സന്തോഷകരമായ പുഞ്ചിരിയാണിത്! പ്രിയയുടെ മടിയില്‍ ഇസഹാക്ക് കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ച് ചാക്കോച്ചന്‍!
അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. അരങ്ങേറ്റ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയെന്ന റെക്കോര്‍ഡ് ഇന്നും ഈ താരത്തിന്റെ പേരിലാണ്. ശാലിനിയെയായിരിക്കും താരം വിവാഹം ചെയ്യുന്നതെന്ന തരത്തിലായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അജിത്തുമായുള്ള ശാലിനിയുടെ പ്രണയത്തെക്കുറിച്ച് ചാക്കോച്ചന് തുടക്കം മുതലേ അറിയമായിരുന്നു. 2005 ലായിരുന്നു താരം പ്രിയയെ ജീവിതസഖിയാക്കിയത്. ആരാധികമാരെ ഞെട്ടിച്ചൊരു പ്രണയവിവാഹമായിരുന്നു ഇത്. പ്രിയയുടെ പിന്തുണയെക്കുറിച്ച് വാചാലനായി താരം എത്താറുണ്ട്.
14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. കുഞ്ഞതിഥിയുടെ വരവിന് ശേഷമാണ് ബേബി ഷവറിനിടയിലെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പേരന്റ്ഹുഡ് ആസ്വദിക്കുന്നതിനിടയിലെ വിശേഷങ്ങളുമായും താരമെത്തിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറിയത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞതിഥിയുടെ പേര് പുറത്തുവിട്ടത്. തന്റെ പേര് തിരിച്ചിട്ടാല്‍ മകന്റെ പേരായെന്നായിരുന്നു നേരത്തെ താരം പറഞ്ഞത്. പേരിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതിന് പിന്നാലെയായാണ് ഇസഹാഖെന്നാണ് മകന്റെ പേരെന്ന് വ്യക്തമാക്കി താരമെത്തിയത്.

മാതൃദിനത്തില്‍ പേര് പുറത്തുവിട്ടതിന് പിന്നാലെ തന്നെ കുഞ്ഞ് ഇസയുടെ ചിത്രവും അദ്ദേഹം പുറത്തുവിട്ടിരുന്നു. പ്രിയയുടെ മടിയിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു. ഏറ്റവും സന്തോഷകരമായ പുഞ്ചിരിയാണ് ഇതെന്നും ചാക്കോച്ചന്‍ കുറിച്ചിരുന്നു. മുഖം വ്യക്തമാവാത്ത തരത്തിലുളള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ചാക്കോച്ചന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications