പ്രിയ നല്‍കിയ മികച്ച പ്രണയസമ്മാനം ഇത് ! ഇസയെ നെഞ്ചോടു ചേര്‍ത്ത് കുഞ്ചാക്കോ ബോബന്‍!

കുഞ്ചാക്കോ ബോബന്റെയുടേയും പ്രിയയുടേയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അനിയത്തിപ്രാവെന്ന സിനിമയിലൂടെയായിരുന്നു ഉദയ കുടുംബത്തിലെ ഇളംതലമുറയായ ചാക്കോച്ചന്റെ സിനിമാപ്രവേശം. താന്‍ നടനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയായിരുന്നു അദ്ദേഹത്തിന്റെ വരവ്. ഇന്നും ഈ റെക്കോര്‍ഡ് മറ്റാരും ഭേദിച്ചിട്ടില്ല. സിനിമാജീവിതത്തിലെ വിശേഷങ്ങള്‍ മാത്രമല്ല കുടുംബ കാര്യങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായി തങ്ങളുടെ ജീവിതത്തിലേക്കെത്തിയ ഇസഹാഖിക്കനെക്കുറിച്ചും ചാക്കോച്ചന്‍ വാചാലനാവാറുണ്ട്.

ജീവിതത്തിലെ വലിയ സന്തോഷമാണ് മകന്‍. പ്രിയ നല്‍കിയ ഏറ്റവും മികച്ച പ്രണയസമ്മാനം എന്താണെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ ഉത്തരം ഇസയാണ്. ഇസയെ എടുത്തുയര്‍ന്ന ചിത്രമാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ടായിരുന്നു ഈ പോസ്റ്റ് വൈറലായി മാറിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മകന് ചുറ്റും കറങ്ങുകയാണെന്നും അവനൊന്ന് കരഞ്ഞാല്‍ അപ്പോള്‍ത്തന്നെ അദ്ദേഹം അറിയുമെന്നും പ്രിയ പറഞ്ഞിരുന്നു. ഇസ മുട്ടിലിഴയാനൊക്കെ തുടങ്ങിയെന്നും ഇപ്പോള്‍ ആശാന്‍ തന്നെപ്പോലെ ശാന്തസ്വഭാവക്കാരനാണെന്നുമായിരുന്നു ചാക്കോച്ചന്‍ പറഞ്ഞത്.

Kunchako Boban

പൂര്‍ണിമ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട് , ഗീതു മോഹന്‍ദാസ്, അനുമോള്‍, മുന്ന തുടങ്ങിയവരെല്ലാം കുഞ്ചാക്കോ ബോബന്റെ ചിത്രത്തിന് കീഴില്‍ സ്‌നേഹം വാരിവിതറിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം താരം മറുപടിയും നല്‍കിയിരുന്നു. ഏപ്രിലിലായിരുന്നു ചാക്കോച്ചനും പ്രിയയ്ക്കും അരികിലേക്ക് ഇസയെത്തിയത്. 2005ലായിരുന്നു ഇവരുടെ വിവാഹം. കുഞ്ഞിനെക്കുറിച്ച് ചോദിക്കുമ്പോള്‍ നേരിട്ട വിഷമത്തെക്കുറിച്ചും മറ്റും താരം തുറന്നുപറഞ്ഞിരുന്നു. തന്നെ സമാധാനിപ്പിക്കുന്നതിനിടയിലും ഇത്രയുമധികം മോഹം ആ മനസ്സിലുണ്ടായിരുന്നോ എന്നോര്‍ത്ത് താന്‍ അമ്പരന്നിട്ടുണ്ടെന്നായിരുന്നു പ്രിയ പറഞ്ഞത്. പ്രണയദിനത്തിലെ മികച്ച പോസ്റ്റുകളിലൊന്നായാണ് ആരാധകര്‍ ചാക്കോച്ചന്റെ കുറിപ്പിനേയും ചിത്രത്തേയും വിലയിരുത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X