എന്നേക്കാളും ബുദ്ധിയുള്ളവള്‍! ജോലി ചെയ്ത് സമ്പാദിച്ച് എന്നെ നോക്കണം! പ്രിയയെക്കുറിച്ച് ചാക്കോച്ചന്‍
പ്രണയവിവാഹത്തിലൂടെ ഒന്നിച്ചവരാണ് കുഞ്ചാക്കോ ബോബനും പ്രിയയും. അനിയത്തിപ്രാവ് മുതല്‍ ആരാധികമാരുടെ മനസ് കീഴടക്കിയ താരമായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് പ്രണയലേഖനങ്ങളായിരുന്നു അന്ന് വന്നിരുന്നത്. ആരെയായിരിക്കും ചാക്കോച്ചന്‍ വിവാഹം ചെയ്യാന്‍ പോവുന്നതെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഇടക്കാലത്ത് നായികമാരുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തിലായിരുന്നു പ്രിയയെക്കുറിച്ച് ചാക്കോച്ചന്‍ വെളിപ്പെടുത്തുന്നത്. കരിയറിലും ജീവിതത്തിലും ഒരുപോലെ സപ്പോര്‍ട്ടാണ് പ്രിയ. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയയുടെ സപ്പോര്‍ട്ടിനെക്കുറിച്ച് വാചാലനായിരുന്നു അദ്ദേഹം.
സിനിമയിലേക്കുള്ള സെക്കന്‍ഡ് ഹണിമൂണായിരുന്നു ലോലിപോപ്പ്. പേര് സൂചിപ്പിക്കുന്നത് പോലെ മധുരമായിട്ടുള്ളൊരു എക്‌സ്പീരിയന്‍സായിരുന്നു അത്. യൂത്ത് ഓറിയന്റഡായിട്ടുള്ളൊരു സിനിമയിലൂടെ വേണം രണ്ടാം വരവ് എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. നല്ലൊരു ക്യാരക്ടറും കൂടിയായിരുന്നു. ആള്‍ക്കാര്‍ അത് ഇഷ്ടപ്പെട്ടു എന്നുള്ളത് എനിക്ക് കിട്ടിയ സമ്മാനമാണ്. ഉദയായുടെ ബാനറില്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് ഞാന്‍ ഷാഫിയെ കാണാന്‍ ചെല്ലുന്നത്. അതിന് മുന്‍പ് വേറൊരു സാധനം ചെയ്യാം എന്നായിരുന്നു ഷാഫിയുടെ മറുപടി. ഞാനും അങ്ങനെയൊരു ഓപ്പണിംഗ് ആഗ്രഹിച്ചിരിക്കുകയായിരുന്നു. ബെന്നിച്ചേട്ടനാണ് എന്നോടും ജയനോടും കഥ പറഞ്ഞത്. വേറൊന്നും ആലോചിച്ചില്ല. അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. ആലോചിച്ചിരുന്നാല്‍ അവര്‍ വേറെ ആളെ എടുക്കുമോ എന്നറിയില്ലായിരുന്നു. നേരത്തെ എനിക്ക് ക്ലാസ്‌മേറ്റ്‌സ് മിസായതാണ്, ഇത് അങ്ങനെ കളയാന്‍ ആഗ്രഹമില്ലായിരുന്നു.

