പ്രിയ എതിര്‍ത്തതോടെ അത് വാങ്ങാനായില്ല, ഭാര്യ അതിന് സമ്മതിച്ചില്ലെന്ന് കുഞ്ചാക്കോ ബോബന്‍
അനിയത്തിപ്രാവിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ തുടക്കം കുറിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ പുതുമുഖം കൂടിയായി മാറുകയായിരുന്നു ചാക്കോച്ചന്‍. സിനിമാകുടുംബത്തിലായിരുന്നു ജനിച്ചതെങ്കിലും താനും ഈ മേഖലയിലേക്ക് എത്തുമെന്ന് മുന്‍പൊന്നും കരുതിയിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.
റൊമാന്റിക് ചിത്രങ്ങളിലൂടെ മലയാളത്തിന്‍രെ ചോക്ലേറ്റ് ഹീറോയായി മാറുകയായിരുന്നു അദ്ദേഹം. മികച്ച വില്ലനുള്ള അവാര്‍ഡ് തരുമ്പോഴും ചോക്ലേറ്റ് ഹീറോയെന്ന് പറയുന്ന സ്ഥിതിയാണ് തന്റേതെന്ന് താരം പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയത്തിലായിരുന്നുവെന്ന തരത്തിലുള്ള കിംവദന്തികളായിരുന്നു അക്കാലത്ത് പ്രചരിച്ചിരുന്നത്. അജിത്തും ശാലിനിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ആ സംഭവം തനിക്ക് അറിയാമായിരുന്നുവെന്നും താരം പിന്നീട് പറഞ്ഞിരുന്നു.
പ്രണയവിവാഹമായിരുന്നു കുഞ്ചാക്കോ ബോബന്റേത്. പ്രിയയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ പ്രണയം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്തിയിരുന്നു. 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇവരുടെ ജീവിതത്തിലേക്ക് ഇസയെത്തിയത്. ഇസ വന്നതോടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു.

കാറുകളേറെയുണ്ടെങ്കിലും ഇതുവരെ ബൈക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. പ്രിയയാണ് ഇതിന് തടസ്സമായി നില്‍ക്കുന്നത്. യമഹയുടെ ഒരു പഴയ ബൈക്ക് വാങ്ങാനായി ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. പ്രിയ എതിര്‍പ്പുമായെത്തുകയായിരുന്നുവെന്ന് താരം പറയുന്നു. പ്രിയ ഡ്രൈവിംഗ് പഠിച്ചിരുന്ന സമയത്തുള്ള തമാശകളെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.
Recommended Video
നിറം എന്ന സിനിമയില്‍ സിബിഇസഡ് എന്ന ബൈക്ക് തരംഗമായിരുന്നു. പക്ഷേ അതില്‍ ഹീറോയായി അഭിനയിച്ച എനിക്ക് ഇന്നും ഒരു ബൈക്ക് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ പ്രധാന കാരണം ഭാര്യ പ്രിയയാണ്. ബൈക്ക് ഓടിക്കാന്‍ അവള്‍ സമ്മതിക്കില്ല. ഞങ്ങളുടെ പ്രണയദിന വാര്‍ഷികത്തില്‍ ഒരു പഴയ യമഹ വണ്ടി സ്വന്തമാക്കാന്‍ ഇരുന്നതാണ്. അതിന്റെ വിലയും പറഞ്ഞു സെറ്റ് ചെയ്തിരുന്നു. പക്ഷേ അവസാന നിമിഷം പ്രിയ ഉടക്കിട്ടു അത് വാങ്ങാന്‍ പറ്റാതെയായെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.


Click it and Unblock the Notifications