ബോബന്‍ കുഞ്ചാക്കോ അല്ല മറ്റൊരു പേരാണ്! ചാക്കോച്ചന്‍ മകന് ഈ പേര് നല്‍കാനൊരു കാരണവുമുണ്ട്! അറിയാമോ?

താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. താരവിവാഹവും കുഞ്ഞതിഥിയുടെ വരവുമൊക്കെ എന്നും ആഘോഷമാണ്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ഭാവിയില്‍ ഇവര്‍ സിനിമയിലേക്കെത്തുമെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ വരെ ആരാധകര്‍ നടത്താറുമുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയും ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരനുമായ കുഞ്ചാക്കോ ബോബന് അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. വെഡ്ഡിങ് ആനിവേഴ്‌സറിയും പ്രിയയുടെ പിറന്നാളുമൊക്കെ കഴിഞ്ഞതിന് പിന്നാലെയായാണ് കുഞ്ഞതിഥി എത്തിയത്. കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചാക്കോച്ചന്റ പോസ്റ്റ് വൈറലായി മാറിയിരുന്നു.

ചാക്കോച്ചന്റെ അമ്മയായ മോളിയുടെ മടിയിലിരിക്കുന്ന കുഞ്ഞതിഥിയുടെ ഫോട്ടോയും വൈറലായി മാറിയിരുന്നു. കുഞ്ഞതിഥി എത്തിയതിന് ശേഷമായിരുന്നു പ്രിയയുടെ ബേബി ഷവര്‍ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്തിയത്. പേരന്റ്ഹുഡ് ആസ്വദിക്കുന്നതിനിടയില്‍ മനോഹരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് താരത്തിന് കുഞ്ഞ് പിറന്നത്. 2005ലായിരുന്നു ചാക്കോച്ചന്‍ പ്രിയയെ ജീവിതസഖിയാക്കിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആരാധികമാരെ ഞെട്ടിച്ചൊരു താരവിവാഹം കൂടിയായിരുന്നു ഇത്. കുഞ്ഞതിഥി എത്തിയതിന് പിന്നാലെയായാണ് പേരിനെക്കുറിച്ചുള്ളള ചര്‍ച്ചകളും തുടങ്ങിയത്. ഇപ്പോഴിതാ മകന്റെ പേര് പുറത്തുവിട്ട് താരം തന്നെ എത്തിയിരിക്കുകയാണ്.

മകന്റെ പേര്

മകന്റെ പേര്

കാത്തിരിപ്പിനൊടുവിലെത്തിയ കുഞ്ഞതിഥിയുടെ പേരിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറിയിരുന്നു. എന്താണ് പേര് നല്‍കുന്നചെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പിതാവിന്റെ പേര് തിരിച്ചിടുന്ന പതിവ് ശൈലി തന്നെയാണോ ചാക്കോച്ചനും പിന്തുടരുന്നെതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പേരിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായപ്പോഴും താരം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പൊതുവേദിയില്‍ വെച്ച് ഈ ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു താരം പ്രതികരിച്ചത്.

യേശുദാസിന്റെ ചോദ്യം

യേശുദാസിന്റെ ചോദ്യം

മഴവില്‍ മനോരമയുടെ പ്രഥമ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ യേശുദാസായിരുന്നു കുഞ്ചാക്കോ ബോബനോട് മകന്റെ വിശേഷങ്ങള്‍ തിരക്കിയത്. ഇത്തവണ അവതാരകന്റെ വേഷത്തിലായിരുന്നു ചാക്കോച്ചന്‍. പുരസ്‌കാരം സ്വീകരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോഴായിരുന്നു അദ്ദേഹം പേരിനെക്കുറിച്ച് ചോദിച്ചത്. തന്റെ പേര് തിരിച്ചിട്ടാല്‍ മകന്റെ പേരായി എന്നായിരുന്നു താരം നല്‍കിയ മറുപടി. ഇതോടെയാണ് പലരും മകന്റെ പേര് ബോബന്‍ കുഞ്ചാക്കോ എന്നാണെന്ന് അനുമാനിച്ചത്. എന്നാല്‍ അതായിരുന്നില്ല മകന് നല്‍കിയ പേര്.

പേര് തിരിച്ചിട്ടതായിരുന്നില്ല

പേര് തിരിച്ചിട്ടതായിരുന്നില്ല

പേര് തിരിച്ചിടുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടേയെന്നും ഇങ്ങനെ സസ്‌പെന്‍സ് ഇതാടെ പേര് പറഞ്ഞൂടേയെന്നുമൊക്കെ ചോദിച്ചും ആരാധകരെത്തിയിരുന്നു. അപ്പോഴൊന്നും താരം മിണ്ടാതിരിക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മദേഴ്‌സ് ഡേയിലാണ് മകന്‌റെ പേര് വ്യക്തമാക്കി ചാക്കോച്ചനെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പേരിനെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്. ചടങ്ങിനിടയിലെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

1ZAHAAK KUNCHACKO (Izza)

1ZAHAAK KUNCHACKO (Izza)

ഇതാണ് കുഞ്ചാക്കോ ബോബന്‍റെ മകന്‍റെ പേര്. മലയാളത്തിലുള്ള ഉച്ചാരണം എങ്ങനെയാണെന്നുള്ള കാര്യത്തില്‍ പലരും ആശയക്കുഴപ്പം പ്രകടിപ്പിച്ചിട്ടുണ്ട്. ഇസഹാക്കാണോ ഐസക്കാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. ഇസയെന്നാണ് വിളിപ്പേരുന്നുള്ള നിഗമനത്തിലാണ് മറ്റ് ചിലര്‍. ഇസയെന്ന വാക്കിന്‍റെ അര്‍ത്ഥം ചാക്കോച്ചനും വ്യക്തമാക്കിയിരുന്നു. പേര് തിരിച്ചിട്ടതല്ലെന്ന് മനസ്സിലായതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍. നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്.

