For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയയുടെ സര്‍പ്രൈസുകളില്‍ പ്രിയപ്പെട്ടത്! ഇസ വന്നതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് ചാക്കോച്ചന്‍!

  |

  ചോക്ലേറ്റ് ഹീറോയായെത്തിയ കുഞ്ചാക്കോ ബോബന്‍ അടുത്തിടെയായിരുന്നു ഏത് വേഷവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചത്. നായകനായി മാത്രമല്ല അതിഥിയായും തിളങ്ങുകയാണ് താരം. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും മകന്‍ ജനിച്ചത്. ഇസഹാക്ക് വന്നതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ചും പ്രിയ നല്‍കിയ സര്‍പ്രൈസുകളില്‍ ഏറെ പ്രിയപ്പെട്ടതിനെക്കുറിച്ചുമൊക്കെ അടുത്തിടെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ലേറ്റസ്റ്റ് ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  മന്നത്ത് മനോഹരമായിരിക്കുന്നതിന് പിന്നില്‍ ഗൗരിയാണ്! ഭാര്യയെക്കുറിച്ച് വാചാലനായി ഷാരൂഖ് ഖാന്‍!

  തങ്ങളുടെ ജീവിതത്തിലേക്ക് മകന്‍ എത്തിയ സന്തോഷം പങ്കുവെച്ച് എത്തിയത് കുഞ്ചാക്കോ ബോബനായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഈ വാര്‍ത്ത വൈറലായി മാറിയത്. കുഞ്ഞതിഥിയുടെ ചിത്രവും താരം പങ്കുവെച്ചിരുന്നു. ആരാധകരുടെ സ്വന്തം താരമായ ചാക്കോച്ചന്റെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സിനിമാലോകവും ആരാധകരുമെല്ലാം ഇസഹാക്ക് എന്ന ഇസയ്ക്ക് പിന്നാലെയായിരുന്നു. ക്യൂട്ട് ഇസയുടെ ചിത്രങ്ങളെല്ലാം തരംഗമായി മാറിയിരുന്നു.

  മകന്‍ വന്നതിന് ശേഷം ചാക്കോച്ചന്റെ ജീവിതം മുഴുവനും അവന് ചുറ്റിലായി കറങ്ങുകയാണെന്നും അവന്റെ കാര്യങ്ങളെല്ലാം ചെയ്യാനായി താരവും കൂടുന്നുണ്ടെന്ന് പ്രിയ പറഞ്ഞിരുന്നു. ഇടയ്ക്ക് മകന്‍ കരയുന്നത് താന്‍ കേള്‍ക്കാറില്ലെന്നും അപ്പോഴേക്കും ചാക്കോച്ചന്‍ അവനെ എടുത്തിട്ടുണ്ടാവുമെന്നും താരപത്‌നി പറഞ്ഞിരുന്നു. ഇത്രയും സ്‌നേഹം അദ്ദേഹം മകനായി അടക്കിവെച്ചിരിക്കുകയായിരുന്നോ എന്ന് തോന്നിപ്പോയെന്നും പ്രിയ സാക്ഷ്യപ്പെടുത്തിയിരുന്നു.

  14 വര്‍ഷത്തിന് ശേഷം

  14 വര്‍ഷത്തിന് ശേഷം

  നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. വിവാഹം കഴിഞ്ഞ് 14 വര്‍ഷം പിന്നിട്ടതിന് പിന്നാലെയായാണ് മകനെത്തിയത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടുമ്പോഴും മനസ്സില്‍ ഒരുപാട് വേദന കൊണ്ടുനടന്നിരുന്നു ഇരുവരും. പ്രിയയുടെ പിറന്നാളും ബേബി ഷവറിനിടയിലെ ചിത്രങ്ങളുമൊക്കെ പുറത്തുവന്നത് ഇസയുടെ വരവിന് ശേഷമായിരുന്നു.

  ജീവിതത്തില്‍ നേരിടുന്ന വലിയ വേദനകളിലൊന്നാണ് കുട്ടികളെക്കുറിച്ചുള്ള ചോദ്യമെന്ന് പ്രിയ പറഞ്ഞിരുന്നു. ഇനി മക്കളുണ്ടാവാന്‍ സാധ്യതയില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ വരെ തനിക്ക് കേള്‍ക്കേണ്ടി വന്നിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. വ്യായാമം ചെയ്തായിരുന്നു ചാക്കോച്ചന്‍ ആ വേദനയെ മറന്നത്. കുറച്ചേറെ കാത്തിരിക്കേണ്ടി വന്നെങ്കിലും കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഈ താരകുടുംബം.

  പ്രിയ തനിക്ക് നിരവധി സര്‍പ്രൈസുകള്‍ നല്‍കിയിരുന്നുവെങ്കിലും അതിലേറെ പ്രിയപ്പെട്ടതാണ് കുഞ്ഞിനെ കുളിപ്പിക്കുന്ന കാഴ്ചയെന്ന് ചാക്കോച്ചന്‍ പറയുന്നു. പന്ത്രണ്ടാമത്തെ ദിവസം മുതല്‍ പ്രിയ കുഞ്ഞിനെ കുളിപ്പിക്കാന്‍ തുടങ്ങിയിരുന്നു. കുഞ്ഞ് വന്നാല്‍ എങ്ങനെ നോക്കണമെന്ന കാര്യത്തെക്കുറിച്ച് ആദ്യം പ്രിയയ്ക്ക് ടെന്‍ഷനായിരുന്നു.

  സ്വന്തമായി കുളിപ്പിക്കാന്‍ തുടങ്ങിയ ദിവസങ്ങളില്‍ പ്രിയയ്ക്ക് ആകെ പേടിയായിരുന്നു. പിന്നീട് ഡോക്ടറെ വിളിച്ച് ചോദിച്ചതിന് ശേഷമാണ് സമാധാനമായത്. കുഞ്ഞിനെ താന്‍ കുളിപ്പിക്കുന്നതില്‍ കുഴപ്പമുണ്ടോയെന്നായിരുന്നു പ്രിയയുടെ ചോദ്യം. കുഞ്ഞ് സുഖമായി ഉറങ്ങുന്നുണ്ടോയെന്നും പാല് കുടിക്കുന്നുണ്ടോയെന്നും പിന്നെന്ത് കുഴപ്പമെന്നുമായിരുന്നു പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

  വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നത് പ്രിയയാണ്. മത്തി മുതല്‍ മാണിക്യം വരെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് താനാണെന്നാണ് പ്രിയ പറയാറുള്ളത്. തന്‍രെ വസ്ത്രമടക്കം എല്ലാ കാര്യങ്ങളും സെറ്റ് ചെയ്യുന്നത് പ്രിയയാണ്. ഡേറ്റിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കാറുണ്ട്, തനിക്ക് പോയി അഭിനയിച്ചാല്‍ മതി, ബാഡ്മിന്റണ്‍ കളിച്ചാല്‍ മതി. മള്‍ട്ടിടാസ്‌കിങ്ങ് പരിപാടിയില്‍ താന്‍ പിറകോട്ടാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

  English summary
  Kunchako Boban about Priya's surprise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X