ചോദിച്ചപ്പോള്‍ തന്നില്ല! പിന്നീട് തനിക്കരികില്‍! മധുര പ്രതികാരം ഇങ്ങനെയെന്ന് കുഞ്ചാക്കോ ബോബന്‍!

മലയാളികളുടെ സ്വന്തം താരങ്ങളിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. കുട്ടിക്കാലം മുതലേ തന്നെ സിനിമയുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും ഭാവിയില്‍ താന്‍ അഭിനേതാവുമെന്നൊന്നും കരുതിയിരുന്നില്ലെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഉദയ കുടുംബത്തിലെ ഇളംതലമുറയുടെ അരങ്ങേറ്റത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സന്തോഷിച്ചിരുന്നു. ചോക്ലേറ്റ് ഹീറോ ടൈപ്പ് കഥാപാത്രങ്ങളായിരുന്നു തുടക്കത്തില്‍ താരത്തിനെ തേടിയെത്തിയത്. വര്‍ഷങ്ങളുടെ ശ്രമഫലമായാണ് അദ്ദേഹം അതില്‍ നിന്നും മാറിയത്.

വില്ലത്തരവും സ്വഭാവ കഥാപാത്രങ്ങളുമൊക്കെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും കുഞ്ചാക്കോ ബോബന്‍ തെളിയിക്കുകയായിരുന്നു. നായകനായി മാത്രമല്ല അതിഥിയായെത്തിയും അദ്ദേഹം അമ്പരപ്പിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്‍രെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഇസ്ഹാക്ക് വന്നതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരം എത്തിയിരുന്നു. അനുഭവത്തിലൂടെ പഠിച്ച ചില കാര്യങ്ങളെക്കുറിച്ച് അദ്ദേഹം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

സഹായം ചോദിച്ചു

സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇന്നും ലുക്ക് മാറിയിട്ടില്ലെന്നും അന്നത്തെ അതേ ചോക്ലേറ്റ് ലുക്കാണ് ചാക്കോച്ചന് ഇപ്പോഴുമെന്നാണ് ആരാധകര്‍ പറയുന്നത്. ശക്തമായ പിന്തുണയാണ് ആരാധകര്‍ താരത്തിന് നല്‍കുന്നതും. ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടി നില്‍ക്കുന്ന സമയത്ത് ഒരാളോട് സഹായം ചോദിച്ചുവെന്നും അതിന് ശേഷം സംഭവിച്ച കാര്യത്തെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ തുറന്നുപറഞ്ഞിരുന്നു. കുറച്ച് പൈസയുടെ ആവശ്യമുണ്ടായിരുന്നു അന്ന്, അദ്ദേഹത്തിന്‍രെ കൈയ്യില്‍ ഉണ്ടെന്നറിഞ്ഞാണ് ചോദിച്ചത്. എന്നാല്‍ അദ്ദേഹം അന്ന് പണം തന്നിരുന്നില്ല. ആ സംഭവത്തില്‍ അന്ന് വിഷമിച്ചിരുന്നു.

പ്രതികാരം ഇങ്ങനെയും ആവാം

താന്‍ പണം തിരിച്ച് നല്‍കില്ലെന്ന് കരുതിയാവാം അദ്ദേഹം തരാതിരുന്നത്, എന്നാല്‍ നാളുകള്‍ക്ക് ശേഷം സാമ്പത്തിക സഹായം ചോദിച്ച് അദ്ദേഹം തനിക്കരികിലേക്കെത്തിയതിനെക്കുറിച്ചും ചാക്കോച്ചന്‍ ഓര്‍ത്തെടുക്കുന്നു. അന്ന് തന്നെ സഹായിക്കാതിരുന്ന ആളെ എന്തിനാണ് പിന്നീട് സഹായിച്ചത് എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം, എന്നാല്‍ തന്‍രെ പ്രതികാരം ഇങ്ങനെയാണെന്ന് അദ്ദേഹം പറയുന്നു. തന്നെ ദ്രോഹിച്ചവരുടെ മുന്നില്‍ ജീവിച്ച് കാണിക്കുകയല്ലേ വേണ്ടതെന്നും താരം ചോദിക്കുന്നു.

