ഇസയ്ക്കായി ചാക്കോച്ചന്‍റെ സമ്മാനം! പിറന്നാള്‍ കേക്കിലൊളിപ്പിച്ച സര്‍പ്രൈസ് ഇതായിരുന്നു! കാണൂ
കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും മകനായ ഇസ്ഹാക്കിന്റെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം ആഘോഷിച്ചത്. 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. വിവാഹ വാര്‍ഷികവും പിറന്നാളുമൊക്കെയായി ചാക്കോച്ചന്റെ കുടുംബത്തില്‍ ഒന്നിന് പിന്നാലെ ഒന്നായി ആഘോഷങ്ങളാണ്.അതിനിടയിലാണ് ഇസയുടെ പിറന്നാളും എത്തിയത്. ഇഇസയുടെ പുതിയ ചിത്രവുമായി പ്രിയ കുഞ്ചാക്കോ എത്തിയിരുന്നു. പേളി മാണിയും ഉണ്ണിമായയുമുള്‍പ്പടെ നിരവധി പേരായിരുന്നു കുഞ്ഞ് ഇസയ്ക്ക് ആശംസ അറിയിച്ച് എത്തിയത്.
പിറന്നാളാഘോഷത്തെക്കുറിച്ചുള്ള ചാക്കോച്ചന്റെ പോസ്റ്റിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. രാത്രിയിലായിരുന്നു താരം പോസ്റ്റ് പങ്കുവെച്ചത്. കേക്കിന് അരികിലിരിക്കുന്ന ഇസയുടെ ക്യൂട്ട് ചിത്രവും പങ്കുവെച്ചായിരുന്നു താരമെത്തിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ഇതിനകം തന്നെ പുതിയ പോസ്റ്റും ചിത്രവും തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പിറന്നാള്‍ കേക്കിനുമൊരു പ്രത്യേകതയുണ്ടായിരുന്നു. വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഇസയുടെ പിറന്നാള്‍
വിവാഹം കഴിഞ്ഞ് 14 വര്‍ഷം പിന്നിട്ടപ്പോഴായിരുന്നു പ്രിയയ്ക്കും ചാക്കോച്ചനുമിടയിലേക്ക് ഇസ എത്തിയത്. മകന്‍ വന്നതോടെ ജീവിതം ആകെ മാറിയെന്ന് ഇരുവരും പറഞ്ഞിരുന്നു. തങ്ങളുടെ ലോകം കറങ്ങുന്നത് തന്നെ അവന് വേണ്ടിയാണെന്ന് ഇരുവരും പറഞ്ഞിരുന്നു. അപ്പന് ജോലിക്ക് പോവാന്‍ മടിയായിത്തുടങ്ങിയെന്നായിരുന്നു ഇടയ്ക്ക് പ്രിയ പറഞ്ഞത്. ഇസയെ വിട്ട് അധികം മാറിനില്‍ക്കാന്‍ തനിക്ക് പറ്റുന്നില്ലെന്ന് ചാക്കോച്ചനും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇസഹാക്ക് എന്ന ഇസ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്.

ഇസഹാക്കിന്റെ പേടകം
ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് ചാക്കോച്ചനും പ്രിയയും മകനായി സമ്മാനിച്ചത്. ഇസഹാക്കിന്റെ പേടകമെന്ന പേരായിരുന്നു കേക്കിന് നല്‍കിയത്. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതെല്ലാം തരണം ചെയ്യാന്‍ നമുക്ക് കഴിയുമെന്നുള്ള പ്രത്യാശയും കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

ആശംസാപ്രവാഹമാണ്
കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇസയെ നോക്കു, ഹാപ്പിയസ്റ്റ് ബര്‍ത്ത്‌ഡേ ഇസൂ ബേബിയെന്നായിരുന്നു പേളി മാണിയുടെ കമന്റ്. നേരത്തെ മറ്റൊരു പോസ്റ്റിലൂടെ താരം ആശംസ അറിയിച്ചിരുന്നു. ഐശ്വര്യ ലക്ഷ്മി, സംവൃത സുനില്‍, അനുമോള്‍, വിനയ് ഫോര്‍ട്ട്, ഗായത്രി ആര്‍ സുരേഷ്, രഞ്ജിനി ജോസ്, സാധിക വേണുഗോപാല്‍, സരിത ജയസൂര്യ, അനുശ്രീ തുടങ്ങിയവരും താരപുത്രന് ആശംസ അറിയിച്ചിട്ടുണ്ട്. സ്‌നേഹാശംസകള്‍ക്കെല്ലാം ചാക്കോച്ചന്‍ മറുപടി നല്‍കിയിട്ടുണ്ട്.

അനുശ്രീയുടെ പോസ്റ്റ്
ഇന്‍സ്റ്റഗ്രാമിലൂടെ അനുശ്രീയും പോസ്റ്റുമായി എത്തിയിരുന്നു. ചാക്കോച്ചന്റെം പ്രിയചേച്ചിയുടേം ജീവിതത്തിലേക്ക് ഒരുപാട് സന്തോഷവുമായി എത്തിയ ഇസുക്കുഞ്ഞിന് ഒരായിരം ജന്മദിനാശംസകൾ, ഇതായിരുന്നു അനുശ്രീയുടെ കുറിപ്പ്. താങ്ക് യു ഡിയര്‍, ലവ് ഫ്രം ഇസുവെന്ന മറുപടിയായിരുന്നു കുഞ്ചാക്കോ ബോബന്‍ നല്‍കിയത്. ഇസയുടെ മനോഹരമായ ചിത്രങ്ങള്‍ ചേര്‍ത്തുള്ള കൊളാഷും അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പോസ്റ്റും വൈറലായി മാറിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇസ. താരങ്ങള്‍ മാത്രമല്ല ആരാധകരും പിറന്നാളാശംസ അറിയിച്ച് എത്തിയിരുന്നു. പേളി മാണിയുടേയും ഉണ്ണിമായയുടേയും പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഇതിന് ശേഷമായാണ് ചാക്കോച്ചന്‍റെ പോസ്റ്റ് വന്നത്. പ്രിയയും ഇതേ ഫോട്ടോ പങ്കുവെച്ച് എത്തിയിരുന്നു.


Click it and Unblock the Notifications











