'ഡയബറ്റിക്കായതിനാല്‍ കിഡ്‌നികൾ തകരാറായിരുന്നു, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ കഴിഞ്ഞു'; അമ്മയെ കുറിച്ച് മന്യ!

2008ൽ സത്യ പട്ടേൽ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2013ൽ വികാസ് ബാജ്പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതയായി. ഈ ബന്ധത്തിലാണ് ഓംഷിക പിറന്നത്

വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് നടി മന്യ നായിഡു. മകൾ ഓംഷികയുമൊത്തുള്ള നിരവധി റീൽസും ചിത്രങ്ങളുമാണ് താരം പങ്കുവയ്ക്കാറുള്ളത്.

ഓംഷികക്കൊപ്പം ഡാൻസ് കളിച്ചും ഒരേ പോലുള്ള വസ്ത്രങ്ങൾ അണിഞ്ഞും ജീവിതം ആഘോഷമാക്കുന്നതിന്റെ പോസ്റ്റുകളാണ് മന്യയുടെ സോഷ്യൽ മീഡിയ പേജിൽ. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂർണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു.

Actress Manya Naidu, Actress Manya, Actress Manya family, Actress Manya News, Actress Manya daughter, നടി മാന്യ നായിഡു, നടി മന്യ, നടി മന്യ കുടുംബം, നടി മാന്യ വാർത്ത, നടി മന്യ മകൾ

അമേരിക്കയിൽ സ്ഥിര താമസമാക്കിയ നടി കുടുംബിനിയുടേയും അമ്മയുടേയും റോളുകൾ ഭംഗിയായി നിർവഹിക്കുന്നതിനോടൊപ്പം മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരാനും മികച്ച മാർക്കോടെ സ്റ്റാറ്റിസ്റ്റിക്സിൽ വിജയം കൈവരിക്കാനും നടിക്ക് സാധിച്ചു.

മകളോടൊപ്പമുള്ള മന്യയുടെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ തരംഗമാണ്. 2008ൽ സത്യ പട്ടേൽ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു.

പിന്നീട് 2013ൽ വികാസ് ബാജ്പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതയായി. ഈ ബന്ധത്തിലാണ് ഓംഷിക പിറന്നത്. മന്യയ്ക്കെന്നും താങ്ങും തണലും കരുത്തുമായി എപ്പോഴും ഒപ്പമുള്ളത് താരത്തിന്റെ അമ്മയാണ്. ഇപ്പോഴിത അമ്മയെ കുറിച്ച് മന്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

വനിതാദിനത്തിലാണ് ഹൃദയസ്പർശിയായ കുറിപ്പുമായി മന്യ എത്തിയത്. 'അമ്മയ്ക്ക് കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ കഴിഞ്ഞിച്ച് കുറച്ച് ദിവസങ്ങളായി. ഡയബറ്റിക്കായതിനാല്‍ രണ്ട് കിഡ്‌നിയും തകരാറായിരുന്നു. അമ്മയുടെ കാര്യങ്ങള്‍ നോക്കാനും നല്ല ചികിത്സ നല്‍കാനും സാധിച്ചതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. സാമ്പത്തികമായി വനിതകള്‍ സ്വതന്ത്രരായിരിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്.'

'സ്വന്തം കാര്യങ്ങളും കുടുംബത്തിലെ കാര്യങ്ങളുമെല്ലാം ചെയ്യണമെങ്കില്‍ അതാവശ്യമാണ്. ആരേയും ആശ്രയിക്കാതെ സ്വതന്ത്ര്യമായി നില്‍ക്കാന്‍ ഞാന്‍ എന്റെ മകളേയും പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസമുണ്ടായാലും അല്ലെങ്കിലും അവരവരുടേതായ കഴിവുകളുണ്ടാകും ഓരോരുത്തര്‍ക്കും. അത് മനസിലാക്കുക. ഞങ്ങളുടെ ജീവിതത്തിലെ ശക്തയായ സ്ത്രീയാണ് ഇതെന്നുമായിരുന്നു' അമ്മയെ കുറിച്ച് മന്യ എഴുതിയത്.

ആശുപത്രിയിൽ നിന്നുള്ള അമ്മയുടെ ചിത്രവും മന്യ പങ്കുവെച്ചു. മന്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അടുത്തിടെ താൻ തരണം ചെയ്ത് വന്ന ചില അവസ്ഥകളെ കുറിച്ച് പങ്കുവെച്ച് മന്യ എത്തിയിരുന്നു. ജീവിത പോരാട്ടങ്ങളിൽ നിന്നും പിന്മാറരുതെന്നാണ് മന്യ അന്ന് പങ്കുവെച്ച പുതിയ വീ‍ഡിയോയിലൂടെയും ക്യാപ്ഷനിലൂടെയും പറഞ്ഞത്.

Actress Manya Naidu, Actress Manya, Actress Manya family, Actress Manya News, Actress Manya daughter, നടി മാന്യ നായിഡു, നടി മന്യ, നടി മന്യ കുടുംബം, നടി മാന്യ വാർത്ത, നടി മന്യ മകൾ

'ഞാൻ ഇത് ചെയ്തു.... ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെർണിയയ്ക്കും ശേഷമുള്ള ഡാൻസ്. വീണ്ടും എനിക്ക് നടക്കാൻ കഴിയുമെന്ന് പോലും ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. നൃത്തം ചെയ്യട്ടെ. ദൈവത്തിനും പ്രാർത്ഥിച്ചവർക്കും നന്ദി' എന്നാണ് അന്ന് മന്യ കുറിച്ചത്. എന്നാൽ സർജറി എന്തിനായിരുന്നു എന്ന് നടി പറഞ്ഞിട്ടില്ല.

നട്ടെല്ലിലെ ഹെർഡിയേറ്റ് ഡിസ്‌കിന് ന്യൂക്ലിയസ് പൾപോസസ് ഇന്റർവെർട്രെബൽ സ്‌പേസിൽ നിന്ന് സ്ഥാനഭ്രംശം സംഭവിയ്ക്കുന്ന അവസ്ഥയാണ് ഡിസ്‌ക് ഹെർണിയ. നൃത്തം സന്തോഷം നൽകുന്നു, ശാസ്ത്രക്രിയയ്ക്ക് ശേഷം, സുഖം പ്രാപിയ്ക്കുന്നു, അഭിനേതാവിന്റെ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗായി മന്യ നൽകിയത്. മന്യയുടെ പോസ്റ്റ് വൈറലായതോടെ നടി നിത്യാദാസും മന്യയുടെ സിനിമയിൽ നിന്നുള്ള സുഹൃത്തുക്കളുമെല്ലാം പ്രാർഥനകൾ ആശംസിക്കുകയും ചെയ്തിരുന്നു.

ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്ന മന്യ ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായികയാകും മുമ്പ് ബാലതാരമായും മന്യ സിനിമകൾ ചെയ്തിരുന്നു. പിന്നീട് മുതിർന്ന ശേഷം മന്യ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തി.

സീതാരാമ രാജു എന്ന സിനിമയാണ് നായികയായി മന്യ അഭിനയിച്ച ആദ്യ സിനിമ. തെലുങ്കിലായിരുന്നു സിനിമ പുറത്തിറങ്ങിയത്. സിനിമയിൽ നിന്നും ഇടവേള എടുത്ത നടി ഇപ്പോൾ വിദേശത്ത് ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.

More from Filmibeat

Read more about: manya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X