അസിന്‍റെ മകളുടെ പേരിലും വ്യത്യസ്തയുണ്ട്, പിറന്നാള്‍ ദിനത്തില്‍ മകളെക്കുറിച്ച് പറഞ്ഞ് താരം

മലയാളികള്‍ക്കും സുപരിചിതയായി മാറിയ താരമാണ് അസിന്‍. മലയാളം വേണ്ടത്ര പരിഗണിക്കാതെ പോയ അഭിനേത്രി കൂടിയായിരുന്നു. അഭിനയിക്കാനറിയില്ലെന്ന തരത്തിലായിരുന്നു താരത്തെക്കുറിച്ച് തുടക്കത്തില്‍ വിലയിരിത്തിയത്. അസിനെ നായികയാക്കി സിനിമയൊരുക്കാനുള്ള നീക്കങ്ങള്‍ പലരും നടത്തിയിരുന്നുവെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായിരുന്നില്ല. മലയാളത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തമായി മാറുകയായിരുന്നു അസിന്‍. മകളെക്കുറിച്ചുള്ള അസിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ബിസിനസുകാരനായ രാഹുല്‍ ശര്‍മ്മയെയായിരുന്നു അസിന്‍ വിവാഹം ചെയ്തത്. 2016 ലായിരുന്നു വിവാഹം. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. ഹൗസ്ഫുള്‍ ടു എന്ന ചിത്രത്തിന്റെ പ്രമോഷനിടയില്‍ വെച്ചായിരുന്നു അസിനും രാഹുലും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു പിന്നീട്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു അസിന്‍ അമ്മയായത്. മകളുടെ മുന്നാം പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അറിന്‍ റാഇന്‍ എന്നാണ് മകളുടെ പേര്. ജാതിയോ മതമോ ഒന്നുമില്ലാത്ത പേരാണ് മകള്‍ക്കായി തങ്ങള്‍ തിരഞ്ഞെടുത്തത്. മകള്‍ക്കായി പ്രാര്‍ത്ഥിക്കുകയും പിറന്നാളാശംസ നേരുകയും ചെയ്തവര്‍ക്കെല്ലാം നന്ദിയെന്നും താരം പറയുന്നു. മകളുടെ ക്യൂട്ട് ചിത്രങ്ങളും അസിന്‍ പോസ്റ്റ് ചെയ്തിരുന്നു. മനോഹരമായ കേക്കിന് അരികിലിരിക്കുന്ന മകളുടെ ഫോട്ടോയായിരുന്നു അസിന്‍ പോസ്റ്റ് ചെയ്തത്. ആരാധകരെല്ലാം ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.

Asin

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയെന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് അസിന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മലയാളത്തിലെ വരവ് മികച്ചതായിരുന്നില്ല. ഇതിന് ശേഷം അന്യഭാഷയിലേക്ക് പ്രവേശിക്കുകയായിരുന്നു താരം. തെലുങ്ക് ചിത്രത്തിലൂടെയുള്ള വരവിലൂടെയാണ് അസിന്റെ കരിയര്‍ മാറി മറിഞ്ഞത്. ബോളിവുഡിലും തമിഴിലുമൊക്കെയായി തിളങ്ങി നില്‍ക്കുകയായിരുന്നു താരം.

മലയാളത്തിലെ അരങ്ങേറ്റം വിജയിച്ചിരുന്നില്ലെങ്കിലും അന്യഭാഷയില്‍ പ്രവേശിച്ചതോടെയായിരുന്നു അസിന്റെ രാശി തെളിഞ്ഞത്. മുന്‍നിരസംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അസിന് ലഭിച്ചിരുന്നു.

More from Filmibeat

Read more about: asin അസിന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X