ചാക്കോച്ചന്‍റെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഒരു താരത്തിനും കഴിഞ്ഞില്ല! അനിയത്തിപ്രാവ് നല്‍കിയത്?കാണൂ

മലയാള സിനിമയുടെ ഈറ്റില്ലങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഉദയ സ്റ്റുഡിയോയുടെ അമരക്കാരനായിരുന്ന കുഞ്ചാക്കോയുടെ കൊച്ചുമകന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അനിയത്തിപ്രാവ്.ആലപ്പുഴക്കാരനായ ഫാസിലായിരുന്നു കുഞ്ചാക്കോ ബോബനേയും ശാലിനിയേയും നായികാനായകന്‍മാരാക്കി ഈ സിനിമയൊരുക്കിയത്. അതുവരെയുള്ള പല റെക്കോര്‍ഡുകളേയും തകര്‍ത്ത് കുതിക്കുകയായിരുന്നു ഈ സിനിമ. മലയാളത്തിലെ മികച്ച പ്രണയചിത്രങ്ങളിലൊന്നായാണ് പലരും ഈ സിനിമയെ വിശേഷിപ്പിക്കാറുള്ളത്. തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും സിനിമ പൂര്‍ത്തിയാക്കിയത്. യുവതലമുറയുടെ ഹരമായി മാറുകയായിരുന്നു ചാക്കോച്ചന്‍.

ശാലിനിമയുമായുള്ള ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും ചിത്രത്തിലെ ഗാനങ്ങളുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അനിയത്തിപ്രാവിന് പിന്നാലെ ചോക്ലേറ്റ് പരിവേഷത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു കുഞ്ചാക്കോ ബോബന് ലഭിച്ചത്. വര്‍ഷങ്ങളെടുത്താണ് അദ്ദേഹം വില്ലത്തരത്തിലേക്കും ആന്റി ഹീറോയിലേക്കുമൊക്കെ എത്തിയത്. അടിക്കടിയുള്ള പരാജയത്തെത്തുടര്‍ന്ന് ഇടയ്ക്ക് റിയല്‍ എസ്റ്റേറ്റിലേക്കും താരം തിരിഞ്ഞിരുന്നു. ഗുലുമാലിലൂടെയായിരുന്നു താരം ഇടവേള അവസാനിപ്പിച്ചത്. ആദ്യ സിനിമയിലൂടെ കന്നെ ബോക്‌സോഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ച കുഞ്ചാക്കോ ബോബനെക്കുറിച്ചും അനിയത്തിപ്രാവിനെക്കുറിച്ചുമുള്ള രസകരമായ കാര്യങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഇന്‍ഡസ്ട്രി ഹിറ്റ്

ഇന്‍ഡസ്ട്രി ഹിറ്റ്

സൂപ്പര്‍ താരങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ കഴിയാത്ത തരത്തിലുള്ളൊരു റെക്കോര്‍ഡ് കുഞ്ചാക്കോ ബോബന് സ്വന്തമാണ്. ഇതുവരെ ഈ റെക്കോര്‍ഡ് തിരുത്താന്‍ മറ്റൊരു താരത്തിനും കഴിഞ്ഞില്ലെന്നതാണ് മറ്റൊരു വസ്തുത. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയായിരുന്നു താരപുത്രന്റെ അരങ്ങേറ്റം. കഴിഞ്ഞ 22 വര്‍ഷമായി ഈ റെക്കോര്‍ഡ് ചാക്കോച്ചന് സ്വന്തമാണ്. 1997ലായിരുന്നു സിനിമ റിലീസ് ചെയ്തത്.

മോഹന്‍ലാല്‍ ചിത്രത്തെ തകര്‍ത്തു

മോഹന്‍ലാല്‍ ചിത്രത്തെ തകര്‍ത്തു

തുടക്കത്തില്‍ അത്ര സ്വീകരണമായിരുന്നില്ല അനിയത്തിപ്രാവിന് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് സിനിമ കത്തിക്കയറുകയായിരുന്നു. അതിന് മുന്‍പ് ഇന്‍ഡസ്ട്രി ഹിറ്റായി വിശേഷിപ്പിച്ചിരുന്ന മണിച്ചിത്രത്താഴിന്‍രെ റെക്കോര്‍ഡായിരുന്നു സിനിമ തിരുത്തിയത്. കുഞ്ചാക്കോ ബോബന് പിന്നാലെയായി നിരവധി താരപുത്രന്‍മാരും താരപുത്രികളുമൊക്കെ അരങ്ങേറിയിരുന്നുവെങ്കിലും ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ മറ്റൊരു താരത്തിനും കഴിഞ്ഞിരുന്നില്ല.

