ഓ പ്രിയേ, നിന്നെ കാണും മുന്നേ പാടി! പ്രണയാതുരനായി കുഞ്ചാക്കോ ബോബന്‍! ഇസയ്ക്കും പ്രിയയ്ക്കുമൊപ്പം!

മലയാളത്തിന്റെ സ്വന്തം ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ വിവാഹ വാര്‍ഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. പ്രിയയേയും ഇസയേയും ചേര്‍ത്തുപിടിച്ച് സന്തോഷത്തോടെ കേക്ക് മുറിക്കുന്ന ചിത്രവുമായാണ് താരമിപ്പോള്‍ എത്തിയിട്ടുള്ളത്. മകന്‍ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ വിവാഹ വാര്‍ഷികം കൂടിയാണ് ഇത്. ഏറെ സ്‌പെഷലാണ് ഇതെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. ലോക് ഡൗണായതിനാല്‍ ഷൂട്ടിംഗൊന്നുമില്ലാതെ വീട്ടില്‍ കഴിയുകയാണ് താരം. പ്രിയയെക്കുറിച്ചുള്ള ചാക്കോച്ചന്റെ പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വിദേശ യാത്രയ്ക്കിടയിലായിരുന്നു ചാക്കോച്ചന്‍ ആദ്യമായി പ്രിയയെ കണ്ടുമുട്ടിയത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു പിന്നീട്. ശാലിനിയെ ആയിരിക്കും ചാക്കോച്ചന്‍ വിവാഹം ചെയ്യുന്നതെന്നുള്ള ഗോസിപ്പുകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഈ ട്വിസ്റ്റ്. ശാലിനിയാവട്ടെ അജിത്തുമായി പ്രണയത്തിലുമായിരുന്നു. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ചാക്കോച്ചനും പ്രിയയ്ക്കും അരികിലേക്ക് മകനെത്തിയത്. വിവാഹ വാര്‍ഷികവും ബേബി ഷവറുമെല്ലാം കഴിഞ്ഞവര്‍ഷം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. ഇത്തവണത്തെ ആഘോഷത്തിലെ താരവും ഇസയായിരുന്നു.

കുഞ്ചാക്കോ  ബോബന്‍റെ  പോസ്റ്റ്

കുഞ്ചാക്കോ ബോബന്‍റെ പോസ്റ്റ്

പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്‌നേഹത്തിന്റെ ക്വാറന്റൈനിലാണ് ഞാന്‍. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വര്‍ഷമായി നമുക്കു പരസ്പരം അറിയാം. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് നീയെന്ന് തുടങ്ങുന്ന കുറിപ്പാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഇസയ്ക്കും പ്രിയയ്ക്കുമൊപ്പം കേക്ക് മുറിക്കുന്നതിന്‍റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആദ്യ ചിത്രത്തിലെ പാട്ട്

ആദ്യ ചിത്രത്തിലെ പാട്ട്

നിന്നെ കാണുന്നതിനും മുമ്പാണ്. എന്റെ ആദ്യചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളുന്നത്. അന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതസഖിയുടെ പേരാണ് അതെന്ന്‌. നമുക്കിടയിലെ നല്ലതും ചീത്തയുമെല്ലാം പരസ്പരം അംഗീകരിച്ച് കൈകോര്‍ത്ത് നമ്മള്‍ മുമ്പോട്ടു പോയി. ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്പെഷലാണ്. നമുക്ക് ഒപ്പം ഇസഹാക്ക് ഉണ്ടെന്നും താരം കുറിച്ചിട്ടുണ്ട്.

അടിപൊളി ഭാര്യയാണ്

അടിപൊളി ഭാര്യയാണ്

നിന്റെ അച്ഛനുമമ്മയ്ക്കും നീ നല്ലൊരു മകളായിരുന്നു. നിന്റെ കസിന്‍സിന് നീ നല്ലൊരു സഹോദരിയാണ്. സുഹൃത്താണ് എനിക്കുള്‍പ്പെടെ നല്ലൊരു കാമുകിയാണ്.. (അതെനിക്കു മാത്രം) എനിക്ക് നല്ലൊരു അടിപൊളി ഭാര്യയാണ് (അതും എനിക്കു മാത്രം).. എന്റെ കുടുംബത്തിന് നീ നല്ലൊരു മരുമകളും നാത്തൂനുമൊക്കെയാണ്.. ഇപ്പോള്‍ എന്റെ മകന്റെ സൂപ്പര്‍ അമ്മ കൂടിയുമാണ്.. ഒരായിരം ആലിംഗനങ്ങളും ചുംബനങ്ങളും എന്റെ പ്രിയതമയ്ക്ക്. ഇതായിരുന്നു ചാക്കോച്ചന്‍റെ കുറിപ്പ്.

ഇസയുടെ വരവ്

ഇസയുടെ വരവ്

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുുവിലായാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. 2005 ഏപ്രില്‍ 2നായിരുന്നു ഇവരുടെ വിവാഹം. 14 വര്‍ഷത്തിന് ശേഷം 2019 ഏപ്രില്‍ 16നായിരുന്നു ഇവര്‍ക്ക് മകന്‍ ജനിച്ചത്. ഇസ്ഹാഖ് എന്ന ഇസയുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. മകന്‍ ജനിച്ചതിന് ശേഷം തങ്ങളുടെ ലോകം കറങ്ങുന്നത് അവനിലൂടെയായിരുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇസയുടെ ആദ്യപിറന്നാളാണ് ഇനി അടുത്ത വലിയ ആഘോഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X