For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചാക്കോച്ചന്‍റെ ഇസഹാക്കിനെ കാണാന്‍ ദിലീപും കാവ്യ മാധവനും മമ്മൂട്ടിയും ദുല്‍ഖറും! ചിത്രങ്ങള്‍ കാണൂ!

  |

  മലയാളികളുടെ പ്രിയപ്പെട്ട താരപുത്രന്‍മാരിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ആരാധകര്‍ നല്‍കിയത്. ഫാസില്‍ ചിത്രമായ അനിയത്തിപ്രാവിലൂടെയായിരുന്നു അദ്ദേഹം അരങ്ങേറിയത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയെന്ന റെക്കോര്‍ഡ് ഇന്നും ഈ താരത്തിന് സ്വന്തമാണ്. പിന്നീടങ്ങോട്ട് നിരവധി താരങ്ങള്‍ അരങ്ങേറിയെങ്കിലും ഈ റെക്കോര്‍ഡ് തിരുത്താന്‍ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ല. ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങളെയായിരുന്നു തുടക്കത്തില്‍ ചാക്കോച്ചന് ലഭിച്ചിരുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിലാണ് വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം തിലങ്ങിയത്. ഇമേജിന്റെ ചട്ടക്കൂടില്ലാതെയുള്ള മുന്നേറ്റമായിരുന്നു പിന്നീട് കണ്ടത്.

  പ്രണയിച്ച് വിവാഹിതരായവരാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ആരാധികമാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കാര്യം കൂടിയായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് മകന്‍ ജനിച്ചത്. കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് ചാക്കോച്ചനെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇസഹാക്ക് എന്ന പേരാണ് അദ്ദേഹം മകനായി നല്‍കിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇസഹാക്കിന്റെ മാമോദീസ ചടങ്ങ് നടത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരാണ് ചടങ്ങിനായി എത്തിയത്. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

   ഇസഹാക്കിന്റെ മാമോദീസ

  ഇസഹാക്കിന്റെ മാമോദീസ

  നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയയ്ക്കും മകനെ കിട്ടിയത്. മകന്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രിയ എത്തിയിരുന്നു. ചിലപ്പോള്‍ കുഞ്ഞ് ഉണര്‍ന്നാല്‍ താനറിയാറില്ലെന്നും അപ്പോഴേക്കും ചാക്കോച്ചന്‍ അവനെ എടുത്തിട്ടുണ്ടാവുമെന്നും പ്രിയ പറഞ്ഞിരുന്നു. അവനിലൂടെയാണ് ഇപ്പോള്‍ ചാക്കോച്ചന്റെ ലോകം കറങ്ങുന്നതെന്നും താരപ്തനി പറഞ്ഞിരുന്നു. മക്കളില്ലാതിരുന്ന സമയത്ത് തന്നെ ആശ്വസിപ്പിച്ചിരുന്നപ്പോഴും ഇത്രയധികം ആഗ്രഹം ആ മനസ്സിലുണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും പ്രിയ പറഞ്ഞിരുന്നു. മകനൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമാക്കി മാറ്റുകയാണ് കുഞ്ചാക്കോ ബോബന്‍. ക്യൂട്ട് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചാണ് താരം ഓരോ തവണയും എത്തിയത്.

  ദിലീപും കാവ്യ മാധവനും

  ദിലീപും കാവ്യ മാധവനും

  കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വെച്ചായിരുന്നു ഇസഹാക്കിന്റെ മാമോദീസ. മലയാളത്തിന്റെ സ്വന്തം താരദമ്പതികളായ ദിലീപും കാവ്യ മാധവനും മാമോദീസ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പള്ളിയിലെത്തിയ ഇരുവരും പ്രാര്‍ത്ഥിക്കുന്നതും ചാക്കോച്ചനോടും പ്രിയയോടും വിശേഷങ്ങള്‍ തിരക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുഞ്ഞതിഥിയായ മഹാലക്ഷ്മി എവിടെയെന്ന ചോദ്യവുമായാണ് ആരാധകര്‍ എത്തിയത്. വിജയദശമി ദിനത്തിലായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികള്‍ക്കായി കാവ്യ മാധവന്‍ എത്താറുണ്ട്.

  മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബസമേതം

  മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബസമേതം

  കുഞ്ചാക്കോ ബോബനേയും കുടുംബത്തേയും കാണുന്നതിനായി മമ്മൂട്ടി കുടുംബസമേതമാണ് എത്തിയത്. സുല്‍ഫിത്തും അമാല്‍ സൂഫിയയും മറിയവുമൊക്കെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുടുംബസമേതമുള്ള ഇവരുടെ ചിത്രവും ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ വെച്ചായിരുന്നു റിസപക്ഷന്‍ ചടങ്ങുകള്‍ നടത്തിയത്. അമ്മ യോഗത്തിലും മമ്മൂട്ടി പങ്കെടുത്തിരുന്നു.

  താരങ്ങളെല്ലാം എത്തി

  താരങ്ങളെല്ലാം എത്തി

  സുഹൃത്തുക്കളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കുഞ്ചാക്കോ ബോബന്‍. മുതിര്‍ന്ന താരങ്ങളും യുവതാരങ്ങളുമൊക്കെ അദ്ദേഹവുമായി അടുത്ത സൗഹൃദത്തിലാണ്. ഇസഹാക്കിന്റെ മാമോദീസയ്ക്കായി വന്‍താരനിര തന്നെയാണ് എത്തിയത്. ആന്റോ ജോസഫ്, ആല്‍വിന്‍ ആന്റണി, വിനീത്, ടൊവിനോ തോമസ്, ജയസൂര്യ, അദിതി രവി, കൃഷ്ണമപ്രഭ, മിയ ജോര്‍ജ്, രമേഷ് പിഷാരടി, നിത്യ മേനോന്‍, വിജയ് ബാബു, വിജയ് യേശുദാസ്,ജോജു ജോര്‍ജ്, അബു സലീം
  തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. കുഞ്ഞതിഥിയുടെ ചിത്രവും താരങ്ങള്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ മാമോദീസ ചിത്രങ്ങള്‍ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  ആരാധകര്‍ക്കും സന്തോഷം

  ആരാധകര്‍ക്കും സന്തോഷം

  ശക്തമായ ആരാധകപിന്തുണയാണ് കുഞ്ചാക്കോ ബോബന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായി എത്തിയപ്പോഴൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. നായക വേഷത്തില്‍ മാത്രമേ എത്തൂയെന്ന നിബന്ധനകളൊന്നുമില്ലാത്തയാളാണ് ഈ താരം. വൈറസിലെ ഡോക്ടര്‍ കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുന്ന താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. മകന്‍റെ മാമോദീസ ചടങ്ങിനിടയിലെ ചിത്രങ്ങളും കഅദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിനോടകം തന്നെ ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

  ചിത്രങ്ങളും വീഡിയോയും

  ചിത്രങ്ങളും വീഡിയോയും

  ഇസഹാക്കിന്റെ മാമോദീസയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മകനെ സസൂക്ഷ്മം നിരീക്ഷിച്ച് അവനെ താലോലിക്കുന്ന ചാക്കോച്ചനേയും വീഡിയോയില്‍ കാണാം. നിറപുഞ്ചിരിയോടെ പ്രിയയും അദ്ദേഹത്തിനരികിലുണ്ട്. ചാക്കോച്ചന്റെ അമ്മയും സഹോദരിമാരും മക്കളും പ്രിയയുടെ ബന്ധുക്കളുമൊക്കെയായി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാലോകത്തുനിന്നുള്ളവരുടെ വരവ് കൂടിയായപ്പോള്‍ ചടങ്ങും മാറുകയായിരുന്നു.

  English summary
  Kunchako Boban's son Izahaak baptism ceremony, pics trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X