റിയല്‍ എസ്‌റ്റേറ്റും, സിനിമയും രണ്ടുവള്ളത്തില്‍ കാലിടാനാണ് തീരുമാനം. രണ്ടിലും എന്നെ സഹായിക്കാന്‍ ഭാര്യയുണ്ട്. സിനിമാകാര്യങ്ങളും, പേഴ്‌സണല്‍ കാര്യങ്ങളും, ബിസിനസും എല്ലാം ഞാന്‍ വൈഫുമായി ഡിസ്‌കസ് ചെയ്യാറുണ്ട്. എന്റെ വൈഫ് എന്നേക്കാളും കോമണ്‍സെന്‍സ് ഉള്ള ആളാണെന്ന് പറയാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. കാരണം എന്റെ ജോലി കുറഞ്ഞുകിട്ടി. ബിടെക് സിവില്‍ എഞ്ചീനിയറാണ് പുള്ളിക്കാരി. ഞാന്‍ സിനിമയില്‍ നിന്നും ഔട്ടാവാറായി. നീ പഠിച്ച് ജോലിയൊക്കെ ചെയ്ത് സമ്പാദിച്ച് എന്നെ നോക്കണം. ഞാന്‍ വല്ല കൃഷിയൊക്കെ ചെയ്‌തോളാം എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ലോലിപോപ്പ് ഞങ്ങള്‍ക്കൊരു ഫുഡ് ഫെസ്റ്റിവലായിരുന്നു. എന്റെ വൈഫും, ബെന്നിച്ചേട്ടന്റെ വൈഫും രുചികരമായ ഭക്ഷണങ്ങള്‍ കൊണ്ടുവരും. ഡെയ്‌ലി ഒരുപാട് വെറൈറ്റി ഐറ്റംസ് കൊണ്ടുവരുമായിരുന്നു.
എന്താണ് നിങ്ങളുടെ ഉദ്ദേശം എന്ന് ചോദിച്ചിരുന്നു. പൃഥ്വിരാജിന്റെ സിക്‌സ്പാക്ക് പൊളിച്ച് ഫാമിലി പാക്ക് ആക്കിയെടുക്കാനായിരുന്നു അവര്‍ ഉദ്ദേശിച്ചത്. ഭയങ്കരമായിട്ട് എന്‍ജോയ് ചെയ്‌തൊരു സെറ്റായിരുന്നു ലോലിപോപ്പിന്റേത്. കസ്തൂരിമാന്‍ കാണുമ്പോഴാണ് ഒരു ചമ്മല്‍ ഇല്ലാതെ കാണാന്‍ പറ്റുന്നൊരു സിനിമ എന്നായിരുന്നു പ്രിയ പറഞ്ഞത്. ഞാന്‍ ലോഹിയേട്ടനെ വിളിച്ച് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ഭാര്യയ്ക്ക് വിലരമുണ്ടെന്നായിരുന്നു പുള്ളി പറഞ്ഞത്. എന്റെ പേഴ്‌സണല്‍ ലൈഫിലെ എലമെന്റ് അതില്‍ കിടക്കുന്നുണ്ട്. എനിക്ക് അത് നന്നായിട്ട് ചെയ്യാന്‍ പറ്റിയതിന്റെ കാരണം അതാണ്. അത് എനിക്കും ഫീല്‍ ചെയ്തിട്ടുണ്ടെന്നും ലോഹിയേട്ടന്‍ പറഞ്ഞിരുന്നു. സാജന്‍ ആലുക്ക എന്ന ക്യാരക്ടര്‍ എന്റെ റിയല്‍ ലൈഫുമായി വളരെയടുത്ത് നില്‍ക്കുന്ന കഥാപാത്രമാണെന്ന് മനസിലായതായി അദ്ദേഹവും സൂചിപ്പിച്ചിരുന്നു.
കല്യാണത്തിന് മുന്‍പ് ഞാന്‍ ജീവിതത്തില്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ അത് അമ്മയുടെ പ്രാര്‍ത്ഥനയും, പിന്തുണയും കൊണ്ടാണ്. ഓട്ടോറിക്ഷയില്‍ പോവാനും, നടന്ന് പോവാനുമൊന്നും എനിക്കൊരു ബുദ്ധിമുട്ടില്ല. ബുദ്ധിമുട്ടുകളൊക്കെ മനസിലാക്കി, അറിഞ്ഞ്, പഠിച്ച് വേണം മക്കളെ വളര്‍ത്താന്‍ എന്ന് ഞാനും പ്രിയയും പറയാറുണ്ട്. ഞാന്‍ ഇത്ര സിനിമ ചെയ്തു, ഇത്ര സമ്പത്തുണ്ട് എന്നൊന്നും പറഞ്ഞല്ല മക്കളെ വളര്‍ത്തേണ്ടത്. എല്ലാം അറിഞ്ഞ് വളരട്ടെ എന്നുമായിരുന്നു അന്നത്തെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.


Click it and Unblock the Notifications
















