ഇസയുടെ അലമ്പ് അങ്കിളിന് പിറന്നാളാശംസ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍! വ്യത്യസ്തമായ പോസ്റ്റ് വൈറല്‍!
സിനിമയ്ക്ക് പുറമെ ജീവിതത്തില്‍ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് പല താരങ്ങളും വ്യക്തി ജീവിതത്തിലെ വിശേഷാവസരങ്ങളിലെല്ലാം ഇവര്‍ ഒത്തുകൂടാറുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കാനും ഇവരെത്താറുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറുന്നവരാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയുമൊക്കെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. പിറന്നാളാഘോഷിക്കുന്ന ജയസൂര്യയ്ക്ക് ആശംസ അറിയിച്ച് സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ എത്തിയിരിക്കുകയാണ് ഇപ്പോള്‍.
കുഞ്ചാക്കോ ബോബനും ജയസൂര്യയും അടുത്ത സുഹൃത്തുക്കളാണ്. കിട്ടുന്ന അവസരങ്ങളിലെല്ലാം ഇവര്‍ പരസ്പരം ട്രോളാറുമുണ്ട്. ഒരുമിച്ച് അഭിനയിക്കാനുള്ള അവസരവും ഇരുവര്‍ക്കും ലഭിച്ചിരുന്നു. അതിനിടയിലെ വിശേഷങ്ങളെക്കുറിച്ച് ജയസൂര്യ വിവരിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്കെത്തിയ കുഞ്ഞതിഥിയായ ഇസയുടെ മാമോദീസ ചടങ്ങ് ചാക്കോച്ചന്‍ ഗംഭീരമാക്കിയിരുന്നു. മമ്മൂട്ടി, കാവ്യ മാധവന്‍ തുടങ്ങി നിരവധി പേരായിരുന്നു ചടങ്ങിനായി എത്തിയത്.

മാമോദീസ ചടങ്ങിനിടയിലെ ചിത്രം പങ്കുവെച്ചാണ് ചാക്കോച്ചന്‍ ജയസൂര്യയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. അലമ്പ് അങ്കിളിന് ആശംസ അറിയിച്ച് ഇസയുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ കമന്റ്. സരിതയ്‌ക്കൊപ്പമായിരുന്നു ജയസൂര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications