For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയയാണ് തീരുമാനിക്കുന്നത്! മകന് നല്‍കാനുള്ള ഉപദേശത്തെക്കുറിച്ച് ചാക്കോച്ചന്‍ പറയുന്നത് ഇങ്ങനെ!

  |

  അടുത്തിടെയായിരുന്നു കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ മകനെക്കുറിച്ച് വാചാലരായി ഇരുവരും എത്തിയിരുന്നു. ഇസഹാക്കിന്റെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഡയപ്പര്‍ മാറ്റാനും കുഞ്ഞിനെ കുളിപ്പിക്കാനുമൊക്കെ താനും പഠിച്ചുവെന്ന് താരം പറയുന്നു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയയാണ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. സ്വന്തമായെടുക്കുമ്പോള്‍ അത് വന്‍തല്ലിപ്പൊളിയായി മാറുന്ന പതിവാണെന്നും താരം പറയുന്നു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  തലവെട്ടി ഒട്ടിച്ചതാണോയെന്ന് മമ്മൂക്ക! ജയറാമിന്‍റെ മേക്കോവര്‍ കണ്ട് മെഗാസ്റ്റാറിന്‍റെ പ്രതികരണം?

  ചാക്കോച്ചന് മകന്‍ ജനിച്ചുവെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. കുഞ്ഞതിഥിയുടെ ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. വീട്ടിലെ സ്റ്റാര്‍ താനാണെങ്കിലും സൂപ്പര്‍ സ്റ്റാര്‍ അവനാണെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അപ്പനെപ്പോലെ ഡീസന്റാണ് അവനെന്ന് തോന്നുന്നു, വിശക്കുമ്പോള്‍ കുറച്ച് പ്രശ്‌നമാണെന്നും അദ്ദേഹം പറയുന്നു. മകനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അദ്ദേഹം വാചാലനാവാറുണ്ട്. ആരേയും വില കുറച്ച് കാണരുതെന്ന ഉപദേശമാണ മകന് നല്‍കാനുള്ളതെന്നും താരം പറഞ്ഞിരുന്നു. സിനിമാജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

  വീട്ടില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ് ഡാന്‍സിനോടുള്ള താല്‍പര്യം. അപ്പന്റെ അമ്മയാണ് ചെറുപ്പത്തിലേ ഭരതനാട്യം പഠിക്കാന്‍ നിര്‍ബന്ധിച്ചത്. അരങ്ങേറ്റവും നടത്തിയിരുന്നു. ആ ക്രഡിറ്റ് അമ്മച്ചിക്കാണ്. പിന്നീട് ഭാവിയില്‍ സിനിമയിലേക്കെത്തിയപ്പോള്‍ അത് ഗുണകരമായി മാറുകയായിരുന്നുവെന്നും താരം പറയുന്നു. അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകന്‍ കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചതാണ്. ചാക്കോച്ചനെന്ന വിളിയേക്കാള്‍ കൂടുതല്‍ ചാക്കോ അച്ഛനെന്ന വിളിയാണ് ഏറെ ഇഷ്ടമെന്നും താരം പറയുന്നു.

  സഹപ്രവര്‍ത്തകരുമായി അടുത്ത ബന്ധത്തിലാണ് കുഞ്ചാക്കോ ബോബന്‍. പരിപാടികളിലും മറ്റും പങ്കെടുക്കാനായി അദ്ദേഹം എത്താറുണ്ട്. സ്വന്തം സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല മറ്റ് താരങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനാവാറുണ്ട്. ഫഹദ് ഫാസിലിനോടും സൗബിനോടും പറയാനുള്ള കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എക്‌സലന്റ് ആക്ടേഴ്‌സാണ് നിങ്ങളെന്നും എവിടുന്നാണ് അഭിനയം വരുന്നതെന്നും അത്ഭുതപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. വൈറസിലേയും കുമ്പളങ്ങിയിലേയും സൗബിന്‍രെ പ്രകടനം കണ്ട് കോരിത്തരിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

  ടൊവിനോ തോമസിനോട് പറയാനുള്ള കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ നിന്നെ ഞാന്‍ ഉമ്മച്ചനെന്ന് വിളിച്ചോട്ടെയെന്നായിരുന്നു താരം ചോദിച്ചത്. കാരണം ചോദിച്ചപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചിരിക്കുകയായിരുന്നു. റിമ കല്ലിങ്കലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബോള്‍ഡസ്റ്റ് ആന്‍ഡ് സ്‌ട്രോങ്ങസ്റ്റ് ഫൈറ്റേഴ്‌സ് ഇന്‍ ദി ഇന്‍ഡസ്ട്രിയെന്നായിരുന്നു താരം പറഞ്ഞത്. നമിതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്യൂട്ട്, ഗുഡ് ഫ്രണ്ട് എന്നായിരുന്നു മറുപടി. മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്.

  ഈ പണി തനിക്ക് പറ്റിയതല്ലെന്ന് മനസ്സിലായപ്പോള്‍ത്തന്നെ അത് നിര്‍ത്തിയെന്ന് താരം പറയുന്നു. തന്റെ സിനിമകള്‍ കണ്ട് ഇഷ്ടമായവര്‍ ആ തരത്തിലുള്ള പരിഗണന തന്നിരുന്നു. ചാക്കോച്ചനാണ് സ്ഥലം വാങ്ങിക്കാന്‍ വരുന്നതെന്നറിഞ്ഞ് പലരും സ്ഥലം വിറ്റിരുന്നുവെന്നും താരം പറയുന്നു. താനറിയാതെ തന്നെ പലരും പേര് ഉപയോഗിച്ചിട്ടുണ്ട്. കൊച്ചിയില്‍ വീട് വെക്കാന്‍ സ്ഥലം അന്വേഷിച്ച് നടന്ന് അറിയാതെ പെട്ടുപോയതാണെന്നും അദ്ദേഹം പറയുന്നു.

  സിനിമയ്ക്ക് വേണ്ടി നീ മാറണമെന്ന തരത്തിലുള്ള ഉപദേശം ആദ്യമായി തന്നത് ലാല്‍ ജോസാണ്. മീശയെടുക്കാന്‍ പോലും സമ്മതിക്കാറില്ലായിരുന്നു മുന്‍പ്. ഇന്ന് ആ കാഴ്ചപ്പാടൊക്കെ മാറി എന്ത് സാഹസത്തിനും തയ്യാറാണ്. ഇക്കാര്യത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത് അദ്ദേഹമായിരുന്നു. അതിന് ശേഷമായിരുന്നു താന്‍ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തതെന്നും താരം പറയുന്നു. ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്നും മാറിയതും അതിന് ശേഷമായിരുന്നുവെന്നും താരം പറയുന്നു.

  English summary
  Kunchako Boban Talking about His Family.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X