പ്രിയ ചാക്കോച്ചനൊരുക്കിയ സര്‍പ്രൈസ്, ഇസയുടെ അപ്പയ്ക്ക് ലഭിച്ച അമൂല്യ സമ്മാനം ഗംഭീരം

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായ കുഞ്ചാക്കോ ബോബന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആദ്യചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ പുതുമുഖ താരമെന്ന റെക്കോര്‍ഡ് ഇന്നും അദ്ദേഹത്തിന് സ്വന്തമാണ്. അനിയത്തിപ്രാവിലൂടെ തുടങ്ങിയ സിനിമാജീവിതം നിഴലില്‍ എത്തിനില്‍ക്കുകയാണ്. നിഴല്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു അദ്ദേഹം പിറന്നാളാഘോഷിച്ചത്. പിറന്നാളാഘോഷത്തിനിടയിലെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ആശംസ അറിയിച്ചെത്തിയത്.

പ്രിയതമന് പ്രിയ നല്‍കിയ പിറന്നാള്‍ സമ്മാനത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. അപ്പ മൈ ലവ് എന്നെഴുതിയ ഗോള്‍ഡ് കോയിനായിരുന്നു പ്രിയ സമ്മാനമായി നല്‍കിയത്. ഇസയും അപ്പയും ഒരുമിച്ചുള്ള ഫോട്ടോയും കോയിനിലുണ്ടായിരുന്നു. 44ാമത്തെ പിറന്നാളില്‍ ലഭിച്ച സമ്മാനത്തില്‍ ചാക്കോച്ചനും സന്തുഷ്ടനാണ്. ലൈഫ് ടൈം നിലനില്‍ക്കുന്ന സമ്മാനം വേണമെന്നായിരുന്നു പ്രിയ ആഗ്രഹിച്ചത്. ജീവിതകാലം മുഴുവന്‍ സൂക്ഷിക്കാനുള്ള മനോഹരമായ സമ്മാനമായിരുന്നു ഇസുവും മമ്മിയും ചാക്കോച്ചന് നല്‍കിയത്.

പ്രിയയുടെ ആഗ്രഹം പോലെയുള്ള സമ്മാനമായിരുന്നു പനമ്പള്ളി നഗറിലെ ജ്വല്ലറിയില്‍ നിന്നും ലഭിച്ചത്. പ്രിയയുടെ മനസ്സിലെ ഐഡിയ അതേ പോലെ ഒപ്പിയെടുത്താണ് സമ്മാനമൊരുക്കിയത്. മനോഹരമായൊരു ബോക്‌സിനുള്ളിലായാണ് കോയിന്‍ വെച്ചതും. പ്രിയയുടെ സമ്മാനം ഗംഭീരമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സമ്മാനവിശേഷം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Kunchako Boban

പ്രിയയും ചാക്കോച്ചനും പ്രണയിച്ച് വിവാഹിതരായവരാണ്. ആദ്യ സിനിമയില്‍ ഓ പ്രിയേ എന്ന ഗാനം പാടുമ്പോള്‍ ജീവിതസഖിയുടെ പേരും പ്രിയയാരിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. ആരാധികമാരുടെ സ്വന്തം താരമായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് 13 വര്‍ഷത്തിന് ശേഷമായാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കുഞ്ഞിനെക്കുറിച്ച് മുന്‍പ് ഒരുപാട് ചോദ്യങ്ങളും ഉപദേശങ്ങളുമൊക്കെ കേട്ടിരുന്നുവെന്നും ആ സമയത്ത് ചാക്കോച്ചനാണ് തന്നെ ആശ്വസിപ്പിച്ചതെന്നും പ്രിയ പറഞ്ഞിരുന്നു.

Recommended Video

നായകനായും വില്ലനായും തിളങ്ങിയ യുവനായകന്മാർ | filmibeat Malayalam

മകന്‍ ജനിച്ചതോടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും ഇരുവരും തുറന്നുപറഞ്ഞിരുന്നു. ബൈബിളിലെ സാറയുടെ മകന്റെ പേരായ ഇസ്ഹാഖ് എന്ന പേരായിരുന്നു ചാക്കോച്ചന്‍ മകനായി തിരഞ്ഞെടുത്തത്. കുഞ്ഞ് ഇസയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചും കുഞ്ചാക്കോ ബോബനും എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് വിശേഷങ്ങള്‍ വൈറലാവാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X