക്കുറിച്ച് മോശം അഭിപ്രായങ്ങളൊക്കെയായിരുന്നു കേട്ടത്. അലമ്പായിരിക്കും എന്നും കേട്ടിരുന്നു. ഇതോടെയായിരുന്നു പ്രിയയുടെ പിതാവ് കുഞ്ചാക്കോ ബോബനെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. മമ്മൂട്ടിയുടെ സുഹൃത്തായ വിശ്വഭംരനോടായിരുന്നു അദ്ദേഹം കാര്യങ്ങള്‍ തിരക്കിയത്. മമ്മൂട്ടിയുമായും വിശ്വഭംരന് അടുത്ത സൗഹൃദമുണ്ട്. നല്ല പയ്യനാണ്, ഒന്നും പേടിക്കാനില്ലെന്നായിരുന്നുി മമ്മൂട്ടി പറഞ്ഞത്. ചാക്കോച്ചന്റെ വിവാഹത്തില്‍ തന്റെ പങ്കിനെക്കുറിച്ച് മമ്മൂട്ടി ഇടയ്ക്ക് വാചാലനായിരുന്നു.

വിവാഹ ജീവിതം 21ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ആ സന്തോഷമാണ് ചാക്കോച്ചനും പ്രിയയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു വിവാഹ സാഹചര്യത്തില്‍ എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. 21 വര്‍ഷത്തെ സ്‌നേഹം. എന്റെ സ്വപ്‌നങ്ങളുടെ, ഹൃദയത്തിന്റെ. ജീവിതത്തിന്‍െ രാജകുമാരി, എന്നും കൂടെയുള്ളതിന് നന്ദിയെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. മനോഹരമായ ചിത്രങ്ങളും ചേര്‍ത്തായിരുന്നു കുറിപ്പ്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുള്ളത്. യാത്രകളിലും, പരിപാടികളിലുമെല്ലാം ചാക്കോച്ചനൊപ്പമായി പ്രിയയും ഉണ്ടാവാറുണ്ട്.
ലൊക്കേഷനിലും, വിദേശ യാത്രകളിലുമെല്ലാം പ്രിയയും ഇസയും ചാക്കോച്ചനൊപ്പം ഉണ്ടാവാറുണ്ട്. താരങ്ങളെല്ലാമായി പ്രിയയ്ക്കും അടുത്ത സൗഹൃദമുണ്ട്. ലൊക്കേഷനില്‍ രുചികരമായ ഫുഡും വിളമ്പാറുണ്ട്. ഞങ്ങളുടെ ഡയറ്റ് കളയാനാണോ ഇതെന്നാണ് എല്ലാവരും ചോദിക്കാറുള്ളത്. അങ്ങനെ ഞാന്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലോ, അവരും കൂടെ അറിയട്ടെയെന്നാണ് ചാക്കോച്ചന്‍ പറയാറുള്ളത്. അഭിമുഖങ്ങളിലും പ്രിയയെക്കുറിച്ച് വാചാലനാവാറുണ്ട് അദ്ദേഹം. പഠിച്ച് നല്ലൊരു ജോലി നേടി എന്നെയും നോക്കേണ്ട ഉത്തരവാദിത്തം നിനക്കാണെന്ന് മുമ്പ് പ്രിയയോട് പറഞ്ഞതായും ചാക്കോച്ചന്‍ വ്യക്തമാക്കിയിരുന്നു.
ഇടയ്ക്ക് സിനിമയില്‍ നിന്നും ബ്രേക്കെടുത്തിരുന്നു കുഞ്ചാക്കോ ബോബന്‍. റൊമാന്റിക് ഹീറോയായി അഭിനയിച്ച് മടുപ്പായിരുന്നു. അങ്ങനെയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് തിരിഞ്ഞത്. അപ്പോഴും പ്രിയയായിരുന്നു സപ്പോര്‍ട്ട്. അതിന് ശേഷമുള്ള വരവിവലാവട്ടെ, തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചതെല്ലാം. വില്ലത്തരവും വഴങ്ങുമെന്ന് തെളിയിച്ചത് അതിന് ശേഷമായിരുന്നു. ഗംഭീരമായ അവസരങ്ങളായിരുന്നു ലഭിച്ചത്. നായക വേഷം തന്നെ വേണമെന്ന നിബന്ധനയൊന്നും ഒരുകാലത്തും തനിക്കുണ്ടായിരുന്നില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കണമെന്നേയുള്ളൂ. അതിഥിയായം വില്ലനായുമൊക്കെ എത്തുന്നതും അതിനാലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications
















