കുഞ്ചാക്കോ ബോബനെ പ്രിയ മാത്രമല്ല ആരാധകരും ഞെട്ടിച്ചു! പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് കിടുക്കി! കാണൂ

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബനെന്ന താരം തുടക്കം കുറിച്ചത്. സിനിമാ കുടുംബത്തിലെ ഇളംതലമുറയുടെ സിനിമാപ്രവേശത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചത്. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോയായിരുന്ന ഉദയയുടെ സാരഥിയായ കുഞ്ചാക്കോയുടെ ചെറുമകനാണ് ചാക്കോച്ചന്‍. കുഞ്ചാക്കോ ബോബന്റെ പിതാവായ ബോബന്‍ കുഞ്ചാക്കോ നടനും സംവിധായകനും നിര്‍മ്മാതാവുമായിരുന്നു. കുട്ടിക്കാലം മുതല്‍ത്തന്നെ സിനിമയുമായി അടുത്ത ബന്ധമുണ്ടായിരുന്നു ചാക്കോച്ചന്. സിനിമയുടെ എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയതിന് ശേഷമാണ് താരം അപ്പന്റെയും അപ്പാപ്പന്റെയും വഴി പിന്തുടരാന്‍ തീരുമാനിച്ചത്.

സുധിയെന്ന കഥാപാത്രത്തെയായിരുന്നു താരം അനിയത്തിപ്രാവില്‍ അവതരിപ്പിച്ചത്. മിനിയായെത്തിയത് ശാലിനിയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളായിരുന്നു മറ്റൊരു ആകര്‍ഷണീയത. ആദ്യ ചിത്രത്തിലൂടെ തന്നെ യുവജനതയുടെ ഹരമായി മാറുകയായിരുന്നു ഈ താരം. അനിയത്തിപ്രാവിന് പിന്നാലെ ഇറങ്ങിയ സിനിമകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ചോക്ലേറ്റ് ഹീറോയായി മാറുകയായിരുന്നു ഈ താരപുത്രന്‍. എക്കാലത്തെയും മികച്ച പ്രണയ ചിത്രവും ക്യാംപസ് സിനിമകളുമൊക്കെ പരിശോധിക്കുമ്പോള്‍ ചാക്കോച്ചന്റെ ചിത്രങ്ങളും ആ ലിസ്റ്റിലുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. നവംബര്‍ 2നാണ് അദ്ദേഹത്തിന്റെ പിറന്നാള്‍. 42 ലേക്ക് കടക്കുന്ന താരത്തിന് ആശംസ നേര്‍ന്ന് സിനിമാലോകവും ആരാധകരും രംഗത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയും താരത്തിന്റെ പിറന്നാള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

ചാക്കോച്ചന് 42

ചാക്കോച്ചന് 42

പ്രായം തളര്‍ത്താത്ത സൗന്ദര്യമെന്ന വിശേഷണത്തിനര്‍ഹനാണ് ഈ താരം. മുടിയുടെ കാര്യത്തില്‍ അല്‍പ്പം പിന്നാക്കമാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് താരത്തെ കളിയാക്കാറുമുണ്ട്. തന്റെ രൂപം പലപ്പോഴും അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നായിരുന്നു താരത്തിന്റ വെിലയിരുത്തല്‍. ചോക്ലേറ്റ് ഹീറോയെന്ന വിശേഷണത്തോട് വല്യ താല്‍പര്യമില്ലെന്ന് താരം തുടക്കം മുതലേ വ്യക്തമാക്കിയിരുന്നു. 42 ലേക്ക് കടന്നിരിക്കുകയാണ് ഈ താരം.

ആരാധകരുടെ സമ്മാനം

ആരാധകരുടെ സമ്മാനം

ആരാധക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. ഇത്തവണത്തെ ആഘോഷം എങ്ങനെ വിപുലമാക്കാമെന്ന ആലോചിച്ചപ്പോഴാണ് ഇങ്ങനെയൊരു നിര്‍ദേശം വന്നതെന്ന് അവര്‍ പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഇന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം നല്‍കാനാണ് ചാക്കോച്ചന്‍ ലവേഴ്‌സ് തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലങ്ങോളമുള്ള സര്‍ക്കാരാശുപത്രിയില്‍ ജനിച്ചുവീഴുന്ന ഓരോ പൊന്നോമനയ്ക്കും സ്വര്‍ണ്ണ സമ്മാനം നല്‍കുമെന്ന് ഇവര്‍ പറയുന്നു.

