അമ്മൂമ്മയ്‌ക്കൊപ്പമുള്ള ജൂനിയര്‍ ചാക്കോച്ചനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ! ചിത്രം വൈറല്‍! കാണൂ!

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഉദയ കുടുംബത്തിലെ ഇളംതമലമുറക്കാരന്റെ ആദ്യസിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ആരാധികമാരുടെ സ്വന്തം താരമായി മാറിയിരുന്നു ഈ താരം. ക്യാംപസ് പശ്ചാത്തലത്തിലുള്ള സിനിമകളും മറ്റുമായി ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനില്‍ക്കുകയായിരുന്നു താരം. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും മാറിനിന്നതിന് ശേഷമുള്ള വരവിലാണ് വൈവിധ്യമാര്‍ന്ന കഥാപാത്രത്തെ അദ്ദേഹത്തിന് ലഭിച്ചത്. വില്ലത്തരവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. അടുത്തിടെയായിരുന്നു അദ്ദേഹം 14ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

പ്രിയയുടെ പിന്തുണയെക്കുറിച്ച് നേരത്തെ തന്നെ ചാക്കോച്ചന്‍ വാചാലനായിരുന്നു. ഇത്തവണത്തെ വിവാഹവാര്‍ഷികത്തിന് പ്രത്യേകതളേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പിന്നാലെയായാണ് പുതിയൊരു സന്തോഷവാര്‍ത്ത എത്തിയിട്ടുള്ളത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ക്ക് മകന്‍ ലഭിച്ചുവെന്ന സന്തോഷം പങ്കുവെച്ചായിരുന്നു ചാക്കോച്ചനെത്തിയത്. മകന്‍രെ കുഞ്ഞിക്കാലുകളുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. താരത്തിനും കുടുംബത്തിനും ആശംസ അറിയിച്ച് ആരാധകരും താരങ്ങളുമൊക്കെ എത്തിയിരുന്നു. ചാക്കോച്ചന്റെ അമ്മയായ മോളി കൊച്ചുമകനൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു.

പുതിയ ഫോട്ടോ

പുതിയ ഫോട്ടോ

കുഞ്ഞതിഥിയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ എത്തിയിരുന്നു. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രമായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്‍രെ പോസ്റ്റ് വൈറലായി മാറിയത്. ഇതിന് പിന്നാലെയായാണ് കുഞ്ഞതിഥിയുടെ പുതിയ ഫോട്ടോ എത്തിയത്. ചാക്കോച്ചന്റെ അമ്മയായ മോളി കൊച്ചുമകനെ നോക്കിനില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഈ ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

സിനിമയിലെത്തിയപ്പോള്‍ മുതല്‍ത്തന്നെ ചാക്കോച്ചനെത്തേടി പ്രണയാഭ്യര്‍ത്ഥനകളും എത്തിയിരുന്നു. തുടക്കകാലത്ത് തനിക്ക് വന്നിരുന്ന കത്തുകളെക്കുറിച്ച് താരം പറഞ്ഞിരുന്നു. ആരെയായിരിക്കും താരം വിവാഹം ചെയ്യുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. 2005ലായിരുന്നു ചാക്കോച്ചന്‍ പ്രിയയെ ജീവിതസഖിയാക്കിയത്. ആരാധികമാരെ ഞെട്ടിച്ചൊരു താരവിവാഹം കൂടിയായിരുന്നു ഇവരുടേത്.

ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റ്

ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റ്

മലയാള സിനിമയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത റെക്കോര്‍ഡുമായാണ് കുഞ്ചാക്കോ ബോബന്‍ മുന്നേറുന്നത്. അനിയത്തിപ്പാവ് രിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് അടുത്തിടെയായിരുന്നു. കുട്ടിക്കാലം മുതല്‍ത്തന്നെ സിനിമാകാര്യങ്ങളെല്ലാം കണ്ടും കേട്ടും വളര്‍ന്നതാണെങ്കിലും ഭാവിയില്‍ സിനിമയിലേക്ക് വരാന്‍ തീരുമാനിച്ചിരുന്നില്ലെന്നും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശാലിനിയെ ജീവിതസഖിയാക്കുമെന്ന് കരുതി

ശാലിനിയെ ജീവിതസഖിയാക്കുമെന്ന് കരുതി

ആദ്യ സിനിമയിലെ നായികയായ ശാലിനിയുമായുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇരുവരും ഒന്നിച്ചുള്ള സിനിമകളെല്ലാം ഗംഭീര വിജയമായി മാറിയിരുന്നു. ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ അജിത്തുമായുള്ള പ്രണയത്തെക്കുറിച്ച് ആദ്യം ശാലിനി തുറന്നുപറഞ്ഞത് ചാക്കോച്ചനോടായിരുന്നു.

പ്രിയയുമായുള്ള വിവാഹം

പ്രിയയുമായുള്ള വിവാഹം

അടുത്ത സുഹൃത്തായ പ്രിയയുമായി പ്രണയത്തിലാണെന്നും തങ്ങള്‍ ഇരുവരും വിവാഹിതരാവുകയാണെന്നുമറിയിച്ച് ചാക്കോച്ചന്‍ എത്തിയപ്പോള്‍ വധുവിനെക്കുറിച്ചറിയാനായിരുന്നു എല്ലാവരുടേയും ആകാംക്ഷ. തന്റെ ജീവിതത്തിന് താങ്ങും തണലുമായി നില്‍ക്കുന്ന പ്രിയയെക്കുറിച്ച് താരം തന്നെ വാചാലനായിരുന്നു. വിവാഹ വാര്‍ഷികവും പിറന്നാളുമൊക്കെ കഴിഞ്ഞതിന് പിന്നാലെയായാണ് കുടുംബത്തിലേക്ക് പുതിയ സന്തോഷവുമായി കുഞ്ഞതിഥി എത്തിയത്.

കുക്കിങ്ങിലെ കഴിവ്

കുക്കിങ്ങിലെ കഴിവ്

തുടക്കത്തില്‍ താനായിരുന്നു പാചകക്കാരനെന്നും പിന്നീട് പ്രിയ കാര്യങ്ങളെല്ലാം പഠിച്ചെടുക്കുകയായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. ചാക്കോച്ചനൊപ്പം സെറ്റിലെത്തുന്ന പ്രിയയുടെ കുക്കിങിനെക്കുറിച്ച് വാചാലരായി താരങ്ങള്‍ എത്തിയിരുന്നു. ക്ഷീണിച്ച് തങ്ങളെത്തുമ്പോള്‍ രുചികരമായ ഭക്ഷണവുമായാണ് ചേച്ചി തങ്ങളെ വരവേറ്റിരുന്നതെന്നായിരുന്നു പലരും പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X