ഈ ചിത്രം പരാജയപ്പെട്ടാല്‍ പഴയ അവസ്ഥയിലാവും നീ, ലാല്‍ ജോസിന്‍റെ വാക്കുകളെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍
വര്‍ഷങ്ങളോളം ചോക്ലേറ്റ് ഹീറോയായി തുടര്‍ന്ന താരമായിരുന്നു കുഞ്ചാക്കോ ബോബന്‍. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ഈ ട്രാക്കില്‍ നിന്നും താരം മാറിയത്. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു അദ്ദേഹം. വില്ലത്തരവും നായകവേഷവും അതിഥിയായുമെല്ലാം എത്തുന്നുണ്ട് കുഞ്ചാക്കോ ബോബന്‍. മികച്ച വില്ലനുള്ള പുരസ്‌കാരം നല്‍കുമ്പോഴും ചോക്ലേറ്റ് ഹീറോ വിശേഷണമുണ്ടാവാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്താണ് ലാല്‍ ജോസ്. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമുണ്ട്. കരിയറില്‍ ഏറെ ടെന്‍ഷനോടെ ചെയ്ത ലാല്‍ ജോസ് സിനിമയെക്കുറിച്ചും, അതേക്കുറിച്ച് അന്ന് ലാലു പറഞ്ഞതിനെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ചാനല്‍ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.

ടെന്‍ഷനോടെ
ഞാൻ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചു അഭിനയിച്ച രണ്ടു സിനിമകൾ എന്ന് പറയുന്നത് ട്രാഫിക്കും, എൽസമ്മ എന്ന ആൺകുട്ടിയുമാണ്. പ്രത്യേകിച്ച് എൽസമ്മ ലാലു ഇതുവരെ കാണാത്ത രീതിയിൽ എന്നെ മോൾഡ് ചെയ്യുന്നു. അത് ഏതു രീതിയിൽ ആളുകൾ എടുക്കും എന്നതിനെക്കുറിച്ച് എനിക്ക് ഒരു പിടിത്തവും ഇല്ലായിരുന്നു. പൂർണമായും ലാലുവിനെ വിശ്വസിച്ചു ചെയ്ത സിനിമയാണെന്നും താരം പറയുന്നു.

ഗുണം കിട്ടുന്നത്
ലാലു പറയുകയും ചെയ്തു, "ഈ സിനിമ കൊണ്ട് കൂടുതൽ ഗുണം കിട്ടാൻ പോകുന്നത് നിനക്കാണ് അല്ലെങ്കിൽ ഏറ്റവും കൂടുതൽ ദോഷം വരാൻ പോകുന്നതും നിനക്ക് തന്നെയാണ്, ഇതിലെ പാലുണ്ണി എന്ന കഥാപാത്രം വിജയിക്കുകയാണെങ്കിൽ ആക്ടർ എന്ന നിലയ്ക്ക് നിനക്ക് ഒരു മൈലേജ് കിട്ടും. അല്ലെങ്കിൽ നീ പഴയ പോലെ കാലിനിടയിൽ ബൈക്കുമായി കറങ്ങേണ്ടി വരും", എന്നാണ് ലാലു പറഞ്ഞത്.

വിജയിച്ചു
എന്തായാലും ഒരു നടൻ എന്ന നിലയിൽ എന്റെ ഇമേജ് ബ്രേക്ക് ചെയ്ത കഥാപാത്രമായി പാലുണ്ണി മാറി എന്നതാണ് യാഥാർഥ്യം. അത് കൊണ്ട് സിനിമ എനിക്ക് വീണ്ടും ഭാഗ്യങ്ങൾ നൽകിയെന്നുമായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ഒറ്റനോട്ടത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമോയെന്ന് ആശങ്കപ്പെട്ടുവെങ്കിലും പാലുണ്ണിയായി ജീവിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. ആന്‍ അഗസ്റ്റിനായിരുന്നു എല്‍സമ്മയായെത്തിയത്.
Recommended Video

സിനിമയിലെ ഇടവേള
ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നു കുഞ്ചാക്കോ ബോബന്‍. ആ ഇടവേളയ്ക്ക് പിന്നിലെ കാരണം താന്‍ തന്നെയായിരുന്നുവെന്നും താരം തുറന്നുപറഞ്ഞിരുന്നു. പാരകളൊന്നുമുണ്ടായിരുന്നില്ല. തമിഴ് സിനിമകളില്‍ നിന്നുവരെ അവസരം ലഭിച്ചിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. അങ്ങനെയാണ് ഇടവേളയുണ്ടായത്. തിരിച്ചുവരവിലായിരുന്നു കോമഡിയും ചെയ്യാനാവുമെന്ന് കുഞ്ചാക്കോ ബോബന്‍ തെളിയിച്ചത്. അതിന് ശേഷമായി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായിരുന്നു ചാക്കോച്ചന് ലഭിച്ചതും.


Click it and Unblock the Notifications