ആശംസയോടെ താരങ്ങള്‍

ആശംസയോടെ താരങ്ങള്‍

താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചാക്കോച്ചനും കുടുംബത്തിനും ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് തരംഗമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഇനി കുഞ്ഞതിഥിയുടെ ചിത്രം കാണാനാണ് തങ്ങളുടെ കാത്തിരിപ്പെന്നും ആരാധകര്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന്റെ കാലുകളുടെ ചിത്രമായിരുന്നു ആദ്യം താരം പോസ്റ്റ് ചെയ്തത്. പിന്നീട് കൈകളുടെ ചിത്രവും പങ്കുവെച്ചിരുന്നു. പതിവ് പോലെ തന്നെ ഒന്നാം പിറന്നാളിനാണോ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ഫോട്ടോ വിടുന്നതെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.

പേരിന് പിന്നിലെ രഹസ്യം

പേരിന് പിന്നിലെ രഹസ്യം

മകന് ഇത്തരത്തിലൊരു പേര് നല്‍കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുന്നുണ്ട്. ഈ പേര് തകര്‍ത്തുവെന്നാണ് പെതുവേയുള്ള അഭിപ്രായമെന്നും ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ആരാധകര്‍ മാത്രമല്ല താരങ്ങളും ചാക്കോച്ചനും കുടുംബത്തിനും ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊക്കെ ഇസ നന്ദി പറയുന്നതായും ചാക്കോച്ചന്‍ കുറിച്ചിരുന്നു. പേരിന് പിന്നിലെ രഹസ്യത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ നടത്തിയും ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

ചര്‍ച്ചകള്‍ മുറുകുന്നു

ചര്‍ച്ചകള്‍ മുറുകുന്നു

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ബേബി ഷവര്‍ ചിത്രം പോലും താരകുടുംബം പുറത്തുവിട്ടത്. പ്രിയ ഗര്‍ഭിണിയാണെന്ന കാര്യം പോലും അതീവരഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. മകനെത്തിയതിന് ശേഷമാണ് ഓരോ സന്തോഷത്തിന്റേയും ചിത്രങ്ങളും പുറത്തുവന്നത്. കടുത്ത വിശ്വാസിയായ ചാക്കോച്ചന്‍ കുഞ്ഞിനായി ഈ പേര് തിരഞ്ഞെടുത്തതിന് പിന്നില്‍ കൃത്യമായ കാരണമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

 ബൈബിളുമായി ബന്ധം?

ബൈബിളുമായി ബന്ധം?

ബൈബിളുമായി ബന്ധപ്പെടുത്തിയാണ് ഇങ്ങനെയൊരു പേര് നല്‍കാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബൈബിളിലെ കഥാപാത്രങ്ങളുടെ കഥാപശ്ചാത്തലത്തെക്കുറിച്ചുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. ഇസയ്ക്ക് എങ്ങനെ ആ പേര് നല്‍കിയെന്ന കാര്യത്തെക്കുറിച്ച് താരം ഒന്നും പറഞ്ഞില്ലെങ്കിലും ആരാധകരും സോഷ്യല്‍ മീഡിയയും അത് കണ്ടെത്താനുള്ള ശ്രമത്തിലാണ്.

വൈകിയെത്തിയ അതിഥി

വൈകിയെത്തിയ അതിഥി

ഒരു പ്രധാന കഥാപാത്രങ്ങളിലൊന്നായ അബ്രഹാമിന് സന്തതികള്‍ ജനിച്ചത് വളരെ വൈകിയായിരുന്നു. 86 വയസ്സുവരെ അബ്രഹാമിന് സന്തതി ഉണ്ടായില്ല. എലയാസർ എന്ന അടിമയെ ഇദ്ദേഹം അനന്തരാവകാശിയാക്കി. എന്നാൽ സാറായുടെ അനുഗ്രഹാശിസ്സുകളോടെ ഹാഗാർ എന്ന ദാസിയിൽ അബ്രഹാമിന് യിശ്മായേൽ എന്ന മകൻ ജനിച്ചു. സാറായുടെ വന്ധ്യതയെ പരിഹസിച്ചതിനെ തുടർന്ന് ഹാഗാറിനേയും ശിശുവിനേയും മരുഭൂമിയിലേക്ക് അബ്രഹാം അയച്ചുവെന്നാണ് ബൈബിളില്‍ പറയുന്നത്. പിന്നീട് യിസഹാക്ക് എന്ന പേരിലും ഒരു മകനുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിലായെത്തിയ അതിഥിക്ക് ചാക്കോച്ചന്‍ പേര് നല്‍കിയതിന് പിന്നില്‍ ഈ കഥയാണോ എന്ന കാര്യത്തിന് സ്ഥിരീകരണില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള കാര്യവും പ്രചരിക്കുന്നുണ്ട്.

പോസ്റ്റ് കാണാം

കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X