ഇസയെ മടിയിലിരുത്തിയ ടൊവിനോ തോമസ്, ടൊവി ബോയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ചാക്കോച്ചന്‍

യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന്റെ പിറന്നാളാണ് വ്യാഴാഴ്ച. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. തിക്താനുഭവങ്ങള്‍ നേരിട്ടായിരുന്നു താരം മുന്നേറിയത്. പറയാനും മാത്രമുള്ള സിനിമാബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല ടൊവിനോയ്ക്ക്. ചെറിയ കഥാപാത്രങ്ങളില്‍ തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു താരം. ടൊവിനോയ്ക്ക് ആശംസ അറിയിച്ച് മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനുമെല്ലാം എത്തിയിരുന്നു.

ക്ഷണനേരം കൊണ്ടാണ് ആശംസ പോസ്റ്റുകള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജന്മദിനാശംസകള്‍ ടൊവി ബോയ് എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. ഇസയേയും മടിയിലിരുത്തിയുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിരിച്ച മുഖത്തോടെയായിരുന്നു ഇസ ചിത്രത്തിനായി പോസ് ചെയ്തത്. 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ചാക്കോച്ചനും പ്രിയയ്ക്കും കൂട്ടായി മകനെത്തിയത്. മകന്‍ വന്നതോടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ് ഇരുവരും എത്തിയിരുന്നു. മകന് ചുറ്റുമായി കറങ്ങുകയാണ് തങ്ങളുടെ ലോകമെന്ന് ഇരുവരും പറഞ്ഞിരുന്നു.

ടൊവിനോ തോമസുമായി അടുത്ത സൗഹൃദമുണ്ട് കുഞ്ചാക്കോ ബോബന്. ചാക്കോച്ചന്റെ പോസ്റ്റിന് കീഴിലായി സ്‌നേഹം അറിയിച്ച് ടൊവിനോയും എത്തിയിരുന്നു. നിന്റെ കഠിനാധ്വാന ശീലത്തിനോട് എന്നും ആദരവാണെന്ന് പറഞ്ഞായിരുന്നു ജയസൂര്യ എത്തിയത്. എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ടൊവിനോ തോമസ് സിനിമയിലെത്തിയത്.

Tovino Thomas

ആള്‍ക്കൂട്ടത്തിലൊരാളായി നിന്നായിരുന്നു ടൊവിനോയുടെ വരവ്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാമെന്ന് പറഞ്ഞ് പ്രഭുവിന്‍റെ മക്കള്‍ സിനിമയെക്കുറിച്ച് പറഞ്ഞ് ടൊവിനോ എത്തിയിരുന്നു.

എന്ന് നിന്റെ മൊയ്തീനിലെ അപ്പുവിനെ അവതരിപ്പിച്ചതോടെയായിരുന്നു ടൊവിനോയുടെ സിനിമാജീവിതത്തിന് വഴിത്തിരിവായി മാറിയത്. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു പിന്നീട് താരത്തിന് ലഭിച്ചത്. നായകനായി മാത്രമല്ല അതിഥിയായും ടൊവിനോ എത്താറുണ്ട്. നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Recommended Video

ബിഗ് ബോസ് പുതിയ സീസണിൽ അണിനിരക്കുന്ന താരങ്ങൾ ഇവർ ? | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X