For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് സിനിമാക്കാരന് പെണ്ണ് കിട്ടുക വലിയ ബുദ്ധിമുട്ടാണ്; ശോഭ ഭാര്യയായി വന്നതെങ്ങനെയാണെന്ന് പറഞ്ഞ് നടന്‍ കുഞ്ചൻ

  |

  പേര് കൊണ്ട് തന്നെ പ്രേക്ഷക പ്രിയങ്കരനായി മാറിയ നടനാണ് കുഞ്ചന്‍. അമ്പത്തിമൂന്ന് വര്‍ഷത്തിലേറെയായി അഭിനയ ജീവിതത്തില്‍ സജീവമായി തുടരുന്ന നടന്റെ വിശേഷങ്ങളാണ് അടുത്തിടെയായി പ്രചരിക്കുന്നത്. പല അഭിമുഖങ്ങളിലും മമ്മൂട്ടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹത്തിന്റെ വീടിനടുത്തുള്ള തന്റെ വീടിനെ കുറിച്ചുമൊക്കെ കുഞ്ചന്‍ പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ തന്റെ വിവാഹത്തെ കുറിച്ചും ഭാര്യ ശോഭയനെ കുറിച്ചുമൊക്കെ പറഞ്ഞ് കൊണ്ടാണ് നടനിപ്പോള്‍ എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം...

  'ശോഭയുമായിട്ടുള്ള തന്റെ വിവാഹം 1985 ലായിരുന്നു എന്നാണ് നടന്‍ പറയുന്നത്. ആ കാലത്ത് സിനിമാക്കാരന് ഒരു പെണ്ണ് കിട്ടുക അത്ര എളുപ്പമായിരുന്നില്ല. സിനിമ എന്തോ മോശപ്പെട്ട സംഗതി ആണെന്ന് പലരും ധരിച്ചു വച്ചിരുന്നു. നമ്മളൊരു സിനിമയില്‍ പിച്ചക്കാരന്‍ റോള്‍ ചെയ്താല്‍ ചിലര്‍ പറയും അയ്യേ പിച്ചക്കാരന്‍ ആയി അഭിനയിച്ച ആളാണ്. അയാളെ പെണ്ണ് ആലോചിക്കുമോ എന്ന്. പിന്നെ എന്റെ ഒരു കസിനാണ് ശോഭയുടെ കാര്യം ആദ്യം പറയുന്നത്. ഒരു പെണ്‍കുട്ടിയുണ്ട് ബ്യൂട്ടീഷന്‍ ആണ്. നമുക്കൊന്ന് പോയി നോക്കാം എന്നു പറഞ്ഞു.

  അങ്ങനെയാണ് ശോഭയെ കാണാന്‍ ചെല്ലുന്നത്. എന്റെ ജോലിയെ കുറിച്ചും അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും എല്ലാം കൃത്യമായി ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നതും വലിയ ഹോട്ടലില്‍ താമസിക്കുന്നതും മികച്ച ഭക്ഷണം കഴിക്കുന്നതും എല്ലാം നിര്‍മ്മാതാവിന്റെ കാശു കൊണ്ടാണ്. അതൊന്നും വിചാരിച്ച് എന്റെ കൂടെ വരരുതെന്നാണ് താന്‍ പറഞ്ഞത്. അതായത് ഒരു സാധാരണ നടനാണ്. അതിനനുസരിച്ചുള്ള ജീവിതമേ പ്രതീക്ഷിക്കാവൂ. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതു കൊണ്ട് അവര്‍ക്ക് എല്ലാവര്‍ക്കും എന്നെ ഇഷ്ടപ്പെടുകയും അങ്ങനെ കല്യാണം നടക്കുകയും ചെയ്തുവെന്നും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ കുഞ്ചന്‍ പറയുന്നു.

  ഭര്‍ത്താവ് ഉപദ്രവിച്ച കഥ പറഞ്ഞ് നടി പൂനം പാണ്ഡെ; അവള്‍ക്ക് വിശ്വസ്തത മാത്രം ഇല്ലെന്ന് പറഞ്ഞ് നടിയുടെ ഭർത്താവും

  മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, മുന്‍കാല നടന്‍ ജയന്‍ എന്നിങ്ങനെ പ്രമുഖരുമായി കുഞ്ചന്‍ അടുത്ത സൗഹൃദത്തിലായിരുന്നു. അതുപോലെ തന്നെ മലയാളത്തിനു പുറത്ത് തനിക്ക് ഏറ്റവും സൗഹൃദമുള്ള നടനെ കുറിച്ച് നടന്‍ സൂചിപ്പിച്ചു. പ്രധാനമായും കമല്‍ ഹാസനുമായിട്ടാണ് സൗഹൃദം ഉണ്ടായിരുന്നത്. മന്‍മദന്‍ അമ്പ് എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം താന്‍ അഭിനയിച്ചിരുന്നു. അന്നുതൊട്ട്
  തുടങ്ങിയ സൗഹൃദമാണ് ഇപ്പോഴും തുടര്‍ന്ന് പോരുന്നത്.

  കാമുകൻ്റെ വീട്ടിൽ നിന്നും താരപുത്രിയെ വലിച്ചിഴച്ച് കൊണ്ട് വന്ന് സൂപ്പർതാരം; ശ്രദ്ധ കപൂറിൻ്റെ പ്രണയകഥയിങ്ങനെ

  Recommended Video

  ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി

  സിനിമയേയും അഭിനയത്തെയും കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തരും. വളരെ താഴ്മയോടെ എല്ലാവരോടും പെരുമാറുന്ന വ്യക്തിയാണ് കമല്‍ ഹാസന്‍. എന്റെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു തിരക്കുകള്‍ കാരണം വരാന്‍ കഴിയാത്തതിനാല്‍ ഒരു കാര്‍ഡ് സമ്മാനമായി കൊടുത്തു വിട്ടു. 'സ്റ്റില്‍ ബാച്ചിലര്‍ ഗുഡ്‌ബൈ' എന്ന് മാത്രമേ അദ്ദേഹം അതില്‍ എഴുതിയിരുന്നുള്ളു. ഇന്നും താനത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. മുന്‍പാരിക്കല്‍ തന്റെ മകളുടെ വിവാഹം ക്ഷണിക്കാന്‍ പോയപ്പോള്‍ അദ്ദേഹത്തെ ആ കാര്‍ഡ് കാണിച്ചു കൊടുത്തു. ഇപ്പോഴും അതൊക്കെ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന് അറിഞ്ഞ് അദ്ദേഹം ശരിക്കും ഞെട്ടിയെന്നും കുഞ്ചന്‍ പറയുന്നു.

  ലളിത ചേച്ചി അനാഥയായി കിടക്കാന്‍ പാടില്ലെന്ന് തോന്നിയിട്ടാവാം; സരയൂവിൻ്റെ സ്‌നേഹത്തെ പറ്റി ശാന്തിവിള ദിനേശ്

  English summary
  Kunjan Opens Up How Shobha Becomes His Wife, Intersting Story goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X