'എനിക്ക് കിട്ടുന്ന റെസ്പെക്ട് ലാൽ‌ കണ്ടിട്ടുണ്ട്, മമ്മൂക്ക ഓടി വന്ന് കെട്ടിപിടിച്ചു, ഞാനുമായി സാമ്യതയുണ്ട്'

മലയാള സിനിമയിൽ പട്ടാളക്കാരുടെ ജീവിത കഥ പറഞ്ഞിട്ടുള്ള ചിത്രങ്ങൾ കൊണ്ടുവന്ന നടനും സംവിധായകനുമാണ് മേജർ രവി. പട്ടാളക്കാരുടെ ജീവിതം എങ്ങനെയാണെന്നത് മലയാളികൾ മനസിലാക്കി തുടങ്ങിയത് മേജ​ർ രവിയിലൂടെയാണ്. എ.കെ രവീന്ദ്രൻ നായർ എന്നാണ് മേജർ രവിയുടെ യഥാർത്ഥ പേര്. പാലക്കാട് പട്ടാമ്പിയാണ് സ്വദേശി. മേജർ രവിയുടെ പേര് കേൾ‌ക്കുമ്പോൾ തന്നെ കീർത്തിചക്രയും കാണ്ഡഹാറും പിക്കറ്റ് 43യും ഒക്കെയാണ് മലയാളികൾക്ക് ഓർമ വരിക. മോഹൻലാലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ ചിലത് പിറന്നിട്ടുള്ളതും മേജർ രവിയിലൂടെയാണ്.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1975ൽ തൻ്റെ പതിനേഴാം വയസിലാണ് മേജർ രവി സൈന്യത്തിൽ ചേർന്നത്. രവി ആർമി കേഡറ്റ് കോളേജിൽ ചേർന്ന് പഠിച്ച് ബിരുദം സമ്പാദിച്ചിട്ടുണ്ട്. 1984ലാണ് അദ്ദേഹം സൈന്യത്തിൽ ആർമി ഓഫീസറായി നിയമിതനായത്. 1988ൽ എൻ.എസ്.ജി കമാൻഡോ ഓഫീസറായി സ്ഥാനക്കയറ്റം നേടി.

 Major Ravi, mohanlal

പഞ്ചാബ്, കാശ്മീർ സംസ്ഥാനങ്ങളിൽ ഭീകരവാദത്തിനെതിരെ മികച്ച രീതിയിൽ സൈനിക മുന്നേറ്റം നടത്തിയതിന് 1991, 1992 വർഷങ്ങളിൽ രവിയ്ക്ക് രാഷ്ട്രപതിയുടെ ഗോൾഡ് മെഡൽ ലഭിച്ചിരുന്നു. 1991ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടിക്കുന്നതിനായി രൂപീകരിച്ച മിഷനിൽ (ഓപ്പറേഷൻ വൺ ഐയ്ഡ് ജാക്ക് ടു ക്യാപ്ച്ചർ) ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.

21 വർഷത്തെ സൈനിക സേവനത്തിനുശേഷം 1996ലാണ് സൈന്യത്തിൽ നിന്ന് വി.ആർ.എസ് എടുത്ത് മേജറായി വിരമിച്ചത്. പിന്നീട് സിനിമകൾക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന പ്രവർത്തന മേഖലയിലേക്ക് പ്രവേശിച്ച മേജർ രവി ശേഷം പ്രിയദർശൻ, രാജ്കുമാർ സന്തോഷി, കമലഹാസൻ, മണിരത്നം തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു.

ആ പ്രവർത്തി പരിചയം വെച്ചാണ് പിന്നീട് മേജർ രവി സിനിമകൾ സംവിധാനം ചെയ്തതും അഭിനയിച്ചതും തിരക്കഥ എഴുതിയതുമെല്ലാം. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

പട്ടാളക്കാരെ കൊമഡി കഥാപാത്രങ്ങളായു തള്ളുന്ന ആളുകളായും സിനിമയിൽ അവതരിപ്പിക്കുന്നതിനോട് തനിക്കുള്ള എതിർപ്പും അഭിമുഖത്തിൽ മേജർ രവി വ്യക്തമാക്കി. 'അത്തരം ചിത്രങ്ങൾ കാണുമ്പോൾ ഇറിറ്റേഷൻ വരാറുണ്ടായിരുന്നു. പക്ഷെ കീർത്തി ചക്രയോടെ അവരുടെ എല്ലാം വായടച്ചു. അതിനുശേഷം പലരും മിലിട്ടറി സബ്ജക്ട് എടുത്ത് ഇതുപോലെ കോമാളിയാക്കാൻ ട്രൈ ചെയ്തു. പക്ഷെ ആ പടങ്ങളെല്ലാം ജനങ്ങൾ തിരസ്കരിച്ചു.'

