For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുൽഖറിന്റെ 'കുറുപ്പ്' സിനിമയ്ക്ക് നേരെ വ്യാജ ഡീഗ്രേഡിങ്; പ്രതികരണവുമായി തിയേറ്റർ ഉടമ

  |

  ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന് മികച്ച പ്രേക്ഷ സ്വീകാര്യകയാണ് ലഭിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് തിയേറ്ററുകളിൽ സിനിമ എത്തുന്നത്. കുറുപ്പിന്റെ വരവ് ആഘോഷമാക്കുകയാണ് പ്രേക്ഷകർ. റിലീസ് ദിനത്തിൽ ആറു കോടിയിൽ അധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഈ വര്‍ഷം ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആണിത്. 500ലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

  dq

  മികച്ച വിജയം നേടി കുറുപ്പ് ജൈത്രയാത്ര തുടരുമ്പോൾ ചിത്രത്തിനെതിരെ വ്യാജ പ്രചരണം രൂക്ഷമാവുകയാണ്. തിയേറ്ററിന്റ പേരിലാണ് വ്യാജ ഡീഗ്രേഡിങ് നടന്നിരിക്കുന്നത്. തൃശൂർ ഗിരിജ തിയേറ്ററിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പേജുകൾ നിർമ്മിച്ചാണ് സിനിമയ്‌ക്കെതിരെ കുപ്രചരണം നടത്തിയിരിക്കുന്നത്. ഇപ്പോഴിത പ്രതികരിച്ച് തിയേറ്റർ ഉടമ രംഗത്ത് എത്തിയിരിക്കുകയാണ്. സ്ക്രീൻ ഷോർട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു വിശദീകരണം.

  എന്റെ ഏറ്റവും വലിയ ശക്തിയും അഭിമാനവും അതാണ്, അമ്മയെ കുറിച്ച് മഞ്ജു വാര്യർ

  "ഞങ്ങളുടെ തിയേറ്റർ പേജിന്റെ പേരും വെച്ച് കുറുപ്പ് എന്ന സിനിമ ഡീഗ്രേഡ് ചെയ്യുവാനും, ഇത്തരം വ്യാജ പ്രചരണം ഞങ്ങൾക്കെതിരെ നടത്തുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ വ്യാജ പ്രചരണം വിശ്വസിക്കരുത്, പ്രിയപ്പെട്ട മമ്മൂക്കയുടെയും, dq വിന്റെ ഫാൻസും പ്രേക്ഷകരും. ഞങ്ങൾക്ക് wayfarer കമ്പനിയുമായി യാതൊരു പ്രശ്നവുമില്ല. ഒരാഴ്ച ധാരണയിൽ ഞങ്ങൾക്ക് പടം നൽകിയതിൽ പോലും wayfarer കമ്പനിയോട് നന്ദി അറിയിച്ച ഞങ്ങളെ ക്കുറിച്ചാണ് ഇത്തരം വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നത്. വ്യാജ വാർത്തകൾ വിശ്വസിക്കരുത്. കുറുപ്പ് മെഗാഹിറ്റ്‌ ലേക്ക് നീങ്ങുക ആണ്. അതിൽ അസൂയ പെടുന്നവരും ഞങ്ങളോട് വിരോധം ഉള്ളവരും പ്രചരിപ്പിച്ചതാണ് ഇത്തരം വാർത്ത," തിയേറ്റർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

  'കനകം കാമിനി കലഹം' സംവിധായകൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദിവ്യയുടെ പ്രിയപ്പെട്ടവൻ

  ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.. . ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

  ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് പുതിയ ഓഫറുമായി രംഗത്തെത്തിരിക്കുകയാണ് ദുല്‍ഖറിന്റെ വേഫറര്‍ സിനിമാസ്. കുറുപ്പ് സിനിമയുമായി ബന്ധപ്പെടുത്തി ഫ്ളാഷ് മോബ് മത്സരമാണ് പ്രൊഡക്ഷന്‍ കമ്പനി സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 5 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. അതോടൊപ്പം തന്നെ ദുല്‍ഖറിനെ നേരിട്ടു കാണാനും അദ്ദേഹത്തിന് മുന്നില്‍ ഫ്ളാഷ് മോബ് അവതരിപ്പിക്കാനും വിജയികള്‍ക്ക് അവസരമൊരുക്കും.

  #KURUPFLASHMOBCONTEST എന്ന ഹാഷ് ടാഗും ഇതിനായി ഒരുക്കിയിട്ടുണ്ട്. എവിടെ വെച്ചും ഫ്ളാഷ് മോബ് അവതരിപ്പിക്കാമെന്നും, എന്നാല്‍ അത് കുറുപ്പുമായി ബന്ധപ്പെടുത്തിയതാവണം എന്നാണ് മത്സരത്തിന്റെ പ്രധാന നിബന്ധനയായി വേഫറര്‍ സിനിമാസ് പറയുന്നത്. അധികം എഡിറ്റിംഗ് ഇല്ലാതെ ഡാന്‍സിന്റെ വീഡിയോ +919778557350 എന്ന നമ്പറിലേക്ക് 2021 നവംബര്‍ 30ന് മുമ്പായി അയച്ചു നല്‍കണമെന്നാണ് മത്സരത്തിന്റെ സംഘാടകര്‍ ആവശ്യപ്പെടുന്നത്.

  Recommended Video

  Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records

  dq

  Read more about: dulquer salmaan
  English summary
  Kurup Is Moving To Megahit, Girija Theater Thrissur Responded After Fake News About Them Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X