കൊച്ചുകുട്ടിയെപ്പോലെ അന്ന് ബിജു മേനോന്‍ പൊട്ടിക്കര‍ഞ്ഞു, രസകരമായ സംഭവം പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

നഷ്ട പ്രണയങ്ങളും വിരഹവുമൊക്കെയായി ഒരുകാലത്ത് നായകനായി തിളങ്ങിയ താരമാണ് ബിജു മേനോന്‍. മഴയും മധുനൊമ്പരക്കാറ്റുമൊക്കെയായി തിളങ്ങി നില്‍ക്കുകയായിരുന്നു താരം. സ്‌ക്രീനിലെ മികച്ച കെമിസ്ട്രിയായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും ജീവിതത്തിലേക്ക് പകര്‍ത്തിയത്. മാതൃക താരദമ്പതികളായി വിശേഷിപ്പിക്കാറുണ്ട് ഇവരെ. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമായി സജീവമാണ് സംയുക്ത വര്‍മ്മ. ഇവരുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.

പ്രണയം മാത്രമല്ല തമാശയും വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു ബിജു മേനോന്‍. ആസിഫ് അലിയും കുഞ്ചാക്കോ ബോബനും പൃഥ്വിരാജുമൊക്കെയായി അടുത്ത സൗഹൃദമുണ്ട് ചാക്കോച്ചന്. ഇവരെല്ലാം ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ക്ക് ഗംഭീര വിജയവുമാണ് ലഭിച്ചിട്ടുള്ളത്. ബിജു മേനോനെക്കുറിച്ച് വാചാലനായുള്ള കുഞ്ചാക്കോ ബോബന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

 തെലുങ്ക് സിനിമ

തെലുങ്ക് സിനിമ

ബിജു ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ രസകരമായ സംഭവമുണ്ട്. കടലിൻ്റെ നടുക്ക് ഒരു ബോട്ടിൽ ബിജുവിനെ കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്. നായകനായി അഭിനയിക്കുന്നത് അതിലെ നിർമ്മാതാവിൻ്റെ മകനാണ്. അതിനിടയിലാണ് രസകരമായ സംഭവം നടന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

 റീടേക്ക്

റീടേക്ക്

അയാൾ ഡയലോഗ് തെറ്റിച്ചത് കൊണ്ട് റീടേക്കുകൾ കുറേ പോകേണ്ടി വന്നു. തലകുത്തി കിടക്കുന്ന ബിജുവിന് നിർമ്മാതാവിൻ്റെ മോനായത് കൊണ്ട് തന്നെ ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയിൽ അത് ചെയ്യേണ്ടി വന്നു. പിന്നീട് കുറേ ടൈം കഴിഞ്ഞിട്ടും ഷോട്ട് ഒക്കെ ആകാതിരുന്നപ്പോൾ ബിജു ദേഷ്യപ്പെട്ടു. ഒടുവിൽ കടലിലെ ഉപ്പു കാറ്റ് ഏറ്റു തളർന്നു കിടന്ന ബിജുവിനെ നിലത്തിറക്കി. മസിലൊക്കെ പിടിച്ചു .

കരഞ്ഞുപോയി

കരഞ്ഞുപോയി

അവിടെ നിന്ന് ബിജു നേരേ പോയത് നിർമ്മാതാവിൻ്റെ അടുത്തേക്കാണ്. ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന തോന്നൽ ഉണ്ടാക്കിയ ബിജു നിർമ്മാതിവിന് മുന്നിൽ കൊച്ചു കുട്ടികളെ പോലെ കരയുകയാണ് ചെയ്തത്. ഈ കളിക്ക് ഞാനില്ലെന്ന മട്ടിൽ എന്നായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

കൂട്ടുകെട്ട്

കൂട്ടുകെട്ട്

ബിജു മേനോനും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. കുറേയേറെ സിനിമകള്‍ ഒരുമിച്ച് ചെയ്തതിന് ശേഷമായി ഇരുവരും ബ്രേക്കെടുക്കുകയായിരുന്നു. ഇതിനിടയിലാണ് ബിജു മേനോന്‍ ആസിഫിനും പൃഥ്വിക്കുമൊപ്പമെല്ലാം എത്തിയത്. കൂട്ടുകെട്ടുകളെല്ലാം മികച്ചതായി എന്ന് മാത്രമല്ല സിനിമകളും മികച്ച നേട്ടമാണ് സ്വന്തമാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X