പ്രിയയെ കാണാന്‍ കോളേജ് ഹോസ്റ്റലില്‍ പോയ ചാക്കോച്ചന് ബിഷപ്പ് നല്‍കിയ സ്വീകരണം ഇങ്ങനെ!

മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. സിനിമാകുടുംബത്തില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയായിരുന്നു ഈ ആലപ്പുഴക്കാരന്‍ തുടക്കം കുറിച്ചത്. ആദ്യസിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ പുതുമുഖമെന്ന റെക്കോര്‍ഡ് ഇന്നും ഈ താരത്തിന് സ്വന്തമാണ്. നവാഗത താരങ്ങള്‍ ഏറെ അരങ്ങേറിയെങ്കിലും ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. പ്രണയിച്ച് വിവാഹിതരായവരാണ് കുഞ്ചാക്കോ ബോബനും പ്രിയയും. പ്രണയത്തെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരമെത്താറുണ്ട്.

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ചാക്കോച്ചനും പ്രിയയ്ക്കും ഇടയിലേക്ക് ഇസയെത്തിയത്. ഇസ വന്നതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും ഇവരെത്തിയിരുന്നു. ഇപ്പോഴിതാ പ്രണയകാലത്തെ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. 2005ലാണ് ചാക്കോച്ചനും പ്രിയയും വിവാഹിതരായത്. ചാക്കോച്ചനും ശാലിനിയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരായെക്കുമെന്നുമായിരുന്നു ആരാധകര്‍ കരുതിയത്.

Kunchako Boban

പ്രിയയുടെ കോളേജ് ഹോസ്റ്റലിലേക്ക് ഇടയ്ക്ക് പോവാറുണ്ടായിരുന്നു. അന്നത്തെ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം. പള്ളിവക ഹോസ്റ്റലിലായിരുന്നു പ്രിയ നിന്നിരുന്നത്. കാമുകിയെ കാണാനെത്തിയ ചാക്കോച്ചന് ബിഷപ്പ് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഊണ് കഴിച്ചതല്ലാതെ മറ്റൊരു കുഴപ്പവും താനുണ്ടാക്കിയിട്ടില്ലെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X