 ഫോണില്‍ ലഭ്യമാണ്

ഒരാള്‍ ഫോണ്‍ ചെയ്താല്‍ എടുത്ത് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന കാര്യത്തില്‍ നിബന്ധനയുള്ളയാളാണ് കുഞ്ചാക്കോ ബോബന്‍. ഫോണില്‍ കിട്ടുന്നില്ലെന്ന തരത്തില്‍ പല താരങ്ങള്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ചാക്കോച്ചന്‍ അങ്ങനെയുള്ളയാളല്ല, ഒരാളെ ഫോണ്‍ ചെയ്തിട്ട് അയാള്‍ എടുത്തില്ലെങ്കില്‍ തനിക്ക് ദേഷ്യം വരാറുണ്ടെന്നും അത് പോലെ മറ്റൊരാള്‍ക്ക് തോന്നിപ്പിക്കുന്നത് നല്ലതല്ലല്ലോയെന്നും താരം പറയുന്നു.

ഇമോഷണലാണ്

സിനിമയിലെത്തി 22 വര്‍ഷം പിന്നിട്ടുവെങ്കിലും ഇന്നും വ്യക്തിപരമായി താന്‍ മാറിയിട്ടില്ലെന്ന് താരം പറയുന്നു. സിനിമ മാറിയതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വന്നുവെങ്കിലും വ്യക്തി എന്ന നിലയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. അന്ന് ക്രിക്കറ്റിനോടായിരുന്നു കൂടുതല്‍ ഇഷ്ടം, ഇന്നും അതേ താല്‍പര്യമുണ്ട്. ബാഡ്മിന്റണ്‍ കളിക്കാറുണ്ട്. ഡാന്‍സ് ചെയ്യാറുണ്ട്. അന്ന് ഒപ്പമുള്ള സുഹൃത്തുക്കള്‍ ഇന്നും തനിക്കൊപ്പമുണ്ടെന്നും ചാക്കോച്ചന്‍ പറയുന്നു.

ഡോക്ടറാവാന്‍ പറ്റി

അന്നത്തെപ്പോലെ തന്നെ ഇന്നും താന്‍ ഇമോഷണലാണെന്നും താരം പറയുന്നു. ഇമോഷണല്‍ രംഗങ്ങള്‍ കണ്ടാല്‍ കരയാറുണ്ട്. മാസ്സ് സീനുകള്‍ വന്നാല്‍ കൈയ്യടിച്ച് ആവേശം കൊള്ളാറുണ്ട്. എംബിഎ പഠിച്ച് ഡോക്ടറായ ആളാണ് താനെന്നും അദ്ദേഹം പറയുന്നു. അനിയത്തിപ്രാവില്‍ എംബിഎ പഠിക്കുന്ന പയ്യനായിരുന്നു. വൈറസിലേക്ക് എത്തിയപ്പോള്‍ ഡോക്ടറാടി മാറി. പ്രീഡിഗ്രിക്ക് സെക്കന്‍ഡ് ഗ്രൂപ്പായിരുന്നു പഠിച്ചത്. ഡോക്ടറാവണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. വൈറസിലൂടെ ആ മോഹം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആ കതാപാത്രം നന്നായതിന് പിന്നിലെ പ്രധാന കാരണം ഈ ആഗ്രഹമാണ്.

 മകന്‍രെ പേര്

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായാണ് ചാക്കോച്ചനും പ്രിയയ്ക്കും മകന്‍ ജനിച്ചത്. ജനനം മുതല്‍ത്തന്നെ ഇസ്ഹാക്കും താരമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബൈബിളില്‍ നിന്നുമാണ് മകന് പേര് തിരഞ്ഞെടുത്തത്. സാറയ്ക്കും അബ്രഹാമിനും തൊണ്ണൂറാമത്തെ വയസ്സിലാണ് ഇസ്ഹാക്ക് ജനിക്കുന്നത്. തങ്ങളുടെ കാര്യത്തിലും വൈകി വന്ന കുഞ്ഞാണ് അവന്‍. അതിനാലാണ് ഇസ്ഹാക്ക് എന്ന് പേരിട്ടത്. അതോടൊപ്പം അപ്പന്റെ പേരും ചേര്‍ത്തു. അങ്ങനെയാണ് ഇസ്ഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്ന് പേര് വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X