ഇസയെ വെള്ളത്തിലിറക്കി വിട്ട് കുഞ്ചാക്കോ ബോബൻ! അപ്പന്റേയും മകന്റേയും പൂളിലെ രസകരമായ നിമിഷം...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കുഞ്ചാക്കോ ബോബന്റേത്. ചാക്കോച്ചൻ മാത്രമല്ല ഭാര്യ പ്രിയയും ഇപ്പോൾ പുതിയ അതിഥി കുഞ്ഞ് ഇസയു പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് താരത്തിന്റെ സിനിമ വിശേഷങ്ങളെക്കാലും കുടുംബ വിശേഷങ്ങൾ അറിയാനാണ് പ്രേക്ഷകർക്ക് കൂടുതൽ താൽപര്യം. നടൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇവരുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്.

കുഞ്ഞ് പിറന്നതിന് ശേഷം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്ടീവ് ആവുകയായിരുന്നു. പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയയ്ക്കും കുഞ്ചാക്കോ ബോബനും കുഞ്ഞ് ജനിക്കുന്നത്. ഇപ്പോൾ ഇസയെ ചുറ്റപ്പറ്റിയാണ് താരദമ്പതിമാരുടെ ജീവിതം. ലോക്ക് ഡൗൺ കാലം മകനോടൊപ്പം ആഘോഷമാക്കുകയായിരുന്നു ചാക്കോച്ചൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചാക്കോച്ചൻ പങ്കുവെച്ച മകനോടൊപ്പമുളള ചിത്രമാണ്.

   മകനോടൊപ്പം  നീന്തൽ കുളത്തിൽ

മകനോടൊപ്പം നീന്തൽ കുളത്തിൽ കളിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അക്വബോയ്സ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത് . അപ്പനോടൊപ്പം വെള്ളത്തിലിറങ്ങിയതിന്റെ സന്തോഷത്തിലാണ് കുഞ്ഞ്. ഇസയുടെ സൈഡ് പോസാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അച്ഛന്റെ വെള്ളത്തിലിരുന്ന് കളിക്കുന്നതിന്റെ ചിത്രമാണിത്. ചാക്കോച്ചന്റേയും ഇസയുടേയും ചിത്രങ്ങൾ വൈറലായിട്ടുണ്ട്.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam
 മണ്ണിൽ കളിച്ച് ഇസ

മകന്റെ ചെറിയ ചുവട് വയ്പ്പും ചലങ്ങളും ആഘോഷമാക്കുകയാണ് ചാക്കോച്ചൻ. ദിവസങ്ങൾക്ക് മുൻപ് ഇസ മണ്ണിൽ കളിക്കുന്നതിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു.. മണ്ണ് അറിഞ്ഞ് വളരട്ടെ എന്ന തലക്കെട്ടാടെയാണ ഇസയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. കുഞ്ഞ് ഇസയുടെ മുഖം വീഡിയോയിൽ കാണാൻ സാധിച്ചിരുന്നില്ല. കമ്പ് കൊണ്ട് മണ്ണിൽ കളിക്കുന്നതായിരുന്നു ആ വീഡിയോയിൽ. ചാക്കോച്ചന് അഭിനന്ദനവുമായി ആരാധകർ രംഗത്തെത്തിയിരുന്നു.

 ഒന്നാം  പിറന്നാൾ

ഇസയ്ക്ക് ഒരു വയസ് തികഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ. ലോക്ക് ഡൗൺ കാലമായത് കൊണ്ട് തന്നെ വളരെ ലളിതമായിട്ടായിരുന്നു ഇന.ുടെ പിറന്നാൾ ആഘോഷിച്ചത്. കുടുംബാംഗങ്ങൾ മാത്രമുള്ള ആഘോഷമായിരുന്നു. ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയു ചെയ്തിരുന്നു. കുഞ്ഞിന് ആശംസ നേർന്ന് ആരാധകരും സിനിമ ലോകവും രംഗത്തെത്തിയിരുന്നു.

കുഞ്ചാക്കോ ബോബന്റെ ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X