ദുൽഖറിന് വക്കീൽ നോട്ടീസുമായി ചാക്കോയുടെ കുടുംബം, സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കരുത്...
പ്രേക്ഷകർ ആകാംക്ഷയോട് കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കുറുപ്പ്. കേരള കണ്ട ഏറ്റവും വലിയ പിടിക്കിട്ടാപ്പുളളിയായ സുകുമാരക്കുറിപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ ചിത്രം ഒരുങ്ങുന്നത്. പുറത്തു വന്ന ചിത്രത്തിന്റ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ടീസറിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിത കുറുപ്പ് ചിത്രത്തിനെതിരെ നിയമനടപടിയുമായി ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും.

സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് തങ്ങൾക്ക് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയിൽ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തിൽ ശാന്തമ്മയും (62) മകൻ ജിതിനും (36) ദുൽഖർ സൽമാനു വക്കീൽ നോട്ടിസ് അയച്ചു.
Recommended Video
ചാക്കോ കൊല്ലപ്പെടുമ്പോൾ ശാന്തമ്മ ആറുമാസം ഗർഭിണിയായിരുന്നു. ജിതിൻ ഏക മകനാണ്. ടീസറിൽ, യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതിൽ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീൽ നോട്ടിസിൽ പറയുന്നുണ്ട്. മനോരമയാണ് ഇതു സംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
സെക്കൻഡ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ- ദുൽഖർ സൽമ്മാൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. 35 കോടി മുടക്കു മുതലിലാണ് ചിത്രം ഒരുങ്ങുന്നത്. ദുൽഖറിന്റെ ബിഗ് ബജറ്റ് ചിത്രമാണിത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. വിവേക് ഹർഷനാണ് എഡിറ്റിംഗ്.. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി കുറുപ്പിന്റെ ചിത്രീകരണം നടന്നത്.ജൂലൈ 28ന് ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ സ്നീക്ക് പീക് വീഡിയോ അണിയറക്കാർ റിലീസ് ചെയ്തിരുന്നു.


Click it and Unblock the Notifications