 3 ഇന്‍ഡസ്ട്രി ഹിറ്റുകള്‍ പിറന്നു

3 ഇന്‍ഡസ്ട്രി ഹിറ്റുകള്‍ പിറന്നു

മലയാള സിനിമയെ സംബന്ധിച്ച് സുപ്രധാനമായൊരു വര്‍ഷം കൂടിയായിരുന്നു 1997. അനിയത്തിപ്രാവിന്‍രെ കലക്ഷന്‍ ഭേദിച്ചായിരുന്നു ചന്ദ്രലേഖ എത്തിയത്. ഫാസിലായിരുന്നു ഈ സിനിമ നിര്‍മ്മിച്ചത്. അധികം നാള്‍ പിന്നിടുന്നതിനിടയിലാണ് ക്രിസ്മസ് റിലീസായെത്തിയ ആറാം തമ്പുരാന്‍ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് ഭേദിച്ചത്. മൂന്ന് സിനിമകളായിരുന്നു ആ വര്‍ഷം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത്. 3 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിന്നീട് നരസിംഹത്തിലൂടെയാണ് മറ്റൊരു ഇന്‍ഡസ്ട്രി ഹിറ്റ് പിറന്നത്.

തുടക്കത്തിലെ വിമുഖത

തുടക്കത്തിലെ വിമുഖത

സിനിമാകുടുംബത്തിലാണ് ജനിച്ചതെങ്കിലും അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നില്ല കുഞ്ചാക്കോ ബോബന്. നൃത്തത്തോടെയായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായെല്ലാം തുടക്കത്തില്‍ തന്നെ ഇടപഴകാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. നഷ്ടങ്ങള്‍ കാരണമുണ്ടായ സങ്കടത്തില്‍ ദേഷ്യമായിരുന്നു തുടക്കത്തില്‍ അനുഭവപ്പെട്ടിരുന്നതെങ്കിലും പിന്നീട് ആ കാഴ്ചപ്പാട് മാറുകയായിരുന്നു.

ചോക്ലേറ്റ് ഹീറോയില്‍ നിന്നും മോചനം

ചോക്ലേറ്റ് ഹീറോയില്‍ നിന്നും മോചനം

അനിയത്തിപ്രാവിന് പിന്നാലെയായി ചോക്ലേറ്റ് ഹീറോ പരിവേഷത്തിലുള്ള വേഷങ്ങളായിരുന്നു കുഞ്ചാക്കോ ബോബനെത്തേടിയെത്തിയത്. അത്തരം കഥാപാത്രങ്ങളോട് അത്രയധികം താല്‍പര്യമുണ്ടായിരുന്നില്ലെങ്കില്‍ക്കൂടിയും സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹത്തിനെത്തേടി വില്ലന്‍ വേഷവും സ്വഭാവിക കഥാപാത്രങ്ങളുമായെത്തിയത്. ഇന്നിപ്പോള്‍ ഏത് തരത്തിലുള്ള കഥാപാത്രവും താരത്തില്‍ ഭദ്രമാണെന്ന് സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും ഒരുപോലെ അറിയാവുന്നതാണ്.

അന്നും ഇന്നും ഒരുപോലെ

അന്നും ഇന്നും ഒരുപോലെ

പ്രായം കൂടുന്തോറും സൗന്ദര്യം കൂടി വരുകയാണ് കുഞ്ചാക്കോ ബോബനെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ലേറ്റസ്റ്റ് വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പല ചിത്രങ്ങളും വൈറലായി മാറുന്നത്. സൗന്ദര്യ രഹസ്യത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും പലരും ചോദിച്ചിരുന്നു.

സൗന്ദര്യത്തിന് പിന്നില്‍

സൗന്ദര്യത്തിന് പിന്നില്‍

അടുത്തിടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെയാണ് താരത്തിന്‍രെ സൗന്ദര്യത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് എല്ലാവര്‍ക്കും മനസ്സിലായത്. നേരത്തെ നായികനായകന്‍ പരിപാടിയിലും താരത്തിനൊപ്പം അമ്മ പങ്കെടുത്തിരുന്നു. ചാക്കോച്ചനല്ല അമ്മയ്ക്കാണ് ക്രഡിറ്റെന്ന് അന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X