ജയറാമും കുഞ്ചാക്കോ ബോബനും ഒരേ വേദിയില്‍! കാണികളെയും ചാക്കോച്ചനെയും ചിരിപ്പിച്ച് ജയറാം!!

മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോയായി കുഞ്ചാക്കോ ബോബന്‍ വിലസിയപ്പോള്‍ ജനപ്രിയ നടനായി ജയറാം കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. അക്കാലത്ത് അങ്ങനെയായിരുന്നെങ്കില്‍ ഇപ്പോള്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ജയറാമും കുഞ്ചാക്കോ ബോബനും മിന്നിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ പഞ്ചവര്‍ണതത്ത എന്ന ചിത്രത്തില്‍ ഇരുവരുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന അള്ള് രാമേന്ദ്രനെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേമായിരിക്കുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോഴാണ് അള്ള് രാമേന്ദ്രന്റെ വിജയം 99 ശതമാനമായിരിക്കുമെന്ന് ജയറാം പറഞ്ഞത്. അതിന് പിന്നിലൊരു കാരണമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

 ജയറാമിന്റെ വാക്കുകള്‍..

ജയറാമിന്റെ വാക്കുകള്‍..

കുഞ്ചാക്കോ ബോബനെ നായകനാക്കി ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന അള്ള് രാമേന്ദ്രന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് നിറസാന്നിധ്യമായി ജയറാമും പങ്കെടുത്തത്. സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച് കൊണ്ടായിരുന്നു താരം പ്രസംഗിച്ചത്. തന്റെ സിനിമയില്‍ ബാലതാരമായി അഭിനയിച്ച ആളാണ് ആഷിക് ഉസ്മാനെന്നും അദ്ദേഹത്തെ ഇപ്പോള്‍ വലിയൊരു നിര്‍മാതാവായി കാണാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും ജയറാം പറയുന്നു. കുഞ്ചാക്കോ ബോബന്റെ അള്ള് രാമേന്ദ്രന് 99 ശതമാനമേ ലഭിക്കുകയുള്ളുവെന്നാണ് ജയറാം പറയുന്നത്. കാരണം നൂറ് ശതമാനം വിജയം ഉണ്ടാവാന്‍ പോവുന്നത് തന്റെ സിനിമയായ ലോനപ്പന്റെ മാമ്മോദീസയ്ക്കാണെന്നാണ് ജയറാം പറയുന്നത്. കാരണം രണ്ട് സിനിമകളും ഒരേ ദിവസമാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.

 കാളിദാസിന്റെ സിനിമ

കാളിദാസിന്റെ സിനിമ

അള്ള് രാമേന്ദ്രന്‍ മാത്രമല്ല ആഷിക് ഉസ്മാന്റെ നിര്‍മാണത്തിലെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കട എന്ന ചിത്രത്തിന്റെയും ഓഡിയോ ലോഞ്ച് ഒരുമിച്ചായിരുന്നു നടന്നത്. കാളിദാസ് ജയറാം നായകനായെത്തുന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഐശ്വര്യ ലക്ഷ്മി ഒരു അടിപൊളി സഹതാരമാണ്. ഐശ്വര്യ ഉണ്ടെങ്കില്‍ സിനിമ ഹിറ്റാവുമെന്നാണ് ഇപ്പോള്‍ സിനിമാക്കാരുടെ വിശ്വാസം. അതിനാല്‍ പേടിക്കാനില്ലെന്നാണ് കാളിദാസ് പ്രസംഗത്തിനിടെ പറഞ്ഞത്. മിഥുന്‍ മാനുവല്‍ തോമസാണ് സംവിധാനം. മകന്റെ സിനിമയുടെ ഓഡിയോ ലോഞ്ച് കൂടി ഉള്ളതിനാലായിരുന്നു ജയറാമും ചടങ്ങിനെത്തിയത്.

പാട്ടിനെ കുറിച്ചുള്ള അഭിപ്രായം

ഒരാഴ്ച മുന്‍പാണ് ഞാന്‍ ഈ പാട്ട് കാണുന്നത്. അത് കണ്ടപ്പോള്‍ എനിക്ക് വല്ലാതെ ഇഷ്ടമായി. ഞാന്‍ ഗോപി സുന്ദറിനെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. ഈ പാട്ട് കണ്ടപ്പോള്‍ ഞാന്‍ പഴയ ഓര്‍മ്മകളിലേക്ക് പോയി. സത്യന്‍ അന്തിക്കാടിന്റെ ഒരുപാട് സിനിമകളില്‍ ഇതിന് സമാനമായ ദൃശ്യങ്ങളുണ്ട്. മഴവില്‍ക്കാവടി പോലെ ഞാന്‍ അഭിനയിച്ച സിനിമകളില്‍ ഇതുപോരെയുള്ള രംഗങ്ങളുണ്ടെന്നും ജയറാം പറയുന്നു.

 കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

അച്ഛനും മകനുമൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ആളാണ് താനെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. കണ്ണന്‍ (കാളിദാസ്) നായകനായതിന് ശേഷം ജയറാമേട്ടന് അവനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ആ ഭാഗ്യം എനിക്കുണ്ടായി. അവന്റെ തുടക്കം കുഴപ്പമായിട്ടില്ല. ഞാന്‍ ആയിരുന്നല്ലോ കൂടെ എന്നും ചാക്കോച്ചന്‍ പറയുന്നു. കാളിദാസ് നായകനായി അഭിനയിച്ച് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തില്‍ അതിഥി വേഷത്തിലായിരുന്നു ചാക്കോച്ചന്‍ അഭിനയിച്ചത്.

 101 ശതമാനം വിജയിക്കും

101 ശതമാനം വിജയിക്കും

നവാഗതനായ ബിലഹരിയാണ് അള്ള് രാമേന്ദ്രന്‍ സംവിധാനം ചെയ്യുന്നത്. 25000 രൂപയ്ക്ക് ഒരു സിനിമ പൂര്‍ത്തിയാക്കിയ ആളാണ്. അതുപോലെ തന്നെ ചിലവ് കുറച്ച് ഈ ചിത്രം എടുക്കാമെന്ന് വിചാരിച്ചതാണ്. പക്ഷെ അങ്ങനെയല്ല. അത്യാവശ്യം നല്ല രീതിയില്‍ സിനിമയ്ക്ക് ബജറ്റ് വന്നിട്ടുണ്ട്. ഓരോ ഷോട്ട് കഴിയുമ്പോഴും അത് കുറച്ച് കൂടി നന്നാക്കണമെന്ന് പറഞ്ഞ് ഇങ്ങോട്ട് ആവശ്യപ്പെടുന്ന നിര്‍മാതാവ് ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. അത് സിനിമയ്ക്ക് നന്നായി ഗുണം ചെയ്തു. രണ്ട് സിനിമകളും അര്‍ഹിക്കുന്ന വിജയം നേടും. ജയറാമേട്ടന്‍ പറഞ്ഞത് പോലെ 99 ശതമാനം വിജയിക്കട്ടെ. പക്ഷെ ഈ ചിത്രം നൂറ് ശതമാനം വിജയിക്കും. ലോനപ്പന്റെ മാമ്മോദീസ 101 ശതമാനം വിജയിക്കുമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X