കുഞ്ചാക്കോ ബോബന്‍റെ കരാട്ടെ കിഡ്, ഇസ എന്‍റെ ക്ഷമ പരീക്ഷിച്ച് നില്‍ക്കുകയാണ്, ചിത്രം വൈറല്‍
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ പുതുമുഖമാണ് അദ്ദേഹം. ഇന്നും ഈ റെക്കോര്‍ഡ് അദ്ദേഹത്തില്‍ ഭദ്രമാണെന്നുള്ളതാണ് മറ്റൊരു കാര്യം. പ്രണയവിവാഹമായിരുന്നു കുഞ്ചാക്കോ ബോബന്റേത്. ആദ്യ ചിത്രത്തില്‍ ഓ പ്രിയേ എന്ന ഗാനം പാടുമ്പോള്‍ ജീവിതസഖിയുടെ പേരും അതായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്.
14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ചാക്കോച്ചന്റെയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസയെത്തിയത്. മകനെത്തിയതിന് ശേഷമായാണ് മുന്‍പ് അനുഭവിച്ച വിഷമത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞത്. പ്രതീക്ഷയോടെ കുഞ്ഞതിഥിക്കായി കാത്തിരിക്കുകയായിരുന്നു ഇവര്‍. മകന്‍റെ മാറ്റങ്ങളെക്കുറിച്ചെല്ലാം തുറന്നുപറഞ്ഞും ഇവരെത്താറുണ്ട്.
ഇസയെ ചുറ്റിപ്പറ്റിയാണ് ഇവരുടെ ലോകം ഇപ്പോള്‍ കറങ്ങുന്നത്. കുഞ്ഞ് ഇസയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. ലോക് ഡൗണ്‍ കാലമായതിനാല്‍ വീട്ടിലേക്ക് തിരിച്ചെത്തിയ ചാക്കോച്ചന്‍ മകന്റെ വിശേഷങ്ങളെക്കുറിച്ച് വാചാലനായെത്താറുണ്ട് മിക്കപ്പോഴും. മകന്‍ വന്നതോടെ ഇവവരുടെ ജീവിതവും മാറി മറിയുകയായിരുന്നു. ചിത്രീകരണത്തിനായി പോവുമ്പോഴെല്ലാം എത്രയും പെട്ടെന്ന് തിരിച്ച് വരണമെന്നാണ് തോന്നാറുള്ളതെന്ന് താരം പറഞ്ഞിരുന്നു. പ്രിയയ്‌ക്കൊപ്പം മകന്റെ കാര്യങ്ങളെല്ലാം താനും ചെയ്യാറുണ്ടെന്നും താരം പറഞ്ഞിരുന്നു. താരങ്ങളെല്ലാം ഇടയ്ക്ക് ഇസക്കുട്ടനെ കാണാനായെത്തിയിരുന്നു.

ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഇസയുടെ ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കരാട്ടെ കിഡ് എന്നായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്‍രെ ക്ഷമ പരീക്ഷിച്ചാണ് അവന്റെ നില്‍പ്പെന്നും താരം കുറിച്ചിരുന്നു.
ചാക്കോച്ചന്റെ ലോകം തന്നെ ഇന്ന് ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു, "ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ടെന്നായിരുന്നു പ്രിയ പറഞ്ഞത്.


Click it and Unblock the Notifications