പ്രിയയ്ക്കായി ചാക്കോച്ചന്‍റെ പിറന്നാള്‍ സമ്മാനം! ഇങ്ങോട്ട് ആവശ്യപ്പെട്ട കാര്യം ഇതെന്നും താരം!

കുഞ്ചാക്കോ ബോബന്റെ കുടുംബത്തില്‍ ഇപ്പോള്‍ ആഘോഷങ്ങളുടെ സമയമാണ്. വെഡ്ഡിങ് ആനിവേഴ്‌സറി കഴിഞ്ഞതിന് പിന്നാലെയായാണ് പ്രിയയുടെ പിറന്നാളെത്തിയത്. ജോജു ജോര്‍ജായിരുന്നു പ്രിയയ്ക്ക് ആശംസ നേര്‍ന്ന് ആദ്യമെത്തിയത്. കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് എന്താണ് വരാത്തതെന്ന സംശയത്തിലായിരുന്നു ആരാധകര്‍. ആഘോഷത്തിനിടയിലെ ചിത്രങ്ങളും പങ്കുവെച്ചായിരുന്നു താരമെത്തിയത്. ലോക് ഡൗണ്‍ സമയമായതിനാല്‍ ഷൂട്ടിംഗ് നിര്‍ത്തി ചാക്കോച്ചനും വീട്ടിലുണ്ട്. പ്രിയയ്ക്കും മോനുമൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ പങ്കുവെച്ച് താരം എത്തുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്.

പ്രിയയുടെ പിറന്നാളായിരുന്നു വെള്ളിയാഴ്ച. മനോഹരമായ കേക്കിന്റെ ചിത്രവും പ്രിയയ്‌ക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചായിരുന്നു ചാക്കോച്ചനെത്തിയത്. പേളി മാണി, അനു സിത്താര, അനുശ്രീ, ഗീതുമോഹന്‍ദാസ്, മുന്ന സൈമണ്‍ തുടങ്ങി നിരവധി പേരാണ് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. ഇവര്‍ക്കെല്ലാം ചാക്കോച്ചന്‍ നന്ദി അറിയിച്ചിരുന്നു. ഇതിനകം തന്നെ പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കൊവിഡ് കിച്ചണിലേക്ക് പോയതിനെക്കുറിച്ചും ചാക്കോച്ചന്‍ തുറന്നുപറഞ്ഞിരുന്നു. പ്രിയ ഇങ്ങോട്ട് ആവശ്യപ്പെട്ട കാര്യമായിരുന്നു അതെന്നും താരം പറയുന്നു.

കൊവിഡ് അടുക്കളയിലേക്ക്

കൊവിഡ് അടുക്കളയിലേക്ക്

സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തുന്ന കൊവിഡ് അടുക്കളയിലേക്ക് കുഞ്ചാക്കോ ബോബനും പ്രിയയും കഴിഞ്ഞ ദിവസം എത്തിയിരുന്നു. വിശന്നുവലഞ്ഞിരുന്നിരിക്കുന്നവര്‍ക്ക് പൊതിച്ചോറ് കെട്ടാനായി ഇവരുമുണ്ടായിരുന്നു. ഇതിലും മികച്ച പിറന്നാള്‍ സമ്മാനം ലഭിക്കാനില്ലെന്നായിരുന്നു പ്രിയ പറഞ്ഞത്. ജന്മദിനത്തില്‍ മറ്റൊരു സമ്മാനവും വേണ്ടെന്നും കൊവിഡ് കിച്ചണില്‍ പോയി കുറച്ച് നേരം സഹായിക്കാമെന്നും പറഞ്ഞത് പ്രിയ തന്നെയാണെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു.

ചെയ്യേണ്ട കടമയാണ്

ചെയ്യേണ്ട കടമയാണ്

സമൂഹത്തിനായി നമ്മള്‍ ചെയ്യേണ്ട കടമയായാണ് ഈ വരവിനെ കാണുന്നതെന്നായിരുന്നു ചാക്കോച്ചന്‍റെ പ്രതികരണം.നമ്മുടെ നാട് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോക്ഡൗണിൽ കുടുങ്ങി എത്രയോ പേരാണ് ഭക്ഷണംകിട്ടാതെ നാട്ടിൽ പട്ടിണി കിടക്കുന്നത്. ഈ സമയത്ത് നാടിന് തങ്ങളാൽ കഴിയാവുന്ന സഹായം ചെയ്യാനായിട്ടാണ് കോവിഡ് കിച്ചണിലേക്ക് വന്നത്. ജന്മദിനത്തിൽ മറ്റു സമ്മാനമൊന്നും വേണ്ടെന്നും കോവിഡ് കിച്ചണിൽ പോയി അല്പനേരമെങ്കിലും സഹായിക്കാമെന്നും പ്രിയ തന്നെയാണ് എന്നോടു പറഞ്ഞതെന്നും താരം പറഞ്ഞിരുന്നു.

സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന്

സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന്

കൊച്ചിയില്‍ സിനിമാ പ്രവർത്തകർ ചേർന്നുനടത്തുന്ന കൊവിഡ് കിച്ചണ്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ അടുത്തദിവസം 100 പേർക്കു ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് നിർമാതാക്കളായ മഹാ സുബൈറും ആന്റോ ജോസഫും ആഷിഖ് ഉസ്മാനും ഇച്ചായീസ് മനുവും പ്രൊഡക്ഷന്‍ കൺട്രോളർ ബാദുഷയും നടൻ ജോജു ജോർജും ചേർന്ന് കോവിഡ് അടുക്കള തുടങ്ങിയത്. സുബൈറിന്റെ വീട്ടുമുറ്റത്താണ് പാചകവും പൊതികെട്ടലുമെല്ലാം നടക്കുന്നത്.

പ്രിയയ്ക്കായി ചാക്കോച്ചന്‍

പ്രിയയ്ക്കായി ചാക്കോച്ചന്‍

ഇന്നാണ് നിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ജന്മദിനം. ഇന്ന് നിനക്കു കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല സമ്മാനമാണ് നിന്റെ കൈകളിലിരിക്കുന്നത്. ഇസഹാക്ക്. നീയെന്റെ ബെറ്റര്‍ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്. സന്തോഷം നിറഞ്ഞ ജന്മദിനവും ചുംബനങ്ങളും. ഇതായിരുന്നു ചാക്കോച്ചന്‍റെ പോസ്റ്റ്. പ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഇസയെവിടെയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇസയുടെ വിശേഷങ്ങളെക്കുറിച്ചറിയാനും ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്.

വിവാഹവാര്‍ഷികത്തിന് പിന്നാലെ

വിവാഹവാര്‍ഷികത്തിന് പിന്നാലെ

അടുത്തിടെയായിരുന്നു ചാക്കോച്ചനും പ്രിയയും 15ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായെത്തിയ ഇസയായിരുന്നു ഇത്തവണത്തെ ആഘോഷത്തിലെ താരം. ഇസയ്‌ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളുമായും താരമെത്തിയിരുന്നു. പ്രണയിച്ച് വിലാഹിതരായവരാണ് ഇരുവരും. സിനിമയില്‍ ഓ പ്രിയേ എന്ന് പാടുമ്പോള്‍ പ്രിയതമയുടെ പേരും അതായിരിക്കുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

 പ്രിയയുടെ പിന്തുണ

പ്രിയയുടെ പിന്തുണ

സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും ശക്തമായ പിന്തുണയാണ് പ്രിയ നല്‍കുന്നതെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം കുട്ടികളുണ്ടാവാത്തതിനെക്കുറിച്ച് നിരവധി പേര്‍ തങ്ങളോട് ചോദിച്ചിരുന്നുവെന്നും നിരന്തരമുള്ള ആ ചോദ്യം മുഴുവനും പ്രിയയോടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളില്‍ പ്രിയയേയും ചാക്കോച്ചന്‍ ഒപ്പം കൂട്ടാറുണ്ട്. പ്രിയയുടെ പാചകത്തെക്കുറിച്ച് വാചാലരായി താരങ്ങളും എത്തിയിരുന്നു.

നീന്താന്‍ തുടങ്ങി

നീന്താന്‍ തുടങ്ങി

ഇസഹാഖ് എന്ന ഇസയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും കുഞ്ചാക്കോ ബോബന്‍ എത്താറുണ്ട്. ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ബൈബിളില്‍ അബ്രഹാമിനും സാറയ്ക്കും ഏറെ കാത്തിരുന്ന ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ മകനും അതേ പേര് തന്നെ നല്‍കുകയായിരുന്നു ഇരുവരും. ഇസ നീന്തിത്തുടങ്ങിയെന്ന വിശേഷം പങ്കുവെച്ചും ഇവരെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X