കുഞ്ചാക്കോ ബോബന്‍റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം ഇതായിരുന്നോ? മകനെക്കാളും ചെറുപ്പമാണ് അമ്മ! കാണൂ!
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലൂടെ സിനിമയിലേക്കെത്തിയ താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരനെ സംബന്ധിച്ചിടത്തോളം സിനിമ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ഒരുകാലത്ത് യുവതാരമായി തിളങ്ങിനിന്ന താരം ഇന്നും അതേ പോലെ തന്നെ തുടരുകയാണ്. പ്രായത്തിനെ വെല്ലുന്ന ചുറുചുറുക്കും സൗന്ദര്യവുമായാണ് താരം മുന്നേറുന്നത്. സൗന്ദര്യ രഹസ്യത്തെക്കുറിച്ചും ചെറുപ്പം നിലനിര്‍ത്തുന്നതിനെക്കുറിച്ചുമാണ് പലരും ചോദിക്കാറുള്ളത്. പുഞ്ചിരിയോടെ ഒഴിഞ്ഞുമാറുന്ന ശൈലിയാണ് താരത്തിന്റേത്. തുടക്കം പ്രണയനായകനായിട്ടാണെങ്കിലും പിന്നീടാണ് വില്ലത്തരത്തിലേക്ക് തിരിഞ്ഞത്. ഇന്നിപ്പോള്‍ ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് താരം വ്യക്തമാക്കിയിട്ടുമുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിക്കുന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് കുഞ്ചാക്കോ ബോബനും പ്രിയയും. സഹോദരിമാര്‍ക്കും അമ്മയ്ക്കുമൊപ്പം പ്രിയയും കൂടി എത്തിയതിനെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. ശക്തമായ പിന്തുണയാണ് താരത്തിന് കുടുംബാംഗങ്ങള്‍ നല്‍കുന്നത്. ചടങ്ങുകളിലെല്ലാം താരത്തിനൊപ്പം പ്രിയയുമുണ്ടാവാറുണ്ട്. ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ചാക്കോച്ചന്‍. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

തന്നേക്കാളും ചെറുപ്പമായിരിക്കുന്ന അമ്മയെന്ന ക്യാപ്ഷനുമായാണ് ചാക്കോച്ചന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചാക്കോച്ചന്റെ സൗന്ദര്യത്തിന് പിന്നിലെ പ്രധാന രഹസ്യം അമ്മയാണെന്ന് നേരത്തെ സംവിധായകനായ ലാല്‍ ജോസ് പറഞ്ഞിരുന്നു. റിയാലിറ്റി ഷോയില്‍ അതിഥിയായി ചാക്കോച്ചന്റെ അമ്മ എത്തിയപ്പോഴായിരുന്നു ഈ കമന്റ്. ഇപ്പോഴിതാ, ആരാധകരും അതേക്കുറിച്ച് സ്ഥിരീകരിച്ചിരിക്കുകയാണ്. ചിത്രം കാണൂ.


Click it and Unblock the Notifications