കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുന്ന ചാക്കോച്ചന്‍! മൊബൈലില്‍ കളിക്കുന്ന ടൊവിനോ, വീഡിയോ വൈറലാവുന്നു

റിലീസിനെത്തി രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുന്ന വൈറസ് നല്ല പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ നിരവധി യുവതാരങ്ങളെ അണിനിരത്തി ആഷിക് അബുവിന്റെ സംവിധാനത്തിലായിരുന്നു വൈറസ് ഒരുക്കിയത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, പാര്‍വ്വതി, റിമ കല്ലിങ്കല്‍, ശ്രീനാഥ് ഭാസി, എന്നിങ്ങനെയുള്ള താരങ്ങളാണ് ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത്.

virus

ഇപ്പോഴിതാ വൈറസിന്റെ ലൊക്കേഷനില്‍ നിന്നും പാര്‍വ്വതി പകര്‍ത്തിയെടുത്ത ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന കുഞ്ചാക്കോ ബോബനും ടൊവിനോയുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഡയലോഗ് പഠിക്കാന്‍ കഷ്ടപ്പെടുകയാണ് ചാക്കോച്ചന്‍. ഈ സമയത്ത് മൊബൈലില്‍ കളിക്കുകയാണ് ടൊവിനോ. വൈറസിലെ ഡോ. സാജനും കളക്ടര്‍ ബ്രോയും എങ്ങനെയാണ് അഭിനയിച്ചതെന്നുള്ള തെളിവാണെന്നും പറഞ്ഞായിരുന്നു ചാക്കോച്ചനെത്തിയത്. പ്രതീക്ഷിക്കാതെ എടുത്ത വീഡിയോയ്ക്ക് പാര്‍വ്വതിയ്ക്ക് നന്ദിയും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.

രസകരമായ കാര്യം ചാക്കോച്ചന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ ബഹളമാണ്. ചാക്കോച്ചന്‍ കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുമ്പോള്‍ നീ എന്താണ് അവിടെ ചെയ്യുന്നതെന്ന് ടൊവിനോയോട് ചോദിക്കുകയാണ് പാര്‍വ്വതി. പാര്‍വ്വതി മാത്രമല്ല വൈറസിലെ താരങ്ങളായ ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങി നിരവധി താരങ്ങളും രസകരമായ കമന്റുകളുമായി എത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X