ചാക്കോച്ചന്‍റെയും പ്രിയയുടേയും കുഞ്ഞ് ഇസയ്ക്ക് ഒരു വയസ്സ്! ആശംസയുമായി പേളി മാണി! ചിത്രങ്ങള്‍ വൈറല്‍!

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞതിഥിയെ ലഭിക്കുന്നത്. തങ്ങളുടെ സ്വര്‍ഗത്തിലേക്കെത്തിയ അതിഥിക്ക് ഇസ്ഹാക്ക് എന്ന പേരായിരുന്നു ഇവര്‍ നല്‍കിയത്. തങ്ങളുടെ ലോകം ഇപ്പോള്‍ കറങ്ങുന്നത് മകന് വേണ്ടിയാണെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇസയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ചിത്രങ്ങളുമായും ഇരുവരും എത്താറുണ്ട്. ഇസ നീന്താന്‍ തുടങ്ങിയെന്നും ഇപ്പോള്‍ ആള്‍ ഡീസന്റാണെന്നും പറഞ്ഞ് നേരത്തെ ചാക്കോച്ചനെത്തിയിരുന്നു.

ഇസയ്‌ക്കൊപ്പം കളിക്കുന്നതിനെക്കുറിച്ച് പറഞ്ഞും താരം എത്തിയിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ പ്രിയയ്ക്കും മോനും അരികിലുണ്ട് ചാക്കോച്ചന്‍. ഷൂട്ടിംഗിനായി പുറത്തൊക്കെ പോയാലും മകന് അരികിലേക്കെത്താനായി കൊതിക്കാറുണ്ട് താനെന്നും താരം പറഞ്ഞിരുന്നു. ഇസയുടെ ക്യൂട്ട് ചിത്രവും പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയ. ഇസു ബേബിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പേളി മാണി. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്രിയ പോസ്റ്റ് ചെയ്ത ഫോട്ടോ

പ്രിയ പോസ്റ്റ് ചെയ്ത ഫോട്ടോ

കൈയ്യിലൊരു പാവയുമായി സ്വന്തം വണ്ടിയിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് ഇസ. പ്രിയയായിരുന്നു ഈ ക്യൂട്ട് ചിത്രം പങ്കുവെച്ചത്. ഒരു വയസ്സിലേക്ക് കാലെടുത്ത് വെക്കുന്ന ഇസയ്ക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. കുടുംബത്തിലെ അടുത്ത ആഘോഷമാണ് ഇസയുടെ പിറന്നാള്‍. വെഡ്ഡിങ്ങ് ആനിവേഴ്‌സറിക്ക് പിന്നാലെയായാണ് പ്രിയയുടെ പിറന്നാളെത്തിയത്. പിറന്നാള്‍ ദിനത്തില്‍ ചാക്കോച്ചനൊപ്പം കമ്യൂണിറ്റി കിച്ചനിലേക്ക് പ്രിയയും എത്തിയിരുന്നു. പ്രിയയ്ക്കും ഇസയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം എത്തിയത്.

 പേളിയുടെ ആശംസ

പേളിയുടെ ആശംസ

കുഞ്ഞ് ഇസയുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്. ഒന്നാം പിറന്നാളുകാരന് ആശംസ അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്. ഇസയുടെ ചിത്രങ്ങള്‍ ചേര്‍ത്തൊരുക്കിയ വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇസു ബേബിക്ക് ആശംസ നേര്‍ന്ന് പേളി മാണിയും എത്തിയിട്ടുള്ളത്. ഹാപ്പി ബര്‍ത്ത് ഡേ ലിറ്റില്‍ ചാംപ്യന്‍. ഇസു ബേബിയ്ക്ക് ഒരു വയസ്സായി. അവന്റെ പിതാവെന്ന നിലയില്‍ നിങ്ങള്‍ രണ്ടാളും ഒരുപാട് അനുഗ്രഹിക്കപ്പെട്ടവരാണെന്നായിരുന്നു പേളി കുറിച്ചത്. ഇസയെ എടുത്ത് നില്‍ക്കുന്നതിന്റെ ചിത്രവും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രിയയുടെ ആഗ്രഹം

പ്രിയയുടെ ആഗ്രഹം

പെണ്‍കുഞ്ഞിനെ വേണമെന്നായിരുന്നുപ്രിയ ആഗ്രഹിച്ചതെന്ന് നേരത്തെ പറഞ്ഞിരുന്നു. വ്യത്യസ്തമായ വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈലുമൊക്കെ പരീക്ഷിക്കാനായിരുന്നു പ്രിയയുടെ ആഗ്രഹം. ഇടയ്ക്ക് ഇസയ്ക്ക് ബിന്ദിയൊക്കെ വെച്ച് നോക്കാറുണ്ടെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു. ഇസയുടെ വരവിന് മുന്‍പ് നിരവധി പേരാണ് തങ്ങളോട് കുഞ്ഞിനെക്കുറിച്ച് ചോദിച്ചതെന്നും തന്റെ നമ്പര്‍ തേടിപ്പിടിച്ച് പലരും ചികിത്സയെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

പേരിന് പിന്നില്‍

പേരിന് പിന്നില്‍

ബൈബിളിലെ സാറയുടേയും അബ്രഹാമിന്‍റേയും പുത്രനായ ഇസ്ഹാക്കും വൈകി ജനിച്ച കുഞ്ഞാണ്. വിവാഹം കഴിഞ്ഞ് 14ാമത്തെ വര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ക്ക് ഇസയെ ലഭിക്കുന്നത്. അതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം നിരവധി പേരായിരുന്നു കുഞ്ഞിനെക്കുറിച്ച് ചോദിച്ചത്. തന്നേക്കാള്‍ കൂടുതല്‍ ഈ ചോദ്യം അഭിമുഖീകരിച്ചത് പ്രിയയാണെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു. പലരുടേയും ചോദ്യങ്ങള്‍ സങ്കടപ്പെടുത്തിയിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X