 ഇത്തവണത്തെ ആഘോഷം

ഇത്തവണത്തെ ആഘോഷം

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പയാണ് താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ സിനിമ. രാമന്റെ ഏദന്‍തോട്ടത്തിന് ശേഷം അനു സിത്താരയ്‌ക്കൊപ്പം താരം അഭിനയിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോണി എന്ന ടൈറ്റില്‍ കഥാപാത്രമായാണ് താരമെത്തുന്നത്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തൊരുക്കിയ ചിത്രത്തെ കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

 പ്രിയയുടെ സര്‍പ്രൈസ്

പ്രിയയുടെ സര്‍പ്രൈസ്

റൊമാന്റിക് ഹീറോയായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു കുഞ്ചാക്കോ ബോബന്‍ വിവാഹിതനാവുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ആരാധികമാരുടെ ചങ്ക് തകര്‍ക്കുന്ന കാര്യമായിരുന്നു ഇത്. പ്രണയവിവാഹമാണ് തന്റേതെന്നും പ്രണയകഥയെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. പ്രിയയുടെ പിന്തുണയെക്കുറിച്ച് താരം എപ്പോഴും വാചാലനാവാറുണ്ട്. ചാക്കോച്ചനോടൊപ്പം സെറ്റിലേക്കെത്തുന്ന പ്രിയ നല്ലൊരുകുക്കാണെന്നും ഭക്ഷണപ്രിയയാണെന്നും സഹതാരങ്ങളും പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ പിറന്നാളിന് പ്രിയയുടെ സര്‍പ്രൈസ് എന്താണെന്നാണ് ആരാധകരുടെ ചോദ്യം.

ചോക്ലേറ്റ് ഹീറോയില്‍ നിന്നും മോചനം

ചോക്ലേറ്റ് ഹീറോയില്‍ നിന്നും മോചനം

സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളില്‍ നിന്നും മോചിതനാവണമെന്ന് താരം ആഗ്രഹിച്ചിരുന്നു. റൊമാന്റിക്, ചോക്ലേറ്റ് ഹീറോയ്ക്കുമപ്പുറത്ത് കോമഡിയും വില്ലത്തരവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് താരം തെളിയിക്കുകയായിരുന്നു പിന്നീട്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചതോടെയാണ് സംവിധായകരില്‍ പലരും താരത്തെ കൃത്യമായി ഉപയോഗിച്ചതും.

സിനിമയ്ക്കായുള്ള തയ്യാറെടുപ്പ്

സിനിമയ്ക്കായുള്ള തയ്യാറെടുപ്പ്

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകള്‍ താരവും നടത്താറുണ്ട്, ലുക്കിലും എടുപ്പിലും വ്യത്യസ്തമായിരിക്കണം ഓരോ കഥാപാത്രമെന്ന കാര്യത്തില്‍ താരം ശ്രദ്ധ പുലര്‍ത്താറുണ്ട്. നാടന്‍ കഥാപാത്രങ്ങളേയും മോഡേണ്‍ വേഷങ്ങളേയും ഒരുപോലെ അവതരിപ്പിച്ചാണ് ഈ താരം മുന്നേറുന്നത്.

ടെലിവിഷനിലേക്കുമെത്തി

ടെലിവിഷനിലേക്കുമെത്തി

കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ലാല്‍ ജോസ്. ലാലുവിന്റെ സിനിമയിലേക്ക് പുതിയ നായകനേയും നായികയേയും കണ്ടെത്താനായി റിയാലിറ്റി ഷോ തുടങ്ങിയപ്പോള്‍ മെന്ററായി താരവും എത്തിയിരുന്നു. ബിഗ് സ്‌ക്രീനില്‍ സജീവമായി തുടരുന്നതിനിടയിലായിരുന്നു ചാക്കോച്ചന്‍ മിനിസ്‌ക്രീനിലേക്കെത്തിയത്. സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും രസകരമായ അനുഭവങ്ങള്‍ താരം പങ്കുവെച്ചിരുന്നു.

നൃത്തത്തിലെ മികവ്

നൃത്തത്തിലെ മികവ്

അഭിനയം മാത്രമല്ല നൃത്തത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ താരം. താരത്തിന്റെ സിനിമകളിലെ ഗാനങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നതിന് പിന്നില്‍ ഒരു കാരണം ഇതാണ്. സിനിമയ്‌ക്കൊപ്പം നൃത്ത പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്, സ്റ്റേജ് ഷോകളില്‍ വേദിയെ ഹരം കൊള്ളിക്കുന്ന പ്രകടനവുമായാണ് താരമെത്താറുള്ളത്.

സോഷ്യല്‍ മീഡിയയുടെ ആഘോഷം

സോഷ്യല്‍ മീഡിയയുടെ ആഘോഷം

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ചാക്കോച്ചന്‍. പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി മാറ്റാന്‍ സോഷ്യല്‍ മീഡിയയും രംഗത്തുണ്ട്. സിനിമാലോകത്തുനിന്നും മാത്രമല്ല ആരാധകരില്‍ നിന്നും താരത്തിന് ആശംസാപ്രവാഹമാണ്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X