ജീവിതം മാറ്റിമറിച്ചയാളാണ് അദ്ദേഹമെന്ന് നസ്രിയ! പാട്ടുപാടാന്‍ ഫഹദിനെ വെല്ലുവിളിച്ച് ചാക്കോച്ചനും!
പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ശ്രദ്ധാകേന്ദ്രമായി മാറുന്നവരാണ് സെലിബ്രിറ്റികള്‍. സിനിമാതിരക്കുകള്‍ക്കിടയിലും പൊതുപരിപാടികളില്‍ പങ്കെടുക്കാനായി പലരും സമയം കണ്ടെത്താറുണ്ട്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നസ്രിയ നസീമും ജനാര്‍ദ്ദനനും ഒരുമിച്ചെത്തിയ പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നാളുകള്‍ക്ക് ശേഷമാണ് ഫഹദും നസ്രിയയും ഒരുമിച്ച് പൊതുവേദിയിലേക്ക് എത്തിയത്. ഡോക്ടര്‍ ജോണി കണ്ണമ്പിള്ളിയുടെ പുസ്തകപ്രകാശനത്തിനിടയില്‍ ഇവര്‍ നടത്തിയ സംസാരവും രസകരമായിരുന്നു. ആരോഗ്യകരമായ ജീവിതത്തിനായി ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഇവരെല്ലാം തുറന്നുപറഞ്ഞിരുന്നു.
തന്റെ ജീവിതത്തില്‍ ഒരുപാട് സ്വാധീനിച്ചവരിലൊരാളാണ് ഡോക്ടറെന്ന് നസ്രിയ പറഞ്ഞിരുന്നു. ഷാനുവിനോടും താന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. കുടുംബത്തില്‍ ഡയബറ്റിക്കായവരുള്ളതിനാല്‍ നേരത്തെ തന്നെ ഡോക്ടറെ സമീപിച്ചിരുന്നുവെന്നും ആശ്വാസകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയതെന്നും ഫഹദും പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണമാണ് തങ്ങള്‍ കഴിക്കുന്നത്. എന്നാല്‍ അതിന്റെ അളവില്‍ ചില നിയന്ത്രണങ്ങളൊക്കെ വരുത്താറുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.

തനിക്കും ഡയബറ്റിക്കുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞായിരുന്നു ചാക്കോച്ചനും തുടങ്ങിയത്. മുന്‍പ് വാരിവലിച്ച് ഭക്ഷണം കഴിക്കുമായിരുന്നുവെങ്കിലും അത് മാറ്റുകയായിരുന്നു പിന്നീട്. അത് പോലെ തന്നെ സ്‌പോര്‍ട്‌സ് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഇതേക്കുറിച്ച് പറഞ്ഞ് പ്രിയ കളിയാക്കാറുമുണ്ട്. അതിനിടയിലായിരുന്നു പാട്ടിനെക്കുറിച്ച് ചോദിച്ചത്. ഫഹദും നിവിനും പാടട്ടെ എന്നിട്ട് നോക്കാമെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.


Click it and Unblock the Notifications