 Major Ravi, mohanlal

'ജനങ്ങൾക്ക് കറക്ടായിട്ടുള്ളത് ഞാൻ കൊടുത്തത് കൊണ്ടാണ് എനിക്ക് ഇന്നും ആ റെസ്പെക്ട് കിട്ടുന്നത്. പട്ടാളക്കാരന്റെ റിയൽ ലൈഫ് സാറാണ് ഞങ്ങൾക്ക് കാണിച്ചുതന്നതെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ‍റിയാലിറ്റി ജനങ്ങൾക്ക് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വം ഒരു ക്രിയേറ്റർ എന്ന നിലയിൽ എനിക്കുണ്ട്. പട്ടാളക്കാരനെ മോക്ക് ചെയ്ത് സിനിമ എടുക്കുന്നവർ ദേശസ്നേഹം ഇല്ലാത്തവരാണെന്നെ ഞാൻ പറയൂ', എന്നാണ് മേജർ രവി പറഞ്ഞു.

പിന്നീട് മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമാണ് മേജർ രവി സംസാരിച്ചത്. 'യൂണിഫോമിനെ റെസ്പെക്ട് ചെയ്യുന്നയാളാണ് മോഹൻലാൽ. അതുപോലെ അദ്ദേ​ഹം യഥാർത്ഥ രാജ്യസ്നേഹിയാണ്. നല്ലൊരു ഹ്യൂമൺ ബീയിങ്ങാണ്. നമുക്ക് ആവശ്യമുള്ളപ്പോൾ ഒരു കോൾ അകലെ അദ്ദേഹം ഉണ്ടാകും.'

'പെട്ടന്നൊരാൾക്ക് എന്നെ കുറിച്ച് ലാലിന്റെ അടുത്ത് മിസ് അണ്ടർസ്റ്റാന്റിങ് ചെയ്യിപ്പിക്കാനും പറ്റില്ല. മിലിട്ടറി ഏരിയയിൽ വെച്ച് ലാൽ എന്നെ കണ്ടിട്ടുള്ളതാണ്. എനിക്ക് കിട്ടുന്ന റെസ്പെക്ട് ലാൽ‌ കണ്ടിട്ടുണ്ട്. ആ ഒരു കണ്ണിലാണ് ലാൽ എന്നെ കാണുന്നത്. അത് ഇന്നേവരെ മാറിയിട്ടില്ല. മമ്മൂക്ക ഒരു ശുദ്ധമനസ്ഥിതിയുള്ള ആളാണ്. എപ്പോഴും കെട്ടിപിടിത്തവും ഉമ്മവെക്കലുമൊന്നും കണ്ട് കഴിഞ്ഞാൽ‌ ഞങ്ങൾക്കിടയിൽ ഇല്ല.'

'പക്ഷെ ഞാൻ കിഡ്നി മാറ്റിവെച്ച ശേഷം ആദ്യമായി മമ്മൂക്കയെ കണ്ടിരുന്നു. അന്ന് അദ്ദേഹം ഓടി വന്ന് എന്നെ കെട്ടിപിടിച്ചു. അതിലുണ്ട് എല്ലാം. ഞാനുമായി മമ്മൂക്കയ്ക്ക് ഒരുപാട് സാമ്യതയുണ്ട്. എന്നപ്പോലെയാണ് പെട്ടന്ന് ചൂടാവും. എന്ത് ചോദിച്ചാലും ആദ്യം പറ്റില്ലെന്ന് പറയും. പിന്നെ കുറച്ച് സമയം കഴിഞ്ഞ് വിളിച്ച് ഓക്കെ പറയും', എന്നാണ് മേജർ രവി പറഞ്ഞത്.

Read more about: major ravi mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X