For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ചാക്കോ ബോബന്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്കറിയാവുന്ന അഞ്ച് കാര്യങ്ങള്‍ ഇതല്ലേ...

  By Aswini
  |

  1997 ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. പിന്നീട് നിറം, പ്രിയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി. അക്കാലത്ത് കുഞ്ചാക്കോ ബോബനെ മനസ്സില്‍ കൊണ്ടു നടക്കാത്ത പെണ്‍കുട്ടികളുണ്ടോ എന്ന് സംശയം.

  പക്ഷെ സിനിമയില്‍ നിന്ന് ബിസിനസിന് വേണ്ടി വിട്ടു നിന്നപ്പോള്‍ ഇവിടെ മലയാളത്തില്‍ വേറെ കുറേ പുതുമുഖങ്ങള്‍ വന്നു. തിരിച്ചുവരവിന്റെ തുടക്കത്തില്‍ അല്പം പാളിയെങ്കിലും ഇപ്പോള്‍ വീണ്ടും ചാക്കോച്ചന്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെയും അഭിനയത്തിലൂടെയും മുന്നിലേക്കെത്തുകയാണ്. ചാക്കോച്ചന്‍ എന്ന് പറയുമ്പോള്‍ ആരാധകര്‍ക്കറിയാവുന്ന അഞ്ച് കാര്യങ്ങള്‍,

  ആദ്യ ചിത്രത്തിന്റെ റീച്ച്

  കുഞ്ചാക്കോ ബോബന്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്കറിയാവുന്ന അഞ്ച് കാര്യങ്ങള്‍ ഇതല്ലേ...

  വ്യത്യസ്ത മതത്തില്‍പ്പെട്ട സുധിയുടെയും മീനുവിന്റെയും കഥ പറഞ്ഞ ഫാസില്‍ ചിത്രമാണ് അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. അതുവരെ ബാലതാരമായിരുന്ന ശാലിനിയുടെ നായികയായുള്ള അരങ്ങേറ്റം. ചിത്രം മികച്ച വിജയം നേടി. 255 ല്‍ കൂടുതല്‍ ദിവസം കേരളത്തിലെ തിയേറ്ററില്‍ ഓടി. ഗംഭീര തുടക്കമായിരുന്നു ചാക്കോച്ചന്റേത് എന്ന് പറയാം

  കുടുംബ പശ്ചാത്തലം

  കുഞ്ചാക്കോ ബോബന്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്കറിയാവുന്ന അഞ്ച് കാര്യങ്ങള്‍ ഇതല്ലേ...

  ഉദയാസ്റ്റുഡിയോയുടെ കുഞ്ചാക്കോ യുടെ കൊച്ചുമകനായിട്ടാണ് ചാക്കോച്ചന്റെ ജനനം. ഒരു ഫിലിം ബാക്ക്ഗ്രൗണ്ട് ഉണ്ടായിട്ടും അത് വഴിയല്ലാതെ, സ്വന്തം കഴിവ് കൊണ്ട് തന്നെയാണ് ചാക്കോച്ചന്‍ സിനിമാ രംഗത്തെത്തിയത്. 2005 ലാണ് ചാക്കോച്ചന്‍ പ്രിയ ആന്‍ സാമുവലിനെ പ്രണയിച്ച് വിവാഹം കഴിയ്ക്കുന്നത്.

  മലയാളത്തിന്റെ ചോക്ലേറ്റ് പയ്യന്‍

  കുഞ്ചാക്കോ ബോബന്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്കറിയാവുന്ന അഞ്ച് കാര്യങ്ങള്‍ ഇതല്ലേ...

  അനിയത്തിപ്രാവിന്റെ സാമ്പത്തിക വിജയത്തിന് ശേഷം ചാക്കോച്ചന് മലയാളത്തിലെ യൂത്തിനിടയില്‍ വലിയൊരു ആരാധനശൃംഖയുണ്ടായി. അതിന് ശേഷം നിറം, പ്രിയം പോലുള്ള റൊമാന്റിക് ചിത്രത്തില്‍ അഭിനയിച്ചതോടെ ചോക്ലേറ്റ് പയ്യന്‍ എന്ന വിളിപ്പേരും കിട്ടി. മഴവില്ല്, ചന്ദമാമ, സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വ്വം, സ്വപ്‌നകൂട് തുടങ്ങിയ ചിത്രത്തിലൂടെ ചാക്കോച്ചന്‍ ആ പേര് വീണ്ടും വീണ്ടും ഉറപ്പിച്ചു

  രണ്ടാം ഇന്നിങ്‌സ്

  കുഞ്ചാക്കോ ബോബന്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്കറിയാവുന്ന അഞ്ച് കാര്യങ്ങള്‍ ഇതല്ലേ...

  വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കെ ചാക്കോച്ചന്‍ ചെറിയൊരു ഇടവേളയെടുത്ത് വിട്ടു നിന്നു. രണ്ടാം വരവില്‍ തുടക്കമൊക്കെ പാളിയെങ്കിലും പിന്നീട് പിടിച്ചു നിന്നു. എല്‍സമ്മ എന്ന ആണ്‍ കുട്ടി, ഹൗ ഓള്‍ഡ് ആര്‍ യു, ചിറകൊടിഞ്ഞ കിനാവുകള്‍ തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിന് പ്രശംസിക്കപ്പെട്ടു. കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ എന്നതിലുപരി കലാമൂല്യമുള്ള മികച്ച ചിത്രങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു ചാക്കോച്ചന്‍. ഒടുവില്‍ ചെയ്ത ലോഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി അതിനുള്ള ഒടുവിലത്തെ ഉദാഹരണം

  വ്യത്യസ്തമായ വേഷം

  കുഞ്ചാക്കോ ബോബന്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്കറിയാവുന്ന അഞ്ച് കാര്യങ്ങള്‍ ഇതല്ലേ...

  രണ്ടാ വരവില്‍ ചോക്ലേറ്റ് പയ്യന്‍ എന്ന തന്റെ ഇമേജ് ചാക്കോച്ചന്‍ പൂര്‍ണമായും തിരുത്തിയെഴുതി. വ്യത്യസ്തമായ വേഷങ്ങള്‍ തിരഞ്ഞെടുത്തഭിനയിച്ചു. ഓര്‍ഡിനറി, വിശുദ്ധന്‍ പോലുള്ള ചിത്രങ്ങളിലെ വേഷം ഉദാഹരണം. കളിവീട്, ഗോഡ് സെയില്‍ എന്നീ ചിത്രങ്ങളും അതില്‍ പെടുന്നു. നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് ചാക്കോച്ചന്‍ തെളിയിച്ചു. മറ്റ് യുവതാരങ്ങള്‍ അന്യഭാഷയിലേക്കും പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ ചാക്കോച്ചന്‍ മലയാളത്തില്‍ മാത്രം ശ്രദ്ധിച്ചു.

  English summary
  Considered to be one of the most bankable actors in the Malayalam film industry, Kunchako Boban has come a long way since his debut in the 1997 film, Aniyathipraavu. Ever since the actor is back from his sabbatical, he has been delivering some impressive and versatile performances. Here are a few things that you probably did not know about this young actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X