ശാലിനിയുടേയും അജിത്തിന്‍റേയും പ്രണയത്തിലെ ഹംസം, സംവൃതയുടെ പ്രത്യേകത ഇതാണെന്നും കുഞ്ചാക്കോ ബോബന്‍
ആദ്യസിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ പുതുമുഖ താരമാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സിനിമാകുടുംബത്തിലെ ഇളംതലമുറക്കാരനെ മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ചോക്ലേറ്റ് ഹീറോ വിശേഷണത്തില്‍ നിന്നും ശ്രമപ്പെട്ടായിരുന്നു താരം മാറിയത്. എല്ലാതരം കഥാപാത്രങ്ങളും അവതരിപ്പിക്കുമെന്ന് തെളിയിച്ചതോടെ താരത്തിന്റെ കരിയറും മാറി മറിയുകയായിരുന്നു.
Recommended Video
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികളും പ്രചരിച്ചത്. ആദ്യ സിനിമയിലെ നായികയായ ശാലിനിയെ ആയിരിക്കും ചാക്കോച്ചന്‍ ജീവിതസഖിയാക്കുന്നതെന്നായിരുന്നു അക്കാലത്തെ കിവംദന്തി. ആ സമയത്ത് ശാലിനി പ്രണയത്തിലായിരുന്നുവെന്നും അതേക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും പില്‍ക്കാലത്ത് താരം തുറന്നുപറഞ്ഞിരുന്നു. ഒരേയൊരു പ്രണയത്തിന് മാത്രമാണ് താന്‍ ഹംസമായി പ്രവര്‍ത്തിച്ചതെന്ന് താരം പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.

ശാലിനിയുമായുള്ള ഗോസിപ്പ്
തന്‍റെ നായികമാരെക്കുറിച്ചും താനുമായി ചേര്‍ത്ത് ഗോസിപ്പ് പ്രചരിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. എനിക്കൊപ്പം തുടക്കം കുറിച്ച നിരവധി നായികമാർ എനേക്കാൾ ഉയരത്തിലെത്തിയിട്ടുണ്ട്. എല്ലാവരുമായും എനിക്ക് സുഹൃത്ത് ബന്ധമുണ്ട്. ശാലിനിയുമായി മാത്രമായിരുന്നു എനിക്ക് ഗോസിപ്പ് ഉണ്ടായിരുന്നത്. പൊതുവേ മാന്യനായതു കൊണ്ടായിരിക്കാം ഒരു നായികയിൽ മാത്രം എനിക്കെതിരെയുള്ള ഗോസിപ്പ് ഒതുങ്ങി നിന്നത്.

ഹംസമായിരുന്നു
അജിത്ത്- ശാലിനി പ്രണയത്തിൽ ഹംസമായി പ്രവർത്തിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍. ‘നിറം' സിനിമയുടെ ലൊക്കേഷനിൽ അജിത്ത് ശാലിനിയെ കാണാൻ വരുന്നതൊക്കെ ഞാൻ നേരത്തേ അറിഞ്ഞിരുന്നു. ഇടയ്ക്ക് ലൊക്കേഷനിലേക്ക് അജിത്ത് വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. അതിനിടയിലായിരുന്നു ചാക്കോച്ചന്‍റെ നമ്പര്‍ ശാലിനി അജിത്തിന് നല്‍കിയത്. അജിത്താണ് വിളിക്കുന്നത് എന്ന് പറയാനായി രഹസ്യ കോഡും കണ്ടെത്തിയിരുന്നു ഇരുവരും. ഇവരുടെ കോഡ് സംവിധായകനായ കമലിന് മനസ്സിലായിരുന്നു.

നായികമാരെക്കുറിച്ച്
എനിക്കൊപ്പം അഭിനയിച്ച നായികമാരെക്കുറിച്ച് പറയുമ്പോൾ സംവൃതയെക്കുറിച്ചാണ് പറയാനുള്ളത്. എന്നേക്കാൾ പൊക്കമുള്ള നായിക നടി എന്നതായിരുന്നു ആ പ്രത്യേകതയെന്നും താരം പറയുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത് നായിക നായകന്‍ എന്ന പരിപാടിയിലൂടെയായിരുന്നു. ലാല്‍ ജോസിന്‍റെ പുതിയ ചിത്രത്തിലേക്ക് നായികയേയും നായകനേയും തിരഞ്ഞടുക്കുന്നതിനായി നടത്തിയ ഷോയില്‍ ചാക്കോച്ചനും സംവൃതയുമായിരുന്നു മെന്‍റര്‍മാരായെത്തിയത്.

പ്രിയയുമായുള്ള വിവാഹം
പ്രണയവിവാഹമായിരുന്നു ചാക്കോച്ചന്റേത്. പ്രിയയുമായുള്ള പ്രണയത്തെക്കുറിച്ച് വിവാഹം നിശ്ചയിച്ചതിന് ശേഷമായാണ് താരം തുറന്നുപറഞ്ഞത്. ഓ പ്രിയേ എന്ന ഗാനം പാടി അഭിനയിക്കുമ്പോഴൊന്നും ഭാര്യയുടെ പേര് പ്രിയ എന്നായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 13 വര്‍ഷത്തിന് ശേഷമായാണ് ഇവര്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്തിയത്. ഇസഹാഖ് എന്ന ഇസ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞും താരമെത്തിയിരുന്നു.


Click it and Unblock the